വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന് മികച്ച താരനിര ഒപ്പമുണ്ടായിരുന്നെങ്കിലും പുതിയ നിലനിര്‍ത്തലിന് ശേഷം ടീമിന്റെ സംതുലിതാവസ്ഥ തകര്‍ന്നെന്ന് തന്നെ പറയാം. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ്,സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം ഒഴിവാക്കി.

Hardik Pandya Bids Emotional Goodbye to Mumbai Indians | Oneindia Malayalam

IPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പIPL 2022: ഡല്‍ഹി ധവാനെയും റബാദയേയും കൈവിട്ടത് മണ്ടത്തരം, നിലനിര്‍ത്തണമായിരുന്നു; ഉത്തപ്പ

1

ഇതില്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കുകയെന്ന തീരുമാനമാവും മുംബൈ ഇന്ത്യന്‍സിനെ ഏറ്റവും പ്രയാസപ്പെടുത്തിയിരിക്കുക. കാരണം ഹര്‍ദിക് പാണ്ഡ്യയെ ഇന്നത്തെ നിലയിലേക്കെത്തിച്ചത് മുംബൈ ഇന്ത്യന്‍സാണ്. മുംബൈയ്‌ക്കൊപ്പം നടത്തിയ ശ്രദ്ധേയ പ്രകടനമാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തിലേക്ക് ഹര്‍ദിക് പാണ്ഡ്യയെ എത്തിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ഹര്‍ദിക്കിനെ ഒഴിവാക്കേണ്ട അവസ്ഥയിലേക്ക് മുംബൈ എത്തുകയായിരുന്നു.

Also Read: IND vs SA: ഏകദിന പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കും? കോലിയോ-രോഹിത്തോ, സാധ്യതാ ടീം ഇതാ

2

തുടര്‍ച്ചയായി പരിക്കേറ്റതും ഫിറ്റ്‌നസ് കുറവും മോശം ഫോമുമാണ് ഹര്‍ദിക്കിന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള കാരണം. നിലനിര്‍ത്തിയില്ലെങ്കിലും ലേലത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ തിരിച്ചെടുക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാലിപ്പോള്‍ മുംബൈ ഇന്ത്യന്‍സിനോട് ഹര്‍ദിക് ഔദ്യോഗികമായി യാത്രയയപ്പ് പറഞ്ഞതോടെ ഇനി മുംബൈയിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ നീളന്‍ കുറിപ്പിലൂടെയാണ് ഹര്‍ദിക് മുംബൈയോട് വിടപറഞ്ഞത്. ഇതോടെ പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം ഹര്‍ദിക് ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Also Read: ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം; വുമണ്‍ ഓഫ് ദി ഇയറായി അഞ്ജു ബോബി ജോര്‍ജ്

3

'എന്റെ ജീവിതത്തിലെ ഇനിയുള്ള കാലങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഓര്‍മകള്‍ ഞാന്‍ കൊണ്ടുപോകും. എല്ലാ ആരാധകരോടും എന്നും കടപ്പെട്ടിരിക്കുന്നു. വലിയ സ്വപ്‌നങ്ങളുള്ള യുവതാരമായാണ് ഞാന്‍ ഇവിടേക്കെത്തിയത്. ഞങ്ങളൊന്നിച്ചാണ് ജയിച്ചതും തോറ്റതും പോരാടിയതും. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഹൃദയത്തിലെ സവിശേഷമായ ഇടത്തുണ്ടാവും. എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരവസരം ഉണ്ടാവും. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് എന്റെ ഹൃദയത്തില്‍ എന്നുമുണ്ടാവും'-ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Also Read: IPL 2022: 'ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ മികവില്‍ ആര്‍ക്കാണ് സംശയം', സിഎസ്‌കെ സിഇഒ

4

92 ഐപിഎല്ലില്‍ നിന്ന് 1476 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്. നാല് തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 91 റണ്‍സാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ് ഹര്‍ദിക്. എന്നാല്‍ സമീപകാലത്തെ മോശം ഫോം ഹര്‍ദിക്കിന്റെ കരിയറിനെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണെന്ന് പറയാം.

Also Read: IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം

5

പുതിയ സീസണില്‍ പുതിയൊരു ടീമിനൊപ്പമാവും ഹര്‍ദിക് പാണ്ഡ്യ ഉണ്ടാവുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. സാധ്യതകള്‍ പ്രകാരം പുതിയതായി എത്തിയ ലഖ്‌നൗ ടീമിനുവേണ്ടി ഹര്‍ദിക് ഉറങ്ങിയേക്കും. കെ എല്‍ രാഹുല്‍,റാഷിദ് ഖാന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ലഖ്‌നൗ ടീം നോട്ടമിട്ടിരിക്കുന്നതെന്നാണ് വിവരം. ഹര്‍ദിക് പാണ്ഡ്യയെ വലിയ പ്രതിഫലത്തില്‍ത്തന്നെയാവും ലഖ്‌നൗ സ്വന്തമാക്കുക.

Also Read: IND vs NZ: 'മുംബൈയിലേത് പുജാരയുടെയും രഹാനെയുടെയും അവസാന ഇന്നിങ്‌സ്', മുന്‍ ഇംഗ്ലണ്ട് പേസര്‍

6

ഡേവിഡ് വാര്‍ണറെ അഹമ്മദാബാദ് ടീമാവും സ്വന്തമാക്കുകയെന്നാണ് സൂചന. ഇഷാന്‍ കിഷനുമായും അഹമ്മദാബാദ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന. എന്തായാലും അധികം വൈകാതെ ടീമുകളുടെ പൂര്‍ണ്ണ രൂപം വ്യക്തമാവും. മുംബൈ ഇന്ത്യന്‍സിന് അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വരുന്ന സീസണില്‍ ഗംഭീര പ്രകടനത്തോടെയുള്ള തിരിച്ചുവരവ് അത്യാവശ്യമാണ്.

Also Read: IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

7

മുംബൈയുടെ അടിത്തറയെന്ന് വിളിക്കാവുന്ന മൂന്ന് പേര്‍ ഇപ്പോഴും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവിന്റെ സമീപകാല പ്രകടനങ്ങളും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കിയ മുംബൈക്ക് മികച്ച പേസര്‍മാരെ ആവിശ്യമാണ്. ഒരു സ്പിന്നറെ പോലും നിലനിര്‍ത്താത്തതിനാല്‍ മികച്ച സ്പിന്‍ ബൗളര്‍മാരെയും ടീമിന് വേണം. അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായി മുംബൈ ഇന്ത്യന്‍സ് എത്തുമ്പോള്‍ എതിര്‍ ടീമിന്റെ മാച്ച് വിന്നറാവാന്‍ ഹര്‍ദിക് പാണ്ഡ്യക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, December 3, 2021, 14:07 [IST]
Other articles published on Dec 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X