For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ മികവില്‍ ആര്‍ക്കാണ് സംശയം', സിഎസ്‌കെ സിഇഒ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പൂര്‍ത്തിയായിരിക്കുന്നു. സിഎസ്‌കെ,മുംബൈ,ഡല്‍ഹി,കെകെആര്‍ ടീമുകള്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയിട്ടുണ്ട്. ആരാധകര്‍ ഏറ്റവും ഉറ്റുനോക്കിയിരുന്നത് സിഎസ്‌കെയുടെ നിലപാടിലേക്കായിരുന്നു. എംഎസ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നതായിരുന്നു സംശയം.

1

ഇപ്പോഴിതാ ധോണിയെ നിലനിര്‍ത്തിതന്നെ മുന്നോട്ട് പോകാന്‍ സിഎസ്‌കെ തീരുമാനിക്കുകയായിരുന്നു. 12 കോടി രൂപക്ക് രണ്ടാമനായാണ് 40കാരനായ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത്. അവസാന സീസണിലെ ചാമ്പ്യന്മാരായ സിഎസ്‌കെയെ ഇനിയും ധോണി നയിക്കുമെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തം. എന്നാല്‍ ധോണിയെ നിലനിര്‍ത്തിയതിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

2

ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിക്ക് തിളങ്ങാന്‍ സാധിച്ചേക്കുമെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ സമീപകാലത്തായി അദ്ദേഹം നിരാശപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ധോണിയെ നിലനിര്‍ത്തുന്നതിനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോഴിതാ എല്ലാവിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. നായകനെന്ന നിലയിലെ ധോണിയുടെ പ്രതിഭയില്‍ ആര്‍ക്കാണ് സംശയമുണ്ടാവുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

3

'തലയാണ് സിഎസ്‌കെയുടെ പ്രധാനം. നായകനായി ഞങ്ങള്‍ക്കൊപ്പം അവനുണ്ടാവും. അവന്‍ കളിച്ചുകൊണ്ടിരുന്നപ്പോഴെല്ലാം താരമെന്ന നിലയില്‍ ഏറ്റവും മികച്ചത് തന്നെ കാട്ടിയിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ തല ടീമിന്റെ അഭിവാജ്യ ഘടകമാണ്. കാരണം അവനാണ് ടീമിനെ നിയന്ത്രിക്കുന്നത്. അവന്റെ അനുഭവസമ്പത്ത് ടീമിന് ആവിശ്യമുണ്ട്. അവന്റെ കഴിവുകളില്‍ ആര്‍ക്കാണ് സംശയമുണ്ടാവുക'-കാശി വിശ്വനാഥന്‍ ചോദിച്ചു.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

4

സിഎസ്‌കെയെ സംബന്ധിച്ച് ധോണി തന്നെയാണ് എല്ലാം. ധോണിയുടെ അഭാവത്തില്‍ പുതിയൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക പ്രയാസം തന്നെയാവും. അതുകൊണ്ടാണ് അദ്ദേഹത്തെ നിലനിര്‍ത്തിയതും. വരുന്ന മൂന്ന് സീസണിലും കളിക്കാന്‍ ധോണിക്ക് സാധിക്കില്ലെന്ന ബോധ്യത്തോടെയാണ് സിഎസ്‌കെ ഇത്തരമൊരു സാഹസം നടത്തിയതെന്ന് പറയാം. കാരണം ധോണിയെ നിലനിര്‍ത്തിയാല്‍ അനായാസമായി മികച്ചൊരു ടീം സൃഷ്ടിച്ചെടുക്കാനാവും. ഒരു സീസണ്‍ തന്നെ അതിന് ധാരാളമാണ്.

Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

5

പീന്നീടുള്ള സീസണുകളില്‍ ഉപദേഷ്ടാവിന്റെ സ്ഥാനത്തേക്ക് ധോണിയെത്തിയേക്കും. ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി ധോണി പ്രവര്‍ത്തിച്ച് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഭാവിയില്‍ ധോണി സിഎസ്‌കെയുടെ ഉപദേഷ്ടാവായി ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിരമിച്ചാലും സിഎസ്‌കെയിലുണ്ടാവുമെന്ന് ധോണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Also Read: IPL 2022: സൂര്യയെ എന്തുകൊണ്ട് നിലനിര്‍ത്തി? സഹീര്‍ പറയുന്നു- കൈവിട്ടവരെ തിരികെയെത്തിക്കും!

6

സിഎസ്‌കെ റുതുരാജ് ഗെയ്ക് വാദിനെയും മോയിന്‍ അലിയേയും നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ സുരേഷ് റെയ്‌ന,ഫഫ് ഡുപ്ലെസിസ്,ദീപക് ചഹാര്‍,ലൂങ്കി എന്‍ഗിഡി എന്നിവരെയെല്ലാം ഒഴിവാക്കി. ബുദ്ധിപരമായ നീക്കം തന്നെയാണ് സിഎസ്‌കെ നടത്തിയതെന്ന് പറയാം. മറ്റേത് ടീമിനെക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് സിഎസ്‌കെയുടെ നിലനിര്‍ത്തല്‍ പദ്ധതി.

Also Read: IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

7

ടീം ഒഴിവാക്കിയ താരങ്ങള്‍ക്ക് എല്ലാ ആശംസകളും വിശ്വനാഥന്‍ നേര്‍ന്നു. 'ഒഴിവാക്കിയവരില്‍ പലരെയും തിരിച്ചെത്തിക്കാനാവുമെന്നതിനെ പ്രതീക്ഷയോടെ കാണുന്നു. ഫഫ് ഡുപ്ലെസിസ് ഞങ്ങളുടെ പ്രധാന താരമാണ്. രണ്ട് പ്രധാന സീസണുകളില്‍ ഞങ്ങളെ ഫൈനലിലെത്തിക്കാന്‍ കാരണമായത് അവനായിരുന്നു. അവനെ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അവരെല്ലാം എവിടെയായിരുന്നെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്താനാവട്ടെയെന്ന് ആശംസ,ിക്കുന്നു. മികച്ചൊരു സീസണാണ് മുന്നിലുള്ളതെന്നാണ് വിശ്വാസം'-വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2022: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ ജഡേജ! ധോണിയുടെ നീക്കം ശരി വയ്ക്കുന്നതായി ഉത്തപ്പ

7

സിഎസ്‌കെ ഒഴിവാക്കിയ താരങ്ങളില്‍ ഫഫ് ഡുപ്ലെസിസിനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചേക്കും. ഡ്വെയ്ന്‍ ബ്രാവോയെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. മികച്ച ബൗളര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ടീമിനാവശ്യമാണ്. ഓള്‍റൗണ്ടര്‍മാരായി ജഡേജയും മോയിന്‍ അലിയും ടീമിലുണ്ട്. അതുകൊണ്ട് തന്നെ മികച്ച ബാറ്റ്‌സ്മാന്‍മാരെയാവും സിഎസ്‌കെ ലേലത്തില്‍ ലക്ഷ്യംവെക്കുക. വരുന്ന സീസണില്‍ കിരീടത്തോടെ ധോണി പടിയിറങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, December 2, 2021, 15:45 [IST]
Other articles published on Dec 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+