
ലോങ് ജംപില്‍ ഇന്ത്യയ്ക്കായി അഭിമാന മെഡലുകള്‍ നേടിയിട്ടുള്ള അഞ്ജു എന്നും രാജ്യത്തെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ്. 2005ലോ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണ്ണവും 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടിയതാണ് അഞ്ജുവിന്റെ പ്രധാന നേട്ടങ്ങള്‍.
Also Read: IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

കായിക താരമെന്ന നിലയില്‍ കരിയറിന് വിരാമമിട്ട ശേഷവും രാജ്യത്തെ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് അഞ്ജു കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞിടെ തനിക്ക് ഒരു കിഡ്‌നി മാത്രമാണുള്ളതെന്ന അഞ്ജുവിന്റെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിച്ചിരുന്നു. ചെറിയ കുറവുകളുടെ പേരില്‍ പോലും പലരും തളര്‍ന്നുപോകുമ്പോഴും ഇത്രയും വലിയൊരു പ്രയാസത്തെയും തന്റെ മനക്കരുത്തുകൊണ്ട് ചാടിക്കടന്ന അഞ്ജു ലോകത്തിന് തന്നെ പ്രചോദനവും മാതൃകയുമാണ്.
Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2003ല്‍ അര്‍ജുന പുരസ്‌കാരവും 2004ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും ഇതേ വര്‍ഷം പത്മശ്രീയും നല്‍കി രാജ്യം അഞ്ജുവിന്റെ കായിക പ്രതിഭയെ അംഗീകരിച്ചിട്ടുണ്ട്. 2021ല്‍ ബിബിസിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും അഞ്ജുവിനെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരത്തിനും അഞ്ജു അര്‍ഹയായിരിക്കുന്നത്. ഇന്ത്യന്‍ കായിക ലോകത്തിന് തന്നെ വലിയ പ്രതീക്ഷ നല്‍കുന്ന പുരസ്‌കാരമാണിത്.
Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

ഈ വര്‍ഷത്തെ മികച്ച വനിതാ അത്‌ലറ്റിനുള്ള പുരസ്‌കാരം ജമൈക്കയുടെ ഒളിംപിക്‌സ് ചാമ്പ്യയായ എലെയ്ന്‍ തോംസന് ലഭിച്ചു. 29കാരിയായ താരം അതിവേഗ ഓട്ടക്കാരിയാണ്. 2016ലെ ഒളിംപിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണ്ണം. 2020ലെ ടോക്കിയോ ഒളിംപിക്‌സിലും ഇതേ നേട്ടം ആവര്‍ത്തിച്ചു. ഒപ്പം 4x400 മീറ്റര്‍ റിലേയിലും സ്വര്‍ണ്ണം നേടി. ഹാട്രിക് ഒളിംപിക്‌സ് സ്വര്‍ണ്ണ നേട്ടമാണ് എലെയ്‌നെ ഈ നേട്ടത്തിലേക്കെത്തിച്ചത്.
Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

മികച്ച പുരുഷ അത്‌ലറ്റിനുള്ള പുരസ്‌കാരം നോര്‍വേയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമിന് ലഭിച്ചു. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ചാമ്പ്യനാണ് കാര്‍സ്റ്റന്‍.2020ലെ ടോക്കിയോ ഒളിംപിക്‌സിലും 2017ലെ ലോക ഫൈനല്‍സിലും ഇതേ ഇനത്തില്‍ താരം സ്വര്‍ണ്ണം നേടിയിരുന്നു. 25ാം വയസിനുള്ളില്‍ രണ്ട് ഒളിംപിക്‌സ് സ്വര്‍ണ്ണമെഡലാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതാണ് അദ്ദേഹത്തെ പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്.
Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

ഇന്‍സ്പിരേഷന്‍ പുരസ്‌കാരത്തിന് ഖത്തറിന്റെ മുത്താസ് ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍ക്കോ തംബേരിയും അര്‍ഹനായി. ഹൈജംപിലെ അവസാന മത്സരത്തില്‍ ഖത്തര്‍ താരത്തിന് പരിക്കേറ്റതോടെ സ്വര്‍ണ്ണ മെഡല്‍ പങ്കിടാന്‍ ഇറ്റലി താരം കാട്ടിയ സ്‌പോര്‍സ്മാന്‍ സ്പിരിറ്റിനാണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. കോച്ചിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് യുഎസ് പരിശീലകനായ ബോബി കേഴ്‌സിക്കാണ് ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











