For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഏകദിന പരമ്പരയില്‍ ഇന്ത്യയെ ആര് നയിക്കും? കോലിയോ-രോഹിത്തോ, സാധ്യതാ ടീം ഇതാ

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പരയാണിതെന്ന് പറയാം. ടെസ്റ്റ് പരമ്പരയിലാണ് തുടങ്ങുന്നതെങ്കിലും ഏകദിനവും ടി20യും ഉള്‍പ്പെടുന്ന വമ്പന്‍ പര്യടനമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നടത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ശക്തി ഏറ്റവും മികച്ച രീതിയില്‍ പരീക്ഷിക്കപ്പെടുന്ന പരമ്പരയായിരിക്കും ഇതെന്നതില്‍ യാതൊരു സംശയവും ഉണ്ടാവില്ലെന്ന് തന്നെ പറയാം.

1

ഈ ആഴ്ച തന്നെ ഇന്ത്യയുടെ ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിയുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലക ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യ ടെസ്റ്റും ടി20യും കളിച്ചെങ്കിലും ഏകദിന പരമ്പര കളിച്ചിട്ടില്ല. ഇന്ത്യ ഏകദിന നായകനെ മാറ്റാന്‍ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. അങ്ങനെയാണെങ്കില്‍ വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന നായകസ്ഥാനത്തേക്ക് എത്തുമോയെന്നതും കണ്ടറിയേണ്ടതായുണ്ട്.

Also Read: IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

2

ഇന്ത്യ മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ട സാഹചര്യം കൂടി നിലവിലുണ്ട്. 2023ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുന്നത്. 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിന് ശേഷം ലോകകപ്പ് കിരീടം ഇന്ത്യക്ക് എത്തിപ്പിടിക്കാനായിട്ടില്ല. അതുകൊണ്ട് അടിമുടി മാറ്റത്തോടെ അടുത്ത ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാവും ഇന്ത്യയുടെ ഇനിയുള്ള യാത്രകളെന്ന് പറയാം.

Also Read: IPL 2022: 'ഏത് വമ്പന്മാരെയും ഇവര്‍ വീഴ്ത്തും', ഒഴിവാക്കപ്പെട്ട താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

3

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ശിഖര്‍ ധവാന്‍ മടങ്ങിവരുമോ അതോ കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ കൂട്ടുകെട്ട് തന്നെ ഏകദിനത്തിലും തുടരുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IPL 2022: 'വൈകാരികതയ്ക്കാണ് സിഎസ്‌കെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്'; ആകാശ് ചോപ്ര

രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍

രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍

വൈസ് ക്യാപ്റ്റനായാണോ ക്യാപ്റ്റനായാണോ രോഹിത് ടീമിനൊപ്പമുണ്ടാവുകയെന്നത് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ തന്നെ ഉണ്ടാവുമെന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല. മൂന്ന് ഇരട്ട സെഞ്ച്വറി ഏകദിനത്തില്‍ നേടിയിട്ടുള്ള ഏക താരമാണ് രോഹിത്. ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനങ്ങളില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അത്ര മികച്ച ബാറ്റിങ് റെക്കോഡല്ല രോഹിത്തിനുള്ളത്. 14 മത്സരത്തില്‍ നിന്ന് നേടിയത് 256 റണ്‍സ്. ശരാശരി 19.69ഉും സ്‌ട്രൈക്കറേറ്റ് 68.44ഉുമാണ്. ഒരു സെഞ്ച്വറി മാത്രമാണ് ഇവിടെ അദ്ദേഹത്തിന് നേടാനായിട്ടുള്ളത്.

Also Read: IPL 2022: ഇഷാനെ കൈവിട്ട് മുംബൈ സൂര്യയെ നിലനിര്‍ത്തിയത് മണ്ടത്തരമോ? പരിശോധിക്കാം

5

ഇന്ത്യയുടെ ടി20,ടെസ്റ്റ് ടീമിന് പുറത്തുള്ള ശിഖര്‍ ധവാനെ ഏകദിനത്തിലേക്ക് തിരികെ വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. ആറ് മത്സരത്തില്‍ നിന്ന് നേടിയത് 323 റണ്‍സാണ്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. സമീപകാലത്തെ അദ്ദേഹത്തിന്റെ ഐപിഎല്‍ ഫോമും മികച്ചതാണ്.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

വിരാട് കോലി,ശ്രേയസ് അയ്യര്‍,കെഎല്‍ രാഹുല്‍,റിഷഭ് പന്ത്

വിരാട് കോലി,ശ്രേയസ് അയ്യര്‍,കെഎല്‍ രാഹുല്‍,റിഷഭ് പന്ത്

ക്യാപ്റ്റനായി വിരാട് കോലിയെത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. പൂര്‍ണ്ണമായും ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിനിര്‍ത്തുമെന്ന് കരുതാനാവില്ല. ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ട്. 17 മത്സരത്തില്‍ നിന്ന് 87.70 ശരാശരിയില്‍ 877 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

7

യുവതാരം ശ്രേയസ് അയ്യര്‍ക്കും സ്ഥാനം ഉറപ്പാണ്. ഏകദിനത്തിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ശ്രേയസ് അയ്യര്‍. മധ്യനിരയില്‍ ഇന്ത്യക്ക് അദ്ദേഹത്തെ കളിപ്പിക്കാനാവും. മൂന്ന് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ച താരം 48 റണ്‍സാണ് ആകെ നേടിയത്.

Also Read: IPL 2022: സൂര്യയെ എന്തുകൊണ്ട് നിലനിര്‍ത്തി? സഹീര്‍ പറയുന്നു- കൈവിട്ടവരെ തിരികെയെത്തിക്കും!

8

കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലുണ്ടാവും. നാലാം നമ്പറിലോ ഓപ്പണിങ്ങിലോ രാഹുലിനെ കളിപ്പിക്കാനാണ് സാധ്യത. അന്തിമ തീരുമാനം സാഹചര്യത്തിനനുസരിച്ചാവും നടത്തുക. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് തന്നെ മുഖ്യ പരിഗണന ലഭിക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കളിക്കാത്ത റിഷഭിന്റെ പ്രകടനം കണ്ടുതന്നെ അറിയണം. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ റിഷഭിന്റെ ദക്ഷിണാഫ്രിക്കയിലെ മൂന്ന് ഫോര്‍മാറ്റിലെയും പ്രകടനം കണ്ടറിയാം.

Also Read: IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

രവീന്ദ്ര ജഡേജ,യുസ് വേന്ദ്ര ചഹാല്‍,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍

രവീന്ദ്ര ജഡേജ,യുസ് വേന്ദ്ര ചഹാല്‍,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍

സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെ പരിഗണിക്കുമെന്നുറപ്പ്. ദക്ഷിണാഫ്രിക്കയില്‍ അധികം ഏകദിനം കളിച്ച് ജഡേജക്കും പരിചയസമ്പത്തില്ല. മൂന്ന് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആകെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മികച്ച റെക്കോഡ് തന്നെ ജഡേജക്ക് അവകാശപ്പെടാം. 9 മത്സരത്തില്‍ നിന്ന് 10 വിക്കറ്റും 162 റണ്‍സുമാണ് അദ്ദേഹം നേടിയത്.

Also Read: IPL 2022: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ ജഡേജ! ധോണിയുടെ നീക്കം ശരി വയ്ക്കുന്നതായി ഉത്തപ്പ

10

സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാലും ഉള്‍പ്പെടും. സമീപകാലത്തായി ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അവസരം കുറവാണെങ്കിലും പൂര്‍ണ്ണമായും ജഡേജയെ മാറ്റിനിര്‍ത്തിയേക്കില്ല. ദക്ഷിണാഫ്രിക്കയില്‍ ആറ് മത്സരത്തില്‍ നിന്ന് 16 വിക്കറ്റ് ചഹാലിന്റെ പേരിലുണ്ട്.

Also Read: ഇന്ത്യക്കു മുന്നില്‍ മുട്ടിടിച്ച് സൗത്താഫ്രിക്ക, പ്രതീക്ഷ മുന്‍ മുംബൈ ഇന്ത്യന്‍സ് താരത്തില്‍

11

മുഹമ്മദ് ഷമി പേസ് നിരയില്‍ ഇടം പിടിച്ചേക്കും. അനുഭവസമ്പന്നനായ പേസര്‍ ഏകദിനത്തില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബൗളര്‍മാരിലൊരാളാണ്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനത്തില്‍ നിന്ന് 9 വിക്കറ്റുകള്‍ ഷമി വീഴ്ത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറും പേസ് നിരയിലുണ്ടാവും. എന്നാല്‍ സീനിയര്‍ പേസര്‍ പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. ആറ് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് ഭുവി നേടിയിട്ടുള്ളത്.

Also Read: IND vs NZ: കോലിയെത്തും, കൂടുതല്‍ കരുത്തോടെ ഇന്ത്യ രണ്ടാംടെസ്റ്റിന്- ശ്രേയസ് കളിക്കുമോ? സാധ്യതാ ടീം

ബുംറ,വെങ്കടേഷ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍

ബുംറ,വെങ്കടേഷ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനത്തിന് സംശയമില്ല. ഇന്ത്യയുടെ ബൗളിങ് നട്ടെല്ലാണ് ബുംറയെന്ന് പറയാം. ആറ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നേടിയത്. വിശ്രമത്തിന് ശേഷമാണ് ബുംറയുടെ വരവ്.

Also Read: IPL 2022: ഒഴിവാക്കിയവര്‍ ഞെട്ടും, ഈ അഞ്ച് പേരും കോടികള്‍ വാരും, കൂടുതല്‍ പ്രതിഫലം ആര് നേടും?

13

വെങ്കടേഷ് അയ്യരാവും ടീമിലെ മറ്റൊരു താരം. ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ച് വെങ്കടേഷിന് അവസരം നല്‍കാനാണ് സാധ്യത. ടി20യില്‍ വെങ്കടേഷിന് അയ്യറിന് അവസരം നല്‍കിയിരുന്നു. ഏകദിനത്തിലും ഇന്ത്യ അവസരം നല്‍കുമെന്നാണ് സൂചന.സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ പരിഗണിച്ചേക്കും. ഏകദിനത്തില്‍ ഇന്ത്യക്കായി അധികം അവസരം ലഭിക്കാത്ത താരമാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ പരിഗണിച്ചേക്കും.

Also Read: IPL 2022: ഈ മൂന്ന് ടീമുകള്‍ പാടുപെടും, മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക കടുപ്പമാവുമെന്നുറപ്പ്

14

പേസ് നിരയില്‍ മുഹമ്മദ് സിറാജിനെയും ഇന്ത്യ പരിഗണിക്കും. ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. 15ാമനായി ശര്‍ദുല്‍ ഠാക്കൂറിനേയും പരിഗണിച്ചേക്കും.

Story first published: Thursday, December 2, 2021, 18:05 [IST]
Other articles published on Dec 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+