വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ലീഡ്‌സില്‍ കോലിക്കു പകരം ബാറ്റ്‌സ്മാന്‍, ഓവലില്‍ ബൗളര്‍!- ജാര്‍വോയെക്കൊണ്ട് തോറ്റു

മൂന്നാം തവണയാണ് അദ്ദേഹം കളി തടസ്സപ്പെടുത്തിയത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ വിവാദ നായകനാണ് ഇന്ത്യന്‍ ഫാനെന്നു സ്വയം അവകാശപ്പെടുന്ന ഇംഗ്ലീഷുകാരനായ ജാര്‍വോ. ജാര്‍വോ 69 എന്നറിയപ്പെടുന്ന ഇയാളുടെ യഥാര്‍ഥ പേര് ഡാനിയേല്‍ ജാര്‍വിസെന്നാണ്. ഇന്ത്യയുടെ 69ാം നമ്പര്‍ ജഴ്‌സിയിലാണ് ജാര്‍വോ കളിക്കിടെ ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറാറുള്ളത്. ഓവലില്‍ ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റിലും അദ്ദേഹം ഗ്രൗണ്ടിലേക്കു കുതിച്ചെത്തി കളി തടസ്സപ്പെടുത്തി. രണ്ടാം ദിനം ആദ്യ സെഷനിലായിരുന്നു നാടകീയ രംഗങ്ങള്‍. ഈ പരമ്പരയില്‍ ഇതു മൂന്നാം തവണയാണ് ജാര്‍വോ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഗ്രൗണ്ടില്‍ കടന്നത്.

 സംഭവം 34ാം ഓവറില്‍

സംഭവം 34ാം ഓവറില്‍

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിനിടെ 34ാം ഓവറിലായിരുന്നു ജാര്‍വോയുടെ അപ്രതീക്ഷിത എന്‍ട്രി. ഉമേഷ് യാദവായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഓലി പോപ്പും ജോണി ബെയര്‍സ്‌റ്റോയുമായിരുന്നു ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്.
ഉമേഷ് ഓവറിലെ മൂന്നാമത്തെ ബോള്‍ എറിയാന്‍ തയ്യാറെടുക്കവെയായിരുന്നു പിറകിലൂടെ ജാര്‍വോ പൊടുന്നനെ ഗ്രൗണ്ടിലേക്കു പാഞ്ഞടുത്തത്. പിച്ചിലെത്തിയ അദ്ദേഹം ബൗള്‍ ചെയ്യുന്നതു ആക്ഷന്‍ കാണിക്കുകയും ചെയ്യുകയും തിരിച്ചു നടക്കവെ നോണ്‍ സ്‌ട്രൈക്കറായിരുന്ന ബെയര്‍‌സ്റ്റോയുടെ ദേഹത്ത് ഇടിക്കുകയുമായിരുന്നു ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുതിച്ചെത്തി ജാര്‍വോയെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

 ജാര്‍വോയുടെ ആദ്യ എന്‍ട്രി

ജാര്‍വോയുടെ ആദ്യ എന്‍ട്രി

ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെയാണ് ജാര്‍വോ ആദ്യമായി ഗ്രൗണ്ടിലേക്കു ഇടിച്ചുകയറിയത്. അന്നു ചില കളിക്കാരുമായി ഗ്രൗണ്ടില്‍ വച്ച് ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന മൂന്നാം ടെസ്റ്റിലും സുരക്ഷാ വലയം ഭേദിച്ച് ജാര്‍വോ ഗ്രൗണ്ടിലേക്കു വന്നിരുന്നു. അന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായി പവലിയനിലേക്കു മടങ്ങിയതിനു പിന്നാലെയാണ് അടുത്തതായി വരേണ്ടിയിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മുമ്പ് ജാര്‍വോ ഹെല്‍മറ്റ് പാഡുമെല്ലാം ധരിച്ച് ബാറ്റ് ചെയ്യാനെന്ന ഭാവത്തില്‍ ഗ്രൗണ്ടിലേക്കു വന്നത്. പിച്ചിലെത്തിയ ശേഷം ബാറ്റിങിന് തയ്യാറെടുക്കുന്ന ആക്ഷന്‍ കാണിക്കവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
കളി തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ലീഡ്‌സിലെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ ജാര്‍വോയ്ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും പിന്നീട് യോര്‍ക്ക്‌ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബ് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഓവലിലും നിയമലംഘനം നടത്തിയ ജാര്‍വോയെയ്‌ക്കെതിരേ ഇനി കെന്നിങ്ടണ്‍ ഓവല്‍ അധികൃതരും നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ലീഡ്‌സ് ടെസ്റ്റിലെ സംഭവത്തിനു ശേഷം ഇനി ഇതു ആവര്‍ത്തിക്കരുതെന്നു ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ജാര്‍വിസിനോടു അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതു തള്ളിയാണ് ഇയാള്‍ ഓവലിലും വില്ലനായി പ്രത്യക്ഷപ്പെട്ടത്.

 ജാര്‍വോ പറയുന്നത്

ജാര്‍വോ പറയുന്നത്

താന്‍ ഇന്ത്യക്കാരനാണെന്നും ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയാല്‍ ഇന്ത്യയായിരിക്കും പിന്തുണയ്ക്കുകയെന്നുമായിരുന്നു ജാര്‍വോ അടുത്തിടെ പറഞ്ഞത്.
അതു വലിയൊരു കഥയാണ്. ലോര്‍ഡ്‌സില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലിക്കുന്നത് ഞാന്‍ കണ്ടത്. ബ്രേക്കിനിടെ ഞാന്‍ ഇന്ത്യന്‍ താരങ്ങളെ കാണാന്‍ പോയി. അവര്‍ എന്നോടു സാധാരണ പോലെ സംസാരിക്കുകയും ചെയ്തു. ഇതു എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇംഗ്ലീഷ് ടീമിനെപ്പോലയെല്ല ഇവര്‍. ഇംഗ്ലീഷ് താരങ്ങളാണെങ്കില്‍ നിങ്ങളെ അവര്‍ അവഗണിക്കുകയാണ് ചെയ്യുക. ഇന്ത്യന്‍ താരങ്ങളാവട്ടെ സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്യും. തുടര്‍ന്നാണ് ഇന്ത്യന്‍ താരമായി വരാമെന്ന ഐഡിയ എനിക്കു തോന്നിയത്. അടുത്ത തവണ എനിക്കു ഇന്ത്യന്‍ കിറ്റുള്‍പ്പെടെ എല്ലാം ലഭിക്കുകയും ചെയ്തുവെന്നും ജാര്‍വോ വെളിപ്പെടുത്തിയിരുന്നു.

Story first published: Friday, September 3, 2021, 21:12 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X