IND vs NZ: തടിയന്‍, ഫിറ്റ്‌നസില്ല! റിഷഭ് ടീമിന്റെ ബാധ്യത,സഞ്ജു വരണമെന്ന് സോധി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം ലഭിക്കുമ്പോഴെല്ലാം തിളങ്ങിയിട്ടും ടീമിന്റെ പ്ലേയിങ് 11ല്‍ സ്ഥിരം സ്ഥാനം കണ്ടെത്താന്‍ ഇപ്പോഴും സഞ്ജു സാംസണിന് സാധിക്കുന്നില്ല. റിഷഭ് പന്തെന്ന ടീം മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ടവനുവേണ്ടി സഞ്ജുവിന്റെ പ്രതിഭയെ മനപ്പൂര്‍വം തഴയുകയാണെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യ ഇതിനോടകം നിരവധി അവസരങ്ങള്‍ റിഷഭിന് നല്‍കിയിട്ടും പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിനായിട്ടില്ല.

സഞ്ജു ടോപ് ഓഡറിലും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം തിളങ്ങിയിട്ടും വേണ്ടത്ര അവസരം നല്‍കുന്നില്ല. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം സഞ്ജുവിന് ലഭിച്ചില്ല. ഇതോടെ വലിയ വിമര്‍ശനമാണ് ടീം മാനേജ്‌മെന്റിനെതിരേ ഉയരുന്നത്. ഇപ്പോഴിതാ റിഷഭ് ഫിറ്റ്‌നസില്ലാത്ത താരമാണെന്നും സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രിതീന്ദര്‍ സോധി.

Also Read: IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്Also Read: IND vs NZ T20:ധോണിക്കും കോലിക്കും രോഹിത്തുനുമില്ല! അപൂര്‍വ്വ റെക്കോഡുമായി ഹര്‍ദിക്

ടീമിന്റെ ബാധ്യതയാണ് റിഷഭ്

ടീമിന്റെ ബാധ്യതയാണ് റിഷഭ്

റിഷഭ് ഇന്ത്യന്‍ ടീമിന്റെ ബാധ്യതയാണ്. ഇത്രയും അവസരം നല്‍കിയിട്ടും മെച്ചപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ സഞ്ജു സാംസണിനെ പ്ലേയിങ് 11 പരിഗണിക്കണം. മികച്ച താരങ്ങളെ ഇന്ത്യക്ക് പ്ലേയിങ് 11 എത്തിക്കേണ്ടതായുണ്ട്. കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇങ്ങനെ തോല്‍ക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിഭകള്‍ ടീമിലുള്ളപ്പോള്‍ ഒരു താരത്തിന് കൂടുതല്‍ അവസരം ലഭിക്കുമ്പോള്‍ ചോദ്യം ഉയരും. ഇത് മറ്റ് താരങ്ങള്‍ക്കുള്ള അവസരമായി മാറുകയും ചെയ്യും-സോധി പറഞ്ഞു.

Also Read: IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

റിഷഭിന് ഫിറ്റ്‌നസില്ല

റിഷഭിന് ഫിറ്റ്‌നസില്ല

മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ റിഷഭിനാവുന്നില്ല. ഇനിയും എത്ര അവസരങ്ങള്‍ റിഷഭിന് ലഭിക്കുമെന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. എന്നാല്‍ സമയം മുന്നോട്ട് പോകുമ്പോള്‍ റിഷഭിന്റെ ഷൂസ് കൂടുതല്‍ മുറുകിക്കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു താരം സ്ഥിരമായി നിരാശപ്പെടുത്തിയിട്ടും അയാളെത്തന്നെ ആശ്രയിക്കുന്നതില്‍ കാര്യമില്ല. തിളങ്ങാനാവുന്നില്ലെങ്കില്‍ പുറത്താക്കി അടുത്ത താരത്തെ കൊണ്ടുവരൂ- സോധി അഭിപ്രായപ്പെട്ടു.

റിഷഭിന് ആത്മവിശ്വാസമില്ല

റിഷഭിന് ആത്മവിശ്വാസമില്ല

ഇന്ത്യ എംഎസ് ധോണിയുടെ പകരക്കാരനെന്ന നിലയില്‍ വിശ്വാസം അര്‍പ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന താരമാണ് റിഷഭ് പന്ത്. ഫിനിഷര്‍ റോളില്‍ പരീക്ഷിച്ച് പരാജയപ്പെട്ടപ്പോള്‍ ഓപ്പണറെന്ന നിലയില്‍ പ്രൊമോഷന്‍ ലഭിച്ചു. എന്നിട്ടും റിഷഭിന് തിളങ്ങാനായില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള റിഷഭിന്റെ ശ്രമങ്ങളെല്ലാം പാളി. ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്തനെന്ന പെരെടുത്തിട്ടുണ്ടെങ്കിലും പരിമിത ഓവറിലെ റിഷഭിന്റെ പ്രകടനം മോശമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും.

റിഷഭിന്റെ 2022ലെ പ്രകടനം

റിഷഭിന്റെ 2022ലെ പ്രകടനം

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് റിഷഭ് പന്ത്. ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ കത്തികയറാന്‍ റിഷഭിനാവും. 3,6,6,11 എന്നിങ്ങനെയാണ് അവസാനം നാല് മത്സരത്തിലെ റിഷഭ് പന്തിന്റെ സ്‌കോര്‍. ഈ വര്‍ഷം 21 ടി20 ഇന്നിങ്‌സില്‍ നിന്ന് 21 ശരാശരിയില്‍ 364 റണ്‍സാണ് റിഷഭ് നേടിയത്. സ്‌ട്രൈക്കറേറ്റ് 132 മാത്രം. ഇടം കൈയനെന്നത് റിഷഭിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. വിക്കറ്റിന് പിന്നിലും മിടുക്കനാണ്. എന്നാല്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തി എത്രകാലം താരത്തിന് മുന്നോട്ട് പോകാനാവുമെന്ന് കണ്ടറിയാം.

Also Read: IPL 2023: ടീമിന് യാതൊരു ഉപകാരവുമില്ല! എന്നിട്ടും നിലനിര്‍ത്തപ്പെട്ടു, നാല് ഭാഗ്യവാന്മാരിതാ

സെലക്ടര്‍മാര്‍ മാറിയിട്ടും മാറ്റമില്ല

സെലക്ടര്‍മാര്‍ മാറിയിട്ടും മാറ്റമില്ല

ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടിട്ടും സൗരവ് ഗാംഗുലിയെ ബിസിസി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റമില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ ശൈലിയില്‍ മാറ്റം വരുന്നില്ല. ഇപ്പോഴും സഞ്ജുവില്‍ ടീം മാനേജ്‌മെന്റിന് വിശ്വാസമില്ല. ഐപിഎല്ലില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍കൂടിയാണ്. പക്വതയോടെയും ഉത്തരവാദിത്തത്തോടെയും കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നു. എന്നിട്ടും വേണ്ടത്ര അവസരം ലഭിക്കാത്തത് തീര്‍ച്ചയായും വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, November 24, 2022, 7:40 [IST]
Other articles published on Nov 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X