IND vs NZ: ഭുവിയുടെ സമയം കഴിഞ്ഞു! പുറത്താക്കി ഉമ്രാനെ കൊണ്ടുവരൂ, ആരാധക പ്രതികരണം

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഉമ്രാന്‍ മാലിക്കിന് ഇടം കണ്ടെത്താനായില്ല. ഇന്ത്യയുടെ ടി20 ടീമില്‍ മികച്ച പേസര്‍മാരില്ലെന്നത് ആശങ്കയായി ചര്‍ച്ച ചെയ്യുമ്പോഴും ഉമ്രാനെപ്പോലൊരു യുവ പേസറെ ഇന്ത്യ ആവിശ്യത്തിന് അവസരം നല്‍കാതെ തഴയുന്നതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഭുവനേശ്വര്‍ കുമാറിനെയും ഹര്‍ഷല്‍ പട്ടേലിനെയുമെല്ലാം ഇനിയും അവസരം നല്‍കാതെ യുവ പേസര്‍മാര്‍ക്ക് വളരാന്‍ അവസരം ഒരുക്കണമെന്നാണ് ആരാധക പക്ഷം.
ഇന്ത്യക്ക് ടി20യില്‍ മീഡിയം പേസര്‍മാരെക്കൊണ്ട് വലിയ കാര്യമില്ലെന്നും ഇംഗ്ലണ്ട്, ഓസീസ്, ദക്ഷിണാഫ്രിക്ക ടീമുകളിലേത് പോലെയുള്ള അതിവേഗ പേസര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതാണെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം ടി20യില്‍ ഭുവനേശ്വറിനും ഹര്‍ഷലിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനാവാത്തതിന് പിന്നാലെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

ഭുവനേശ്വറിന് ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല
ന്യൂബോളില്‍ മികച്ച സ്വിങ്ങുള്ള ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മിടുക്കനെന്ന വിശേഷണവും ഭുവിക്കുണ്ടെങ്കിലും ഇപ്പോള്‍ ഈ മികവൊന്നും അവകാശപ്പെടാനാവില്ല. റണ്‍സ് അധികം വഴങ്ങുന്നില്ലെങ്കിലും ടി20ക്കാവശ്യമായ ആക്രമണോത്സകതയോ വിക്കറ്റ് നേടാനുള്ള മികവോ ഭുവനേശ്വറിനില്ല. മൂന്നാം ടി20യില്‍ 35 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും ഭുവി നേടിയില്ല. ഹര്‍ഷല്‍ പട്ടേല്‍ 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് വീഴ്ത്തിയത്.
Also Read: IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

വിദേശ പിച്ചുകളില്‍ നല്ല വേഗം വേണം
ഇന്ത്യക്ക് വിദേശ പര്യടനം നടത്താന്‍ ശേഷിയുള്ള മികച്ച പേസര്‍മാര്‍ ടി20യിലില്ലെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഒരു ബൗളര്‍ക്കും 140ന് മുകളില്‍ തുടര്‍ച്ചയായി എറിയാനാവുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യ നല്ല വേഗമുള്ള യുവപേസര്‍മാരെ വളര്‍ത്തേണ്ടതായുണ്ട്. യുവ പേസറായ അര്‍ഷദീപ് സിങ്ങിനും നല്ല വേഗം അവകാശപ്പെടാനാവില്ല. ബൗണ്‍സുള്ള പിച്ചുകളില്‍ നല്ല വേഗവും ആക്രമണോത്സകതയും കണ്ടെത്താന്‍ ശേഷിയുള്ള പേസര്‍മാര്‍ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഉമ്രാനെ വളര്‍ത്താന്‍ ശ്രമിക്കണം
ഇന്ത്യന്‍ ക്രിക്കറ്റിന്റ ചരിത്രത്തില്‍ ഏറ്റവും വേഗം കണ്ടെത്തിയ ബൗളറാണ് ഉമ്രാന്‍ മാലിക്. നെറ്റ്‌സില്‍ 160ന് മുകളില്‍ പോലും വേഗം കണ്ടെത്തി ഞെട്ടിക്കാന്‍ ഉമ്രാന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികവ് കാട്ടി വളര്‍ന്ന ഉമ്രാന് പക്ഷെ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോള്‍ മികവിലേക്കെത്താനായില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്കുകാട്ടുന്നില്ല. എന്നാല്‍ നല്ല വേഗമുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ഉമ്രാന്‍. അതുകൊണ്ട് തന്നെ താരത്തെ പിന്തുണച്ച് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ടെന്ന് ആരാധകര്‍ പറയുന്നു.

2024ലെ ലോകകപ്പ് മുന്നില്‍ കാണണം
2024ലെ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസാണ് വേദിയാവുന്നത്. കാരിബീയന്‍ പിച്ചുകളില്‍ അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. 2022ലെ ടി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റപ്പോള്‍ ഇന്ത്യയുടെ ബൗളിങ് ദൗര്‍ബല്യം തുറന്നകാട്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ മാറ്റത്തിന് തയ്യാറാവേണ്ടതായുണ്ട്. ഭുവനേശ്വര്‍ കുമാര്‍ സീനിയര്‍ പേസറാണ്. എന്നാല്‍ ടി20യില്‍ താരത്തിന് ഇനിയും വലിയ ഭാവി കാണുന്നത് മണ്ടത്തരമാണെന്നും യുവ പേസര്‍മാര്‍ക്ക് അവസരം നല്‍കണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍

കൂടുതല്‍ യുവപേസര്‍മാര്‍ വേണം
മൊഹ്‌സിന്‍ ഖാനെപ്പോലെയുള്ള മികച്ച യുവ പേസര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരേണ്ടതും ഈ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടം കൈയന്‍ പേസറെന്ന നിലയില്‍ അര്‍ഷദീപ് സിങ്ങില്‍ മാത്രം ഇന്ത്യ പ്രതീക്ഷവെക്കുന്നതില്‍ കാര്യമില്ല. കൂടുതല്‍ ഇടം കൈയന്‍മാരെ വളര്‍ത്തിക്കൊണ്ട് വരാന്‍ തയ്യാറാവണം. പേസ് ബൗളിങ് പരിശീലിപ്പിക്കാന്‍ ടി20 ഫോര്‍മാറ്റില്‍ തിളങ്ങിയ വിദേശ പേസര്‍മാരെ കൊണ്ടുവരണമെന്നും ആരാധകര്‍ ആവിശ്യപ്പെടുന്നുണ്ട്. ജനുവരിക്ക് മുന്നോടിയായി വലിയ മാറ്റങ്ങള്‍ ഇന്ത്യയുടെ ടി20 ടീമില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications