വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍

ബൗളറുടെ ആത്മവിശ്വാസം തകര്‍ത്ത് അതിവേഗത്തില്‍ ആധിപത്യം നേടിയെടുക്കാന്‍ സൂര്യക്ക് സാധിക്കുന്നു

suryakumar yadav

വെല്ലിങ്ടണ്‍: ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന പേര് ചുരുങ്ങിയ കാലംകൊണ്ട് സൂര്യകുമാര്‍ യാദവ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബാറ്റിങ് പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെക്കുന്നത്. ഏത് വേദിയെന്നോ ബൗളറെന്നോ വേര്‍തിരിവില്ലാതെ കടന്നാക്രമിക്കാന്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് സൂര്യ. ബൗളറുടെ ആത്മവിശ്വാസം തകര്‍ത്ത് അതിവേഗത്തില്‍ ആധിപത്യം നേടിയെടുക്കാന്‍ സൂര്യക്ക് സാധിക്കുന്നു.

ടി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ കിവീസ് പരമ്പരയിലും സൂര്യകുമാര്‍ കസറിയിരിക്കുകയാണ്. രണ്ടാം ടി20യില്‍ പുറത്താവാതെ 111 റണ്‍സ് നേടിയാണ് സൂര്യ വീണ്ടും അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴും സൂര്യ കത്തിക്കയറി. നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി സൂര്യകുമാര്‍ മുന്നോട്ട് കുതിക്കുന്നു. ഇപ്പോഴിതാ തന്റെ ഫോമിന്റെ രഹസ്യം സൂര്യകുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

Also Read: IND vs NZ T20: ഇന്ത്യ നന്നാവില്ല! സഞ്ജുവിന് പ്ലേയിങ് 11 ഇടമില്ല, ആരാധകര്‍ കലിപ്പില്‍Also Read: IND vs NZ T20: ഇന്ത്യ നന്നാവില്ല! സഞ്ജുവിന് പ്ലേയിങ് 11 ഇടമില്ല, ആരാധകര്‍ കലിപ്പില്‍

ഭാര്യയോടൊപ്പം 30 മിനുട്ടെങ്കിലും ചിലവിടും

ഭാര്യയോടൊപ്പം 30 മിനുട്ടെങ്കിലും ചിലവിടും

സൂര്യകുമാറിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഭാര്യയുടെ പങ്ക് വളരെ വലുതാണ്. താരം തന്നെ ഇതിനെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രതിസന്ധി സമയത്തെല്ലാം ആത്മവിശ്വാസം നല്‍കി കൂടെനിന്നത് ഭാര്യയാണെന്നാണ് സൂര്യ പറയുന്നത്. കൂടാതെ ഏത് തിരക്കിനിടെയിലും ഭാര്യയോടൊപ്പം സമയം ചിലവിടുമെന്നും സൂര്യ പറഞ്ഞു.

'എന്റെ കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ സമയം കണ്ടെത്തും. എല്ലാ പരമ്പരയിലും പര്യടനത്തിലും ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്. ഇടവേള ലഭിക്കുമ്പോഴെല്ലാം ഭാര്യയോടൊപ്പം സമയം ചിലവിടും. മത്സരമില്ലാത്ത സമയങ്ങളില്‍ ഭാര്യയോടൊപ്പം പുറത്ത് പോകും. എല്ലാ ദിവസവും മാതാ പിതാക്കളോട് സംസാരിക്കും. അവര്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറില്ല. എന്നെ സമ്മര്‍ദ്ദത്തിലാക്കാതെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാവും അവര്‍ പറയുക. ഇത് എന്നെ ആത്മവിശ്വാസത്തോടെ തുടരാന്‍ അനുവദിക്കുന്നു'- സൂര്യകുമാര്‍ പറഞ്ഞു.

Also Read: 'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്ന താരം

കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുന്ന താരം

പലപ്പോഴും ഇന്ത്യന്‍ താരങ്ങള്‍ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നത് വിമര്‍ശനത്തിന് കാരണമാവാറുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും വിമര്‍ശനം കേട്ട താരങ്ങളിലൊരാള്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയാണെന്ന് പറയാം. അനുഷ്‌ക ശര്‍മയെ ഒപ്പം കൂട്ടിയതിന്റെ പേരില്‍ പല തവണ കോലിക്ക് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഭാര്യയും കുടുംബവും മികച്ച പ്രകടനം നടത്താന്‍ എങ്ങനെയാണ് താരങ്ങളെ സഹായിക്കുന്നതെന്നാണ് സൂര്യ വ്യക്തമാക്കിയിരിക്കുന്നത്. മത്സരത്തില്‍ ഫ്‌ളോപ്പായാലും കുടുംബം ഒപ്പമുള്ളത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നതാണ് സൂര്യയുടെ അനുഭവം.

2022ലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍

2022ലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍

ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോഡോടെയാണ് സൂര്യകുമാര്‍ യാദവ് കുതിക്കുന്നത്. 30 മത്സരങ്ങളില്‍ നിന്ന് 1151 റണ്‍സാണ് സൂര്യ നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ഏഴ് തവണ കളിയിലെ താരമാവാനും സൂര്യകുമാറിന് സാധിച്ചു. 47.95 എന്ന മികച്ച ശരാശരിയില്‍ കുതിക്കുന്ന സൂര്യയുടെ സ്‌ട്രൈക്കറേറ്റ് 188.37 ആണ്. വിദേശ മൈതാനങ്ങളിലും തന്റെ ബാറ്റിങ് വെടിക്കെട്ട് തുടരാന്‍ സൂര്യക്ക് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

രണ്ടാം ടി20 സെഞ്ച്വറി

രണ്ടാം ടി20 സെഞ്ച്വറി

2021ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സൂര്യ ഇതിനോടകം രണ്ട് ടി20 സെഞ്ച്വറി സ്വന്തം പേരിനൊപ്പം ചേര്‍ത്തു. ഈ വര്‍ഷം നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ 55 പന്തില്‍ 117 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും പതറുമ്പോഴും സൂര്യയെ അതൊന്നും ബാധിക്കില്ല. ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം മിന്നിയ സൂര്യ ഇപ്പോള്‍ കിവീസ് പരമ്പരയില്‍ വീണ്ടുമൊരു സെഞ്ച്വറി നേടിയിരിക്കുകയാണ്. ഇന്ത്യയുടെ ടി20യിലെ ഉയര്‍ന്ന സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് സൂര്യ. വിരാട് കോലി (122*), രോഹിത് ശര്‍മ (118) എന്നിവരാണ് ഈ റെക്കോഡില്‍ സൂര്യക്ക് മുകളിലുള്ളത്.

Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

കിവീസിനെതിരേ വെടിക്കെട്ട്

കിവീസിനെതിരേ വെടിക്കെട്ട്

കിവീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 51 പന്തുകള്‍ നേരിട്ട് 11 ഫോറും 7 സിക്‌സും പറത്തിയാണ് സൂര്യ 111* റണ്‍സ് നേടിയത്. 217.64 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനുള്ള മിടുക്കാണ് സൂര്യയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. സൂര്യയുടെ ശൈലിയില്‍ കളിക്കുന്ന താരങ്ങളെയാണ് ടി20യില്‍ ഇന്ത്യക്ക് ആവിശ്യം.

Story first published: Monday, November 21, 2022, 7:49 [IST]
Other articles published on Nov 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X