ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

കറാച്ചി: ടി20 ലോകകപ്പില്‍ വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. സമീപകാലത്തെ ഐസിസി ടൂര്‍ണമെന്റുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വലിയ മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്താന്‍ പോകുന്നത്. പ്രധാനമായും ടി20 ടീമിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ഇതിനോടകം സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട ബിസിസി ഐ പുതിയ യുവതാരങ്ങളെയും ഒപ്പം കൂട്ടി ടീം ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങളിലൊന്നായി പറയുന്നത് നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നിയോഗിക്കുകയെന്നതാണ്. കന്നി സീസണില്‍ത്തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് ഹര്‍ദിക് പാണ്ഡ്യ. അതുകൊണ്ട് തന്നെ ഹര്‍ദിക്കിനെ നായകനാക്കിയാല്‍ ഇന്ത്യയുടെ ടി20 ടീമും മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ. ഇപ്പോഴിതാ രോഹിത്തിനെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ എത്തിക്കുന്നത് മണ്ടന്‍ തീരുമാനമാണെന്നാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട് പറയുന്നത്.

ആരാണ് ഇത്തരം സ്വപ്‌നം കാണുന്നത്
ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ നായകനായി കാണണമെന്ന സ്വപ്‌നം കാണുന്നത് ആരാണ്. അവന്‍ പ്രതിഭാശാലിയാണ്. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടം ചൂടിച്ചിട്ടുമുണ്ട്. എന്നാല്‍ രോഹിത് ശര്‍മ ഐപിഎല്ലില്‍ അഞ്ച് കിരീടം നേടിക്കൊടുത്തവനാണെന്ന് ഓര്‍ക്കണം. ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനം നടത്തിയത് കണ്ടിട്ട് അവനെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് മികച്ച തീരുമാനമായി കരുതുന്നില്ല- സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

ക്യാപ്റ്റനെ മാറ്റേണ്ടതില്ല
ഏഷ്യയിലെ ആരാധകര്‍ പൊതുവേ ടീമിന്റെ പ്രകടനം മോശമായാല്‍ ക്യാപ്റ്റനെ മാറ്റണമെന്നാണ് പറയുന്നത്. എല്ലാവരും അങ്ങനെയല്ലെങ്കിലും കുറച്ചുപേര്‍ അങ്ങനെയാണ്. എന്നാല്‍ ഇത് എങ്ങനെയാണ് ഫലം ചെയ്യുന്നതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. വെറുതെ നായകനെ മാറ്റണമെന്ന് പറയുന്നതില്‍ കാര്യമില്ല. നായകനെന്ന നിലയില്‍ മികവ് കാട്ടുക പ്രയാസമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നനായ രോഹിത്തിനെ ഇന്ത്യ മാറ്റേണ്ട ആവിശ്യമില്ല- ബട്ട് അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനെ മാത്രം കുറ്റം പറയരുത്
ഇന്ത്യ ലോകകപ്പ് തോല്‍വിയില്‍ ക്യാപ്റ്റനെ മാത്രം കുറ്റം പറയുകയാണ്. ടീമെന്ന നിലയിലാണ് ലോകകപ്പ് തോറ്റത്. അപ്പോള്‍ പ്ലേയിങ് 11 ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പ്ലേയിങ് 11 ഉള്‍പ്പെട്ട മറ്റുള്ളവരേയും മാറ്റേണ്ടതായുണ്ട്-ബട്ട് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരനാക്കാന്‍ രോഹിത്തിനായിരുന്നു. എന്നാല്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റതോടെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുറവിളി ശക്തമാവുകയാണ്.

അഴിച്ചുപണി ഉടനുണ്ടായേക്കും
ഇന്ത്യ ഇതുവരെ പിന്തുടര്‍ന്ന രീതി മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്നതായിരുന്നു. എന്നാല്‍ ഇത് കാര്യമായി ഇപ്പോള്‍ ഫലം ചെയ്യുന്നില്ല. താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറക്കാനും സ്പ്ലിറ്റ് ക്യാപ്റ്റന്‍സി അത്യാവശ്യമാണ്. ഇന്ത്യ ഇതുവരെ ഇതിന് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഇപ്പോള്‍ ഇന്ത്യ മാറ്റത്തിന് തയ്യാറാവുകയാണ്. ടി20യില്‍ രോഹിത്തിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കി ഉടന്‍ പ്രഖ്യാപിച്ചേക്കും. ടെസ്റ്റിലും ഏകദിനത്തിലും രോഹിത്തിനെ നായകനായി നിലനിര്‍ത്തുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

രോഹിത്തിന്റെ പ്രകടനം മോശം
സമീപകാലത്തെ രോഹിത്തിന്റെ മോശം പ്രകടനം അദ്ദേഹത്തെ ടി20യില്‍ മാറ്റാന്‍ ബിസിസി ഐയെ പ്രേരിപ്പിക്കുന്നു. പവര്‍പ്ലേ മുതലാക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. മികച്ച ടീമിനെ വാര്‍ത്തെടുക്കുന്നതിലും രോഹിത് പരാജയമാണ്. ടി20യില്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെ ആവിശ്യമാണ്. എന്നാല്‍ ഇതിന് കഴിവുള്ള യുവതാരങ്ങളില്‍ പലരും ഇപ്പോഴും ടീമിന് പുറത്താണ്. അതുകൊണ്ട് തന്നെ ടീമില്‍ വലിയ ഉടച്ചുവാര്‍ക്കലിലേക്ക് കടക്കാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications