Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

r ashwin

മുംബൈ: ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ വലിയ കിരീട പ്രതീക്ഷയുണ്ടായിരുന്ന ടീമുകളിലൊന്നായിരുന്നു ഇന്ത്യ. ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തി ഗ്രൂപ്പ് 2ല്‍ തലപ്പത്തെത്താന്‍ ഇന്ത്യക്കായെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് നാണംകെട്ടാണ് പുറത്തായത്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യയെ സംബന്ധിച്ച് കനത്ത തിരിച്ചടി നല്‍കുന്ന തോല്‍വിയാണിത്. ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ വരണമെന്ന ആവിശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.

രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ടി20യില്‍ ഇന്ത്യ നായകനാക്കണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്ത വര്‍ഷം ജനുവരിയോട സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയടക്കം വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇപ്പോഴിതാ ഇന്ത്യക്ക് ടി20 കളിക്കാനറിയില്ലെന്നും കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.

ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് പോകണം

ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് പോകണം

ടി20 ക്രിക്കറ്റിനെ മനസിലാക്കാന്‍ ഇന്ത്യക്ക് ഇനിയും ഏറെ മുന്നോട്ട് സഞ്ചരിക്കേണ്ടതായുണ്ടെന്നാണ് കരുതുന്നത്. വാലറ്റക്കാര്‍ മത്സരത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകൂ. ഐപിഎല്ലില്‍ നിന്ന് തന്നെ ഈ മാറ്റം തുടങ്ങേണ്ടതാണ്. നമ്മുടെ ടീമില്‍ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും നേടിയ താരങ്ങളുണ്ട്. ഇവരെല്ലാം ഐപിഎല്ലില്‍ ഗംഭീരമാണ്. അവര്‍ നേടിയ റണ്‍സും വിക്കറ്റുമെല്ലാം മികച്ചതാണ്. എന്നാല്‍ ഇത് മാത്രം മതിയോയെന്നത് പുനര്‍ചിന്ത നടത്തേണ്ട കാര്യമാണ്- അശ്വിന്‍ പറഞ്ഞു.

Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

ഐപിഎല്ലിലെ മികവ് ദേശീയ ടീമിലില്ല

ഐപിഎല്ലിലെ മികവ് ദേശീയ ടീമിലില്ല

ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ റെക്കോഡ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കെ എല്‍ രാഹുല്‍ ഓപ്പണിങ്ങില്‍ വലിയ സ്‌കോര്‍ നേടുന്ന താരങ്ങളിലൊരാളാണ്. സ്ഥിരതയോടെ കളിക്കാനും രാഹുലിന് സാധിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ രാഹുലിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 2021ലെ ടി20 ലോകകപ്പിലും 2022ലെ ടി20 ലോകകപ്പിലും ഓപ്പണറെന്ന നിലയില്‍ രാഹുല്‍ പരാജയമായിരുന്നു. പര്‍പ്പിള്‍ ക്യാപ് ജേതാവായ ഹര്‍ഷല്‍ പട്ടേലിന് ഇന്ത്യയുടെ ബെഞ്ചിലായിരുന്നു സ്ഥാനം.

സീനിയേഴ്‌സിനെ മാറ്റണം

സീനിയേഴ്‌സിനെ മാറ്റണം

ഇന്ത്യയുടെ ടി20 ടീമില്‍ ഫിറ്റ്‌നസില്ലാത്ത താരങ്ങളെ മാറ്റണമെന്ന ആവിശ്യം ശക്തമാണ്. ഇത് അധികം വൈകാതെ നടപ്പിലാക്കാനും സാധ്യതകളുണ്ട്. രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയ സീനിയേഴ്‌സിനെയൊന്നും ഇന്ത്യയുടെ ടി20 ടീമില്‍ വേണ്ട. ഭയമില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനെയും നല്ല വേഗതയോടെ ആക്രമിക്കാന്‍ കഴിയുന്ന ബൗളറേയുമാണ് ഇന്ത്യക്ക് ടി20യില്‍ ആവിശ്യം.

അശ്വിന്റെ പ്രകടനവും മോശം

അശ്വിന്റെ പ്രകടനവും മോശം

2021ലെ ടി20 ലോകകപ്പ് കളിച്ച ആര്‍ അശ്വിനെ ഇന്ത്യ പിന്നീട് ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ 2022ലെ ടി20 ലോകകപ്പിന് മുമ്പായി വീണ്ടും ടീമിലേക്ക് തിരിച്ചെത്തി. അവസാന സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു അശ്വിന്‍. 17 മത്സരത്തില്‍ നിന്ന് 191 റണ്‍സും 12 വിക്കറ്റും താരം നേടി. ഈ മികവിലാണ് അശ്വിന്‍ 2022ലെ ടി20 ലോകകപ്പിലും സ്ഥാനം നേടിയത്. യുസ് വേന്ദ്ര ചഹാലിനെ പുറത്തിരുത്തി അശ്വിനാണ് ഇന്ത്യ പ്ലേയിങ് 11 സ്ഥാനം നല്‍കിയത്. എന്നാല്‍ ലോകകപ്പില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിനായില്ല.

Also Read: IPL 2023: വില്യംസണ്‍ ക്യാപ്റ്റന്‍, മായങ്ക്-രഹാനെ ഓപ്പണിങ്, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

ഇന്ത്യന്‍ ടീമിന്റെ ശൈലി മാറണം

ഇന്ത്യന്‍ ടീമിന്റെ ശൈലി മാറണം

ടി20 ഫോര്‍മാറ്റിലേക്കുള്ള ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പ് മെച്ചപ്പെടേണ്ടതായുണ്ട്. പൃഥ്വി ഷാ, സഞ്ജു സാംസണ്‍ എന്നിവരെപ്പോലെയുള്ള ഭയമില്ലാതെ കളിക്കുന്ന താരങ്ങളെ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞിരുന്നു. നിലവിലെ ഇന്ത്യന്‍ ടി20 ശൈലി വളരെ പഴയ രീതിയിലുള്ളതാണ്. പതിയെ നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന ഈ ശൈലി ആധുനിക ക്രിക്കറ്റില്‍ ക്ലിക്കാവുന്നതല്ല. തുടക്കം മുതല്‍ ആക്രമിക്കുന്ന രീതിയാണ് ഇന്ത്യക്ക് വേണ്ടത്.

Story first published: Friday, November 18, 2022, 7:18 [IST]
Other articles published on Nov 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+