Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വില്യംസണ്‍ ക്യാപ്റ്റന്‍, മായങ്ക്-രഹാനെ ഓപ്പണിങ്, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിടാനുള്ള സമയം അവസാനിച്ചിരിക്കുകയാണ്. ഇത്തവണ പല സൂപ്പര്‍ താരങ്ങളെയും ടീമുകള്‍ തഴഞ്ഞിട്ടുണ്ട്. അവസാന സീസണില്‍ പല പ്രമുഖര്‍ ടീമുകള്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതിനാല്‍ വലിയ പൊളിച്ചെഴുത്താണ് ഈ ടീമുകളെല്ലാം നടത്തിയിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ വമ്പന്‍ ടീമുകളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണ വലിയ തിരിച്ചുവരവാണ് ഇവരെല്ലാം പ്രതീക്ഷിക്കുന്നത്. സീസണിന് മുമ്പ് ഒഴിവാക്കപ്പെട്ടവരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

അജിന്‍ക്യ രഹാനെ-മായങ്ക് അഗര്‍വാള്‍

അജിന്‍ക്യ രഹാനെ-മായങ്ക് അഗര്‍വാള്‍

ഓപ്പണര്‍മാരായി ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാനെക്കും മായങ്ക് അഗര്‍വാളിനുമാണ് അവസരം. രഹാനെയെ കെകെആറാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ ഏഴ് മത്സരം കളിച്ച് 133 റണ്‍സാണ് രഹാനെ നേടിയത്. ശരാശരി 19 മാത്രം. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള രഹാനെ ഇത്തവണ അണ്‍സോള്‍ഡാവാനാണ് സാധ്യത.

പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ മായങ്ക് അഗര്‍വാളാണ് മറ്റൊരു ഓപ്പണര്‍. പഞ്ചാബിന്റെ നായകനായിരുന്ന മായങ്ക് 13 മത്സരത്തില്‍ നിന്ന് 196 റണ്‍സാണ് അവസാന സീസണില്‍ നേടിയത്. ഇത്തവണ ഓപ്പണര്‍മാരെ തേടുന്ന ടീമുകള്‍ മായങ്കിനെ നോട്ടമിട്ടേക്കും.

Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

കെയ്ന്‍ വില്യംസണ്‍ (c), മനീഷ് പാണ്ഡെ, കരുണ്‍ നായര്‍

കെയ്ന്‍ വില്യംസണ്‍ (c), മനീഷ് പാണ്ഡെ, കരുണ്‍ നായര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ കെയ്ന്‍ വില്യംസനാണ് ടീമിന്റെ നായകന്‍. സമീപകാലത്തെല്ലാം മോശം ഫോമിലായിരുന്ന വില്യംസണെ ഇത്തവണ ഒഴിവാക്കാന്‍ ഹൈദരാബാദ് തീരുമാനിക്കുകയായിരുന്നു. 13 മത്സരത്തില്‍ നിന്ന് 216 റണ്‍സാണ് അവസാന സീസണില്‍ താരം നേടിയത്. സ്‌ട്രൈക്കറേറ്റും മോശം.

മനീഷ് പാണ്ഡെയാണ് നാലാമന്‍. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരനായ മനീഷ് പാണ്ഡെയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായിരുന്നു മനീഷ്. 6 മത്സരത്തില്‍ നിന്ന് 88 റണ്‍സാണ് താരത്തിന് ആകെ നേടാനായത്.

അഞ്ചാം നമ്പറില്‍ കരുണ്‍ നായര്‍ക്കാണ് അവസരം. ഐപിഎല്ലില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന കരുണ്‍ 16 റണ്‍സാണ് ആകെ നേടിയത്.

കറെന്‍ പൊള്ളാര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, പാറ്റ് കമ്മിന്‍സ്

കറെന്‍ പൊള്ളാര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, പാറ്റ് കമ്മിന്‍സ്

മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഉഇത്തവണ വിരമിച്ച താരമാണ് കറെന്‍ പൊള്ളാര്‍ഡ്. അവസാന സീസണുകളിലൊന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പൊള്ളാര്‍ഡിന് സാധിച്ചിരുന്നില്ല. 11 മത്സരങ്ങളില്‍ നിന്ന് 144 റണ്‍സാണ് പൊള്ളാര്‍ഡ് അവസാന സീസണില്‍ നേടിയത്.

ഏഴാം നമ്പറില്‍ ജേസന്‍ ഹോള്‍ഡറാണ്. വിന്‍ഡീസ് ഓള്‍റൗണ്ടറെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഒഴിവാക്കിയത്. 12 മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് അവസാന സീസണില്‍ നേടിയെങ്കിലും ഇക്കോണമി 9ന് മുകളിലാണ്. ഹോള്‍ഡറെ പല പ്രമുഖ ടീമുകളും നോട്ടമിടാന്‍ സാധ്യതയുണ്ട്.

എട്ടാം നമ്പറില്‍ ഓസീസ് പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സാണ്. ഇത്തവണ കളിക്കാനില്ലെന്ന് കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു. അവസാന സീസണില്‍ 7 വിക്കറ്റാണ് കമ്മിന്‍സ് നേടിയത്. അതും 10ന് മുകളില്‍ ഇക്കോണമിയില്‍. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം മോശമായിരുന്നു.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

മായങ്ക് മാര്‍ക്കണ്ഡെ, ശിവം മാവി, സന്ദീപ് ശര്‍മ

മായങ്ക് മാര്‍ക്കണ്ഡെ, ശിവം മാവി, സന്ദീപ് ശര്‍മ

ഒമ്പതാം നമ്പറില്‍ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയെ പരിഗണിക്കാം. മുംബൈ ഇന്ത്യന്‍സാണ് യുവ സ്പിന്നറെ ഒഴിവാക്കിയത്. പലപ്പോഴും ബെഞ്ചിലിരിക്കുന്ന മാര്‍ക്കണ്ഡെയെ ഇത്തവണ ലേലത്തില്‍ ആര് സ്വന്തമാക്കുമെന്ന് കണ്ടറിയാം.

10ാം നമ്പറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ ശിവം മാവിക്കാവും അവസരം. അവസാന സീസണില്‍ 7 വിക്കറ്റ് നേടിയ മാവിയുടെ ഇക്കോണമി 9.64 ആണ്. ഇക്കോണമി മോശമായതിനാലാണ് മാവിയെ കെകെആര്‍ തഴഞ്ഞത്.

11ാം നമ്പറില്‍ സീനിയര്‍ പേസര്‍ സന്ദീപ് ശര്‍മക്കാണ് അവസരം. പഞ്ചാബ് കിങ്‌സിനായി സന്ദീപ് നാല് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. ഇക്കോണമി 7.43. എന്നിട്ടും താരത്തില്‍ ടീമിന് വിശ്വാസമില്ലാതെ തഴഞ്ഞു. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള പേസര്‍മാരിലൊരാളാണ് സന്ദീപ്.

Story first published: Thursday, November 17, 2022, 7:25 [IST]
Other articles published on Nov 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+