For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലാണ് തോറ്റ് പുറത്തായത്. തിരിച്ചുവരാന്‍ രണ്ട് ടീമിനും പരമ്പര നേടേണ്ടത് അത്യാവശ്യമാണ്

1

വെല്ലിങ്ടണ്‍: ടി20 ലോകകപ്പ് സെമിയില്‍ പുറത്തായ ക്ഷീണത്തോടെ ഇന്ത്യ കിവീസ് പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് വീതം ടി20യും ഏകദിനവും ഉള്‍പ്പെട്ട പരമ്പരക്കായി ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡില്‍ എത്തിക്കഴിഞ്ഞു. ആദ്യം ടി20 പരമ്പരയാണ് നടക്കുന്നത്. 18ന് ആരംഭിക്കുന്ന പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇഇന്ത്യയെ നയിക്കുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാവും പരിശീലനം നല്‍കുക.

ടി20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലാണ് തോറ്റ് പുറത്തായത്. തിരിച്ചുവരാന്‍ രണ്ട് ടീമിനും പരമ്പര നേടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പോരാട്ടം കടുക്കും. ന്യൂസീലന്‍ഡിനെ തട്ടകത്തില്‍ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. കിവീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

ഇഷാന്‍-ശുബ്മാന്‍ ഓപ്പണിങ്

ഇഷാന്‍-ശുബ്മാന്‍ ഓപ്പണിങ്

ഇന്ത്യയുടെ ടി20യിലെ അടുത്ത ഓപ്പണിങ് കൂട്ടുകെട്ടില്‍ ആരൊക്കെയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. സീനിയേഴ്‌സിന് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇഷാന്‍ കിഷനേയും ശുബ്മാന്‍ ഗില്ലിനേയും ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കും. ശുബ്മാന്‍ ഗില്‍ നിലയുറപ്പിച്ച് കളിക്കുന്ന ക്ലാസ് താരമാണെങ്കില്‍ ഇഷാന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. രണ്ട് പേരിലും ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നു. സമീപകാലത്ത് ഏകദിനത്തില്‍ ഓപ്പണറായി തിളങ്ങാന്‍ ഗില്ലിന് സാധിച്ചിരുന്നു.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ഇടം പിടിച്ചേക്കും. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട ശ്രേയസിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം തിളങ്ങാന്‍ ശ്രേയസിന് സാധിച്ചിരുന്നു. നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് ശ്രേയസ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരും. മിന്നും ഫോമിലുള്ള സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. സൂര്യയുടെ പ്രകടനം ന്യൂസീലന്‍ഡില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യ ടി20 ലോകകപ്പിലും മൂന്ന് ഫിഫ്റ്റിയടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

3

അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് എത്തും. ടി20 ലോകകപ്പില്‍ ആവിശ്യത്തിന് അവസരം ലഭിക്കാത്ത റിഷഭിന് ടി20 ടീമില്‍ വലിയ സ്ഥാനം നിലവിലില്ല. ഈ ചീത്തപ്പേര് മാറ്റി തിരിച്ചുവരാന്‍ റിഷഭിന് വലിയ പ്രകടനം തന്നെ ന്യൂസീലന്‍ഡില്‍ കാഴ്ചവെക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍

ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെത്തും. ടീമിന്റെ നായകനായ ഹര്‍ദിക് പാണ്ഡ്യ ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാനാണ് സാധ്യത. റിഷഭ് പന്ത് ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടാത്തതിനാല്‍ ഫിനിഷര്‍ റോളിലേക്ക് ഹര്‍ദിക് പാണ്ഡ്യ തന്നെ ഇറങ്ങിയേക്കും. ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറെത്തും. ടി20യില്‍ സജീവമായിരുന്ന സുന്ദറിന് പരിക്കേറ്റ് ഇടവേളയെടുക്കേണ്ടി വന്നിരുന്നു. ഈ ക്ഷീണം മാറ്റി സജീവമാകാന്‍ ഗംഭീര പ്രകടനം സുന്ദറിന് കാഴ്ചവെക്കേണ്ടതായുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേല്‍ എട്ടാമനായി ഉണ്ടാവും. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ബെഞ്ചിലായിരുന്നു ഹര്‍ഷലിന്റെ സ്ഥാനം.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്

ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്

ഒമ്പതാമനായി സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എത്തും. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ഭുവി ടി20 ലോകകപ്പില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചില്ലെങ്കിലും ഡോട്ട്‌ബോളെറിഞ്ഞ് വിസ്മയിപ്പിച്ചിരുന്നു. അനുഭവസമ്പന്നനായ പേസര്‍ ന്യൂസീലന്‍ഡില്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഭുവിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. 10ാമനായി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ എത്തിയേക്കും. ടി20 ലോകകപ്പില്‍ ബെഞ്ചിലിരുത്തി ഇന്ത്യ പാഴാക്കിയ പ്രതിഭയാണ് ചഹാല്‍. 11ാമനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് ഉണ്ടാവും. ടി20 ലോകകപ്പില്‍ 10 വിക്കറ്റുമായി ഗംഭീര പ്രകടനമാണ് അര്‍ഷദീപ് സിങ് കാഴ്ചവെച്ചത്.

Story first published: Tuesday, November 15, 2022, 17:21 [IST]
Other articles published on Nov 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+