വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

കരുത്തരായ കിവീസിനെതിരേ ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്

1

മുംബൈ: ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലെ ദുരന്തം മറക്കാന്‍ ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിലേക്ക്. വലിയ താരനിരയുമായി ഓസീസ് ലോകകപ്പിന് പോയ ഇന്ത്യക്ക് ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരാവാന്‍ സാധിച്ചെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണക്കേടോടെ മടക്ക ടിക്കറ്റ് വാങ്ങേണ്ടി വന്നു. ലോകകപ്പിലെ നിരാശ മറന്ന് തിരിച്ചുവരവിന് കാത്തിരിക്കുന്ന ഇന്ത്യക്ക് മുന്നിലുള്ള ആദ്യ കടമ്പ ന്യൂസീലന്‍ഡ് പര്യടനമാണ്. കരുത്തരായ കിവീസിനെതിരേ ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്.

സീനിയേഴ്‌സിന് വിശ്രമം നല്‍കി യുവതാരനിരയുമായാണ് ഇന്ത്യ ന്യൂസീലന്‍ഡിലേക്ക് പോകുന്നത്. കിവീസിലെ പിച്ചില്‍ പരമ്പര നേട്ടമെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. നിരവധി വെല്ലുവിളികള്‍ മറികടക്കേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചപ്പോള്‍ വിവിഎസ് ലക്ഷ്മണിന്റെ പരിശീലനത്തിലാണ് ഇന്ത്യ കിവീസ് പരമ്പരക്ക് പോകുന്നത്. മാനസികമായി തളര്‍ന്നിരിക്കുന്ന ഇന്ത്യക്ക് ന്യൂസീലന്‍ഡില്‍ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Also Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശംAlso Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശം

നവംബര്‍ 18ന് പരമ്പര ആരംഭിക്കും

നവംബര്‍ 18ന് പരമ്പര ആരംഭിക്കും

മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ കളിക്കുന്നത്. ഈ മാസം 18ന് ആരംഭിച്ച് 30വരെയാണ് പരമ്പര നീണ്ടുനില്‍ക്കുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരൊന്നും ഇല്ലാതെ യുവതാരങ്ങളുമായാണ് ഇന്ത്യ ന്യൂസീലന്‍ഡിലേക്ക് പോകുന്നത്. ന്യൂസീലന്‍ഡിലെ പേസ് പിച്ചില്‍ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. സീനിയേഴ്‌സ് ഇന്ത്യയുടെ ടി20 ടീമില്‍ വേണ്ടന്ന മുറവിളി ശക്തമാവുമ്പോള്‍ ഇന്ത്യയുടെ യുവ താരനിരയുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

Also Read: T20 World Cup 2022: ഇന്ത്യ പരിശീലകരെ മാറ്റണം, മെന്ററായി എബിഡി വരണം!, നിര്‍ദേശിച്ച് മുന്‍ താരം

ടി20യില്‍ ഹര്‍ദിക് നായകന്‍

ടി20യില്‍ ഹര്‍ദിക് നായകന്‍

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ഹര്‍ദിക്കിനെ ടി20യിലെ സ്ഥിരം നായകനാക്കണമെന്ന ആവിശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ മികവ് കാട്ടാനുള്ള അവസരമാണ് ഹര്‍ദിക്കിന് മുന്നിലുള്ളത്. വൈസ് ക്യാപ്റ്റനായി റിഷഭ് പന്താണുള്ളത്. ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിളിക്കുമ്പോഴും റിഷഭിന്റെ പരിമിത ഓവര്‍ പ്രകടനങ്ങള്‍ മോശമാണ്. ഈ ചീത്തപ്പേര് മാറ്റാനുള്ള അവസരമാണ് റിഷഭിന് മുന്നിലുള്ളത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള യുവ പ്രതിഭകള്‍ ഇന്ത്യയുടെ ടി20 ടീമിന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്.

ഏകദിനത്തില്‍ ധവാന്‍ നയിക്കും

ഏകദിനത്തില്‍ ധവാന്‍ നയിക്കും

ഏകദിന പരമ്പരയിലും സൂപ്പര്‍ സീനിയേഴ്‌സില്ല. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷഭ് പന്തുണ്ട്. ഹര്‍ദിക് പാണ്ഡ്യക്ക് ഏകദിന ടീമില്‍ ഇടമില്ല. വിശ്രമം അനുവദിച്ചിരിക്കുകയാണ്. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഏകദിന ടീമിലുണ്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച പടയൊരുക്കം ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്. ഇതിന്റെ തുടക്കമാണ് ന്യൂസീലന്‍ഡ് പരമ്പര. എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

മത്സരത്തിന്റെ സമയം, ചാനല്‍

മത്സരത്തിന്റെ സമയം, ചാനല്‍

ആദ്യം ടി20 പരമ്പരയാണ് നടക്കുന്നത്. 18ന് വെല്ലിങ്ടണിലാണ് ആദ്യ മത്സരം. 20, 22 തീയ്യതികളിലാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഇന്ത്യ സമയം ഉച്ചക്ക് 12 മണിക്കാണ് ടി20 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏകദിന മത്സരം 25ന് ഓക്ലന്‍ഡിലാണ് ആരംഭിക്കുന്നത്. 27, 30 തീയ്യതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ത്യന്‍ സമയം രാവിലെ 7 മണിക്കാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം ചാനലില്‍ തത്സമയ സംപ്രേഷണമില്ല. ആമസോണ്‍ പ്രൈം ആപ്പില്‍ മത്സരങ്ങള്‍ തത്സമയം കാണാനാവും.

Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

ഇന്ത്യന്‍ ടീം ഇങ്ങനെ

ഇന്ത്യന്‍ ടീം ഇങ്ങനെ

ടി20- ഹര്‍ദിക് പാണ്ഡ്യ (c), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (vc), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്.

ഏകദിനം- ശിഖര്‍ ധവാന്‍ (c), ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (sv), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്.

Story first published: Sunday, November 13, 2022, 11:48 [IST]
Other articles published on Nov 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X