വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

ഇന്ത്യയുടെ ഇത്തവണത്തെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് യുവ നിര വരണമെന്ന ആവിശ്യം ശക്തമാണ്

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ടീമില്‍ അഴിച്ചുപണി വേണമെന്ന ആവിശ്യം ശക്തമാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ ടി20 ടീമില്‍ സീനിയര്‍ താരങ്ങളേറെയാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ആക്രമണ ശൈലിയില്‍ കളിക്കാനാവുന്നില്ല. ഇന്ത്യയുടെ ഇത്തവണത്തെ ടി20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് യുവ നിര വരണമെന്ന ആവിശ്യം ശക്തമാണ്.

പല മുന്‍ താരങ്ങളും ഇതിനോടകം ഈ ആവിശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ടി20 ടീമിനെ കളത്തിലിറക്കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സഞ്ജു സാംസണ്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ക്കെല്ലാം അവസരം നല്‍കണമെന്നാണ് സെവാഗ് പറയുന്നത്.

Also Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീംAlso Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

ബൈലാട്രല്‍ പരമ്പരകളില്‍ തിളങ്ങുന്നു

ബൈലാട്രല്‍ പരമ്പരകളില്‍ തിളങ്ങുന്നു

ഇന്ത്യയില്‍ നടക്കുന്ന ബൈലാട്രല്‍ പരമ്പരകളില്‍ മികവ് കാട്ടുന്ന യുവ താരങ്ങള്‍ക്ക് എന്തുകൊണ്ടാണ് ലോകകപ്പ് മത്സരങ്ങളില്‍ അവസരം ലഭിക്കാത്തതെന്നാണ് സെവാഗ് ചോദിക്കുന്നത്. 'നാട്ടില്‍ ഇന്ത്യ ബൈലാട്രല്‍ പരമ്പര ജയിക്കുന്നു. എന്നാല്‍ അതില്‍ എത്ര സീനിയര്‍ താരങ്ങളുണ്ടാവുന്നുണ്ടെന്ന് നോക്കുക. പതിവായി ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളില്‍ സീനിയര്‍ താരങ്ങള്‍ വിശ്രമമെടുക്കുകയാണ് ചെയ്യുന്നത്. പകരമെത്തുന്ന യുവ താരങ്ങള്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ കളിച്ച് പരമ്പര നേടിക്കൊടുക്കാന്‍ സാധിക്കുന്ന യുവതാരങ്ങള്‍ക്ക് എന്ത് കാരണംകൊണ്ടാണ് ടി20 ലോകകപ്പില്‍ ഇടം ലഭിക്കാത്തത്. ഭയമില്ലാതെ കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സടിക്കാന്‍ സാധിക്കുന്നവരാണ്- സെവാഗ് പറഞ്ഞു.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

യുവതാരങ്ങള്‍ക്ക് പരിഗണയില്ല

യുവതാരങ്ങള്‍ക്ക് പരിഗണയില്ല

ഇന്ത്യയുടെ അടുത്ത പരമ്പര ന്യൂസീലന്‍ഡിനെതിരെയാണ്. സീനിയര്‍ താരങ്ങളില്‍ പലരും വിശ്രമത്തിലാണ്. നിരവധി യുവതാരങ്ങളാണ് ന്യൂസീലന്‍ഡിലേക്ക് പോകുന്നത്. ഈ ടീമുമായി ഇന്ത്യ ന്യൂസീലന്‍ഡില്‍ പരമ്പര നേടിയാല്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരം എന്താണ്?. സീനിയര്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ യുവതാരങ്ങള്‍ക്കാവും. റണ്‍സടിക്കാന്‍ കഴിവുള്ള ആണ്‍കുട്ടികളുണ്ടെന്ന് സീനിയേഴ്‌സിനോട് പറയണം. സീനിയേഴ്‌സിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ അവരോട് നന്ദിയെന്ന് പറയാന്‍ ബോര്‍ഡ് തയ്യാറാവണം- സെവാഗ് കൂട്ടിച്ചേര്‍ത്തു.

ദുരന്തമാവുന്ന ബൈലാട്രല്‍ പരമ്പര

ദുരന്തമാവുന്ന ബൈലാട്രല്‍ പരമ്പര

ഏറ്റവും കൂടുതല്‍ ബൈലാട്രല്‍ പരമ്പര കളിക്കുന്ന ടീമാണ് ഇന്ത്യയെന്ന് പറയാം. ഇന്ത്യയുടെ മത്സരത്തിന് എപ്പോഴും ഡിമാന്റുള്ളതിനാല്‍ ബിസിസി ഐയും ബൈലാട്രല്‍ പരമ്പരകള്‍ക്ക് സമ്മതം മൂളും. അവസാന 11 മാസത്തിനിടെ ഇന്ത്യ 9 ബൈലാട്രല്‍ പരമ്പരയാണ് കളിച്ചത്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ വമ്പന്മാര്‍ക്കെതിരെയെല്ലാം ഇന്ത്യ ബൈലാട്രല്‍ പരമ്പര കളിച്ചു. എന്നാല്‍ ഇതിന്റെ ഗുണമൊന്നും ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

ഇന്ത്യന്‍ ടീമില്‍ മാറ്റം വേണം

ഇന്ത്യന്‍ ടീമില്‍ മാറ്റം വേണം

യുവതാരങ്ങളെ ഉള്‍പ്പെടുത്തി നിലവിലെ ഇന്ത്യയുടെ ടി20 ടീമിനെ ശക്തിപ്പെടുത്തേണ്ടതായുണ്ട്. ഓപ്പണിങ്ങിലേക്ക് പൃഥ്വി ഷാ വരണം. ഇഷാന്‍ കിഷനെപ്പോലെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കണം. സഞ്ജു സാംസണെപ്പോലെയുള്ള പ്രതിഭകള്‍ക്ക് നേരെ ഇനിയും കണ്ണടക്കരുത്. ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരൊന്നും വേണ്ട. ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള അതിവേഗ ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ഇപ്പോഴെ പടയൊരുക്കം നടത്തേണ്ടതായുണ്ട്.

Story first published: Friday, November 11, 2022, 21:13 [IST]
Other articles published on Nov 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X