Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 24 പന്ത് ബാക്കി നിര്‍ത്തി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേരുകേട്ട ബൗളിങ് നിരക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നതാണ് വസ്തുത.

ഇന്ത്യ-പാക് സൂപ്പര്‍ ഫൈനല്‍ സ്വപ്‌നം കണ്ട ആരാധകരെ ഒന്നടങ്കം നിരാശരാക്കുന്ന തോല്‍വിയാണിത്. ഇപ്പോഴിതാ ഇന്ത്യയുടെ ഫൈനല്‍ മോഹം പൊലിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. ഇന്ത്യയുടെ ടി20 ചരിത്രത്തിലെത്തന്നെ നാണംകെട്ട തോല്‍വികളിലൊന്നാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ കട്ടകലിപ്പിലാണ്.

രോഹിത്തിന് പിഴച്ചതെവിടെ?

രോഹിത്തിന് പിഴച്ചതെവിടെ?

ക്യാപ്റ്റനെന്ന നിലയില്‍ സെമിയില്‍ രോഹിത്തിന് പിഴച്ചുവെന്ന് തന്നെ പറയാം. പ്രധാനമായും ടീം തിരഞ്ഞെടുപ്പ് പാളി. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ ഏറ്റവും വിക്കറ്റ് നേടിയ ബൗളര്‍ യുസ് വേന്ദ്ര ചഹാലാണ്. എന്നാല്‍ ചഹാലിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചില്ല. മോശം ഫോമിലായിരുന്നിട്ടും എന്തുകൊണ്ട് അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചുവെന്ന ചോദ്യം രോഹിത്തിന് നേരെ ഉയരുന്നു. 16 വിക്കറ്റുകളാണ് ചഹാല്‍ ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയത്. കൈക്കുഴ സ്പിന്നര്‍മാര്‍ ടൂര്‍ണമെന്റിലുടെനീളം മികവ് കാട്ടിയിട്ടും ചഹാലിനെ ഇന്ത്യ പുറത്തിരുത്തിയത് ഇതിനോടകം വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നു.

Also Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

ബൗളിങ് ചെയ്ഞ്ചുകള്‍ പിഴച്ചു

ബൗളിങ് ചെയ്ഞ്ചുകള്‍ പിഴച്ചു

ഇന്ത്യയുടെ സെമിയിലെ ബൗളിങ് ചെയ്ഞ്ചുകള്‍ പിഴച്ചു. ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല. ആര്‍ അശ്വിന് ന്യൂബോളില്‍ നല്ല ടേണ്‍ ലഭിക്കുമായിരുന്നു. അക്ഷര്‍ പട്ടേലിന് പവര്‍പ്ലേയില്‍ രണ്ട് ഓവറില്‍ അവസരം നല്‍കി. ഈ സമയത്ത് അശ്വിനെ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ദിക് പാണ്ഡ്യയെ പന്തെറിയിപ്പിക്കാന്‍ വൈകിയതും രോഹിത്തിന്റെ പിഴവായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

രോഹിത്തിന്റെ ബാറ്റിങ് മോശം

രോഹിത്തിന്റെ ബാറ്റിങ് മോശം

ടൂര്‍ണമെന്റിലെ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ രോഹിത്തിന് ഒരു മത്സരത്തില്‍ പോലും മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. നിര്‍ണ്ണായകമായ സെമിയിലും രോഹിത് ബാറ്റുകൊണ്ട് ഫ്‌ളോപ്പായിരുന്നു. ഓപ്പണറായി ഇറങ്ങി 28 പന്തില്‍ 27 റണ്‍സാണ് രോഹിത് നേടിയത്. അതിവേഗം റണ്‍സുയര്‍ത്തേണ്ട രോഹിത് മെല്ലപ്പോക്ക് ബാറ്റിങ് നടത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്.

Also Read : IPL 2023: മെഗാ ലേലത്തില്‍ കോടികള്‍ വാരി, പക്ഷെ ഇത്തവണ ഒഴിവാക്കപ്പെട്ടേക്കും! അഞ്ച് പേര്‍

സമ്മര്‍ദ്ദത്തിലായി രോഹിത്

സമ്മര്‍ദ്ദത്തിലായി രോഹിത്

രോഹിത് തുടക്കം മുതലേ സമ്മര്‍ദ്ദത്തിലായിരുന്നു. ഇംഗ്ലണ്ട് അടിച്ചുമുന്നേറുമ്പോള്‍ ഒരു തരത്തിലുള്ള പ്രത്യാക്രമണത്തിനും ശ്രമിച്ചില്ല. രോഹിത്തിന്റെ കളത്തിലെ ശരീര ഭാഷ തന്നെ തോറ്റവരെപ്പോലെയായിരുന്നു. രോഹിത്തിന്റെ നായകനായുള്ള അവസാനത്തെ ടി20 ലോകകപ്പായിരിക്കും ഇത്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായെത്തിയാണ് ഇന്ത്യ ഇത്തരത്തിലൊരു വമ്പന്‍ നാണക്കേടോടെ പുറത്തായതെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Thursday, November 10, 2022, 17:14 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+