Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

1

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ കിരീട പ്രതീക്ഷയോടെ മുന്നേറിയ ഇന്ത്യക്ക് സെമിയില്‍ ഇംഗ്ലണ്ടിന്റെ ഷോക്ക്. 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയാണ് ഇന്ത്യ പുറത്തായിരിക്കുന്നത്. പ്രതീക്ഷകള്‍ വാനോളമായിരുന്നു. കണക്കുകളിലും ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇതിനെല്ലാമപ്പുറമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടന മികവെന്ന് പറയുന്നതാണ് വസ്തുത. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ ആരാധകരുടെ കണ്ണുനീര്‍ വീഴ്ത്തി ചരിത്ര ജയത്തോടെയാണ് ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റെടുത്തത്.

ഇന്ത്യ ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായി എന്നത് വസ്തുതയാണെങ്കിലും നിരവധി പിഴവുകളുള്ള ടീമെന്ന് തന്നെ ഇന്ത്യയെ വിശേഷിപ്പണം. സെമിയില്‍ തോറ്റതില്‍ വലിയ അത്ഭുതപ്പെടാനില്ല. യുവത്വം തുളുമ്പുന്ന ഇന്ത്യന്‍ ടി20 ടീമിനെയാണ് ഇനി വേണ്ടത്. വലിയൊരു പൊളിച്ചെഴുത്തിന് ഇന്ത്യ തയ്യാറാവുമ്പോള്‍ എവിടെയൊക്കെയാണ് ഇന്ത്യ പ്രധാനമായും മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.

രോഹിത്തിനെയും രാഹുലിനെയും പുറത്താക്കണം

രോഹിത്തിനെയും രാഹുലിനെയും പുറത്താക്കണം

പ്രായം തളര്‍ത്തുന്നവരേയും ക്ലാസിക് ഇന്നിങ്‌സ് ശൈലി മനസില്‍ പേറുന്നവരേയും ഇനിയും ഇന്ത്യയുടെ ടി20 ടീമില്‍ വേണ്ട. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇനി വേണ്ട. രണ്ട് പേര്‍ക്കും വെടിക്കെട്ട് തുടക്കം നല്‍കാന്‍ സാധിക്കുന്നില്ല. രോഹിത്തിന് പ്രായം 35 കഴിയുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തെ തളര്‍ത്തുന്നതിനാല്‍ ഇനിയൊരു വമ്പന്‍ പ്രകടനം പ്രതീക്ഷിക്കാനാവില്ല.

രാഹുലിന് ഫോമിലേക്കെത്താന്‍ കുറഞ്ഞത് 10 പന്തെങ്കിലും വേണം. രാഹുല്‍ ഫോമിലേക്കെത്തുമ്പോള്‍ പവര്‍പ്ലേ പൂര്‍ത്തിയാവും. ഈ സാഹചര്യത്തില്‍ ഇന്ത്യ രണ്ട് പേരെയും ഒഴിവാക്കണം. ആക്രമിച്ച് കളിക്കാന്‍ കഴിയുന്ന ഓപ്പണര്‍മാര്‍ വേണം. പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍ എന്നിവരെയെല്ലാം ഓപ്പണര്‍മാരെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ട് വരണം.

Also Read : T20 World Cup 2022: ഇന്ത്യയുടെ തോല്‍വി, ട്രോളുകളുമായി ആഘോഷിച്ച് പാക് ഫാന്‍സ്, വൈറല്‍

ക്യാപ്റ്റനായി ഹര്‍ദിക് വരണം

ക്യാപ്റ്റനായി ഹര്‍ദിക് വരണം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പ്രശ്‌നം ആക്രമണോത്സകത കുറവാണ്. എതിരാളികളുടെ മനോവീര്യം കെടുത്തുന്ന ആക്രമണ ശൈലി നിലവിലെ ഇന്ത്യന്‍ ടീമിനില്ല. രോഹിത് ശാന്തശീലനായ നായകനാണ്. കെ എല്‍ രാഹുലിന്റെയും ശൈലി അതുതന്നെ. എന്നാല്‍ ഇന്ത്യയുടെ നല്ല ഭാവിക്ക് വേണ്ടത് ആക്രമണോത്സകതയുള്ള നായകനെയാണ്. അങ്ങനെ വരുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുന്നതാവും നന്നാവുക. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിപ്പിച്ച നായകനാണ് ഹര്‍ദിക്. സമ്മര്‍ദ്ദം ബാധിക്കാത്ത താരം കൂടിയാണ്. നോക്കൗട്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സവിശേഷ കഴിവുണ്ട്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവനാണ്.

സഞ്ജുവിന് അവസരം നല്‍കണം

സഞ്ജുവിന് അവസരം നല്‍കണം

സഞ്ജു സാംസണെപ്പോലെയുള്ള പ്രതിഭകളെ ഇന്ത്യയുടെ ടി20 ടീമില്‍ വേണ്ടവിധം ഉപയോഗിക്കേണ്ടതായുണ്ട്. സഞ്ജുവിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാത്തതിനെ അത്ഭുതമായാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവെത്തണം. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള സഞ്ജു നായകനെന്ന നിലയിലും പക്വതയോടെ കളിക്കുന്നവനാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണം.

രാഹുല്‍ ദ്രാവിഡിനെ പുറത്താക്കണം

രാഹുല്‍ ദ്രാവിഡിനെ പുറത്താക്കണം

ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടി20 മാത്രമാണ് ദ്രാവിഡ് കളിച്ചത്. കരിയറില്‍ ക്ലാസിക് ബാറ്റ്‌സ്മാനെന്ന വിശേഷണം നേടിയ ദ്രാവിഡ് ഇന്ത്യയുടെ ടി20 പരിശീലക സ്ഥാനത്ത് നിന്ന് മാറണം. അല്‍പ്പം കൂടി ആക്രമണോത്സകതയിലൂന്നിയ പദ്ധതികള്‍ തയ്യാറാക്കുന്ന പരിശീലകനെയാണ് ഇന്ത്യക്ക് വേണ്ടത്. സ്ഥിരം ശൈലികളില്‍ നിന്ന് മാറി സാഹസികത കാട്ടാന്‍ കെല്‍പ്പുള്ള പരിശീലകനേയും ടീമിനേയും ഇന്ത്യക്കാവശ്യം.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ബൗളിങ് നിര ഉടച്ചുവാര്‍ക്കണം

ബൗളിങ് നിര ഉടച്ചുവാര്‍ക്കണം

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരൊന്നും ടി20യില്‍ ഇനി വേണ്ട. നിരവധി യുവപേസര്‍മാര്‍ അവസരത്തിനായി കാത്തിരിക്കുന്നു. മൊഹ്‌സിന്‍ ഖാനെപ്പോലെയുള്ള മികച്ച ഇടം കൈയന്‍മാരെ ഇന്ത്യ പരിഗണിക്കണം. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെയും ഇന്ത്യക്കാവശ്യമാണ്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരിലേക്കൊതുങ്ങാതെ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. പ്രായം തളര്‍ത്തുന്നവര്‍ മാറി യുവാക്കള്‍ ഇന്ത്യന്‍ ടീമിലേക്ക് കടന്നുവരേണ്ടതായുണ്ട്.

Story first published: Thursday, November 10, 2022, 17:46 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+