T20 World Cup 2022 : സൂപ്പര്‍ ഫോമില്‍, പക്ഷെ കോലി ഇംഗ്ലണ്ടിനെതിരേ തിളങ്ങില്ല - പീറ്റേഴ്‌സണ്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സെമി ഫൈനല്‍ പോരാട്ടമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഇത്തവണ കപ്പ് ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യയെ സെമിയില്‍ പൂട്ടാന്‍ ഇംഗ്ലണ്ടിനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും കരുത്തരുടെ നിരയാണ്. രണ്ട് ടീമിനൊപ്പവും മികച്ച നിരവധി താരങ്ങളുണ്ടെങ്കിലും നിലവിലെ ഫോമില്‍ ഇന്ത്യക്കാണ് അല്‍പ്പം മുന്‍തൂക്കം.
ഇന്ത്യയുടെ പ്രധാന കരുത്ത് ബാറ്റിങ്ങാണ്. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മികച്ച ഫോം ഇന്ത്യക്ക് കരുത്ത് പകരുന്നു. നിലവില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കോലിയാണ്. ഇംഗ്ലണ്ടിനെതിരേ കോലിയുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ഇപ്പോഴിതാ കോലിയുടെ മികച്ച പ്രകടനം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സെമിയില്‍ കോലി തിളങ്ങരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.

പ്രതിസന്ധിയില്‍ കോലിയെ പിന്തുണച്ചു
കോലി മോശം ഫോമിലായ സമയത്ത് അവനെ ഞാന്‍ പിന്തുണച്ചു. അവന് ഒരുപാട് കാര്യങ്ങളെ തിരിച്ചുകൊണ്ടുവരാനുണ്ടായിരുന്നു. പഴയപോലെ കാണികളെയും ആഹ്ലാദവവും ആരവുമെല്ലാം കോലിക്ക് വേണമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ഇത് കോലിക്കൊപ്പം ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലായതിനാല്‍ കോലിക്കായി ആര്‍പ്പ് വിളിക്കാന്‍ ഒരുപാട് ആളുകളുണ്ട്. ടി20 ലോകകപ്പിലൂടെ കോലി തിരിച്ചുവരവ് നടത്തിയപ്പോള്‍ അവനെ ഇഷ്ടപ്പെടുന്ന എല്ലാവരും സന്തോഷിച്ചു. എന്നാല്‍ കോലി സെമിയില്‍ ഫ്‌ളോപ്പാവാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് - പീറ്റേഴ്‌സണ്‍ പറഞ്ഞു.

സൂര്യകുമാറിന്റെ പ്രകടനത്തിന് പ്രശംസ
സൂര്യയുടെ പ്രകടനം ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് അവന്‍ വലിയൊരു മുതല്‍ക്കൂട്ടാണ്. അവന്റെ സ്ഥിരത നോക്കുക. വിരാടിന്റെ ഫോമിനൊപ്പം മറ്റൊരു താരം കൂടി അതേ നിലവാരത്തില്‍ കളിക്കുന്നു. സിംബാബ് വെക്കെതിരേ സൂര്യയുടെ പ്രകടനം നോക്കുക. അവിസ്മരണീയമായ ബാറ്റിങ് പ്രകടനമായിരുന്നു- പീറ്റേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് മുന്‍തൂക്കം
ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാണ് വിജയ സാധ്യത. സമീപകാലത്ത് ഇംഗ്ലണ്ടിനെതിരേ കളിച്ചപ്പോഴെല്ലാം ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ തോറ്റത്. വലിയ ആത്മവിശ്വാസത്തോടെയെത്തുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരേ മുന്‍തൂക്കം അവകാശപ്പെടാം.

കോലിയുടെ തിരിച്ചുവരവ്
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലി മോശം ഫോമിലായിരുന്നു. എന്നാല്‍ അവസാന ഏഷ്യാ കപ്പിലൂടെ കോലി ഫോം വീണ്ടെടുത്തു. അഫ്ഗാനെതിരേ സെഞ്ച്വറി നേടിയ കോലി ഇത്തവണത്തെ ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം 246 റണ്‍സാണ് നേടിയത്. 100ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന കോലി പാകിസ്താനെതിരേ ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. ഇംഗ്ലണ്ടിനെതിരേ കോലിയുടെ അനുഭവസമ്പത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നു. കോലി, സൂര്യ എന്നിവരുടെ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications