Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

1

ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടത്തില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യ വിജയം നേടിയെടുത്തിരിക്കുകയാണ്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ രസംകൊല്ലിയായ മത്സരത്തില്‍ ലാസ്റ്റ് ഓവറിലേക്ക് ആവേശം നീണ്ടു. എന്നാല്‍ ഭാഗ്യം ഇന്ത്യയെ തുണച്ചതോടെ ജയം ഇന്ത്യക്കൊപ്പം നിന്നു.

ഇന്ത്യയെ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ചത് ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റന്‍ ദാസായിരുന്നു. അനായാസ ജയം സ്വപ്‌നംകണ്ട ഇന്ത്യയെ പവര്‍പ്ലേയില്‍ വിറപ്പിക്കാന്‍ ലിറ്റന്‍ ദാസിനായി. 21 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ലിറ്റന്‍ 27 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് കളം നിറഞ്ഞത്. 222.22 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇന്ത്യയെ ഞെട്ടിച്ച ലിറ്റന്‍ ദാസ് ആരാണ്?. എല്ലാം അറിയാം.

നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി

നിരവധി റെക്കോഡുകള്‍ സ്വന്തമാക്കി

1994 ഒക്ടോബര്‍ 13നാണ് ലിറ്റന്‍ ദാസ് ജനിച്ചത്. ബംഗ്ലാദേശിന്റെ വൈസ് ക്യാപ്റ്റനായ താരം ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥനാണ്. വലം കൈയന്‍ ബാറ്റ്‌സ്മാനായ താരം വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 2015 ജൂണിലാണ് താരം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദിനത്തിലെ ബംഗ്ലാദേശ് താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ലിറ്റന്‍ ദാസിന്റെ പേരിലാണ്. 2022ല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളിലൊരാളാണ് ലിറ്റന്‍. 2021-23ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 800ലധികം റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് അദ്ദേഹം.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

പ്രണയ വിവാഹം

പ്രണയ വിവാഹം

ലിറ്റന്‍ ദാസ് വിവാഹം കഴിച്ചത് ദീര്‍ഘകാല പ്രണയിനിയായ ദേവസ്രീ ബിസ്വാസ് സോന്‍ചിതയെയാണ്. അഗ്രികള്‍ച്ചറിലിസ്റ്റായി ജോലി നോക്കുകയാണ് ദേവസ്രീ. 2019 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. നിലവില്‍ ഇരുവര്‍ക്കും കുട്ടികളില്ല. പഠനത്തോടൊപ്പം ക്രിക്കറ്റിന് മുന്നോട്ട് കൊണ്ടുപോയ താരമാണ് ലിറ്റന്‍ ദാസ്. ബിബിഎയില്‍ ബിരുദമാണ് ലിറ്റന്റെ വിദ്യാഭ്യാസ യോഗ്യത. ബംഗ്ലാദേശ് ടീമിലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരിലൊരാളാണ് ലിറ്റന്‍ ദാസ്.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

പ്രകടന കണക്കുകള്‍

പ്രകടന കണക്കുകള്‍

ഓപ്പണറായും ടോപ് ഓഡറിലും കളിക്കുന്ന ലിറ്റന്‍ ദാസ് 35 ടെസ്റ്റുകളില്‍ നിന്ന് 35.2 ശരാശരിയില്‍ 2112 റണ്‍സാണ് നേടിയത്. ഇതില്‍ 3 സെഞ്ച്വറിയും 14 ഫിഫ്റ്റിയും ഉള്‍പ്പെടും. 57 ഏകദിനത്തില്‍ നിന്ന് 1835 റണ്‍സും അദ്ദേഹം നേടി. 33.98 ശരാശരിയില്‍ കളിച്ച അദ്ദേഹം 5 സെഞ്ച്വറിയും 7 ഫിഫ്റ്റിയുമാണ് നേടിയെടുത്തത്. 64 ടി20യില്‍ നിന്ന് 22.23 ശരാശരിയില്‍ 1378 റണ്‍സും ലിറ്റന്‍ ദാസ് നേടി. 8 ഫിഫ്റ്റിയും അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്.

Story first published: Thursday, November 3, 2022, 11:34 [IST]
Other articles published on Nov 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+