For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

രാഹുലിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യ പകരം ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം

1

കൊല്‍ക്കത്ത: ടി20 ഫോര്‍മാറ്റില്‍ പുതിയ ഓപ്പണറെ ഇന്ത്യ തേടുകയാണ്. ടി20 ലോകകപ്പിന് ശേഷം കെ എല്‍ രാഹുലിന്റെ ഓപ്പണിങ് സ്ഥാനം തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ തുടരുന്നതിനാല്‍ ഓപ്പണിങ്ങില്‍ അല്‍പ്പനാള്‍ കൂടി മുന്നോട്ട് പോകാനായേക്കും. അതേ സമയം കെ എല്‍ രാഹുലിന്റെ അവസ്ഥ മറിച്ചാണ്. മോശം ഫോമിലുള്ള താരം അതിവേഗത്തില്‍ റണ്‍സടിക്കുന്നതിലും പ്രയാസപ്പെടുന്നു.

രാഹുലിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യ പകരം ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. കൂടുതല്‍ ആളുകളും പൃഥ്വി ഷായെന്ന പേരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോഴിതാ പൃഥ്വി ഷായുടെയും കെ എല്‍ രാഹുലിന്റെയുമെല്ലാം ഓപ്പണിങ് സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കി ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് യുവതാരം ശുബ്മാന്‍ ഗില്‍.

മുഷ്താഖ് അലി ട്രോഫിയില്‍ കസറി

മുഷ്താഖ് അലി ട്രോഫിയില്‍ കസറി

ഇന്ത്യക്ക് പുതിയ ടി20 ഓപ്പണറെ ആവിശ്യമുണ്ടെന്നത് മുന്നില്‍ക്കണ്ട് തന്നെയാണ് ശുബ്മാന്‍ ഗില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിന്റെ ഓപ്പണറായി ഇറങ്ങിയ ശുബ്മാന്‍ ഗില്‍ 55 പന്തില്‍ 126 റണ്‍സാണ് അടിച്ചെടുത്തത്. 11 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 229ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് ഗില്ലിന്റെ പ്രകടനം. ടി20 ഫോര്‍മാറ്റില്‍ നിന്ന് പലപ്പോഴും ഗില്ലിനെ മാറ്റിനിര്‍ത്താനുള്ള കാരണമായി പറഞ്ഞിരുന്നത് മോശം സ്‌ട്രൈക്കറേറ്റാണ്. എന്നാല്‍ ഇപ്പോള്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ഗില്‍.

Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

രാഹുലിനെ പുറത്താക്കണമെന്ന് ഫാന്‍സ്

രാഹുലിനെ പുറത്താക്കണമെന്ന് ഫാന്‍സ്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമെല്ലാം കെ എല്‍ രാഹുലിന്റെ മികവില്‍ വിശ്വാസമുണ്ടെന്നും പിന്തുണക്കുന്നുവെന്നും വീണ്ടും വീണ്ടും പറയുമ്പോഴും ഇന്ത്യയുടെ ആരാധകര്‍ക്കിത് അംഗീകരിക്കാനാവുന്നില്ല. രാഹുലിനെ ഇന്ത്യ ടി20യിലെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിനെ പുറത്താക്കി ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കണമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. ക്ലാസിക് ഷോട്ടുകളോടെ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനാണ് ഗില്ലെന്നും രാഹുലിന് പകരം ഇന്ത്യ ടി20യിലും ഏകദിനത്തിലും പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഐപിഎല്ലിലും മിന്നുന്നു

ഐപിഎല്ലിലും മിന്നുന്നു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറായി ശ്രദ്ധ പിടിച്ചുപറ്റിയ ഗില്‍ അവസാന സീസണില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്നതിലുപരിയായി ക്ലാസിക് താരമാണ് ഗില്‍. ഒരുവശത്ത് വിക്കറ്റ് കാത്ത് കളിക്കാന്‍ കഴിവുണ്ട്. അവസാന സീസണില്‍ ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിലും ഇതേ മികവ് തുടരാന്‍ ഗില്ലിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

74 ഐപിഎല്ലില്‍ നിന്ന് 32.2 എന്ന മികച്ച ശരാശരിയില്‍ 1900 റണ്‍സടിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇതില്‍ 14 ഫിഫ്റ്റിയും ഉള്‍പ്പെടും. 188 ഫോറും 47 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും ഗില്‍ കളിച്ചിട്ടുണ്ട്. 11 ടെസ്റ്റില്‍ നിന്ന് 579 റണ്‍സും 12 ഏകദിനത്തില്‍ നിന്ന് 579 റണ്‍സുമാണ് ഗില്ലിന്റെ പേരിലുള്ളത്. പരിമിത ഓവറില്‍ ഇന്ത്യക്കൊപ്പം കൂടുതല്‍ അവസരങ്ങള്‍ ഗില്‍ അര്‍ഹിക്കുന്നുണ്ടെന്നതാണ് വസ്തുത.

Also Read : T20 World Cup 2022: എങ്ങനെ വമ്പന്‍ സിക്‌സര്‍ നേടാം?, ഇന്ത്യയെ പഠിപ്പിച്ച് ധോണി, തന്ത്രമിതാണ്

പഞ്ചാബ് സെമിയില്‍

പഞ്ചാബ് സെമിയില്‍

ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ കര്‍ണാടകയെ 9 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കര്‍ണാടകയ്ക്ക് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടാനായത്. പഞ്ചാബിനായി അന്‍മോല്‍പ്രീത് സിങ് (59) ഫിഫ്റ്റി നേടി. കര്‍ണാടകയ്ക്കായി അഭിനവ് മനോഹര്‍ (29 പന്തില്‍ 62*) മനീഷ് പാണ്ഡെ (29 പന്തില്‍ 45) എന്നിവര്‍ തിളങ്ങിയെങ്കിലും പഞ്ചാബിനെ വിജയലക്ഷ്യം മറികടക്കാനായില്ല.

Story first published: Tuesday, November 1, 2022, 16:17 [IST]
Other articles published on Nov 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+