Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

1

മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ മൂന്നാം റൗണ്ട് പിന്നിടുകയാണ്. മഴ പല മത്സരങ്ങളിലും രസംകൊല്ലിയായെങ്കിലും കഴിഞ്ഞ മത്സരങ്ങളെല്ലാം ആവേശകരമായിരുന്നു. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ലാസ്റ്റ് ബോള്‍ ത്രില്ലറായിരുന്നു. സിംബാബ് വെ പാകിസ്താനെ അട്ടിമറിച്ചതും ഇത്തവണത്തെ മനോഹര മത്സരങ്ങളിലൊന്നായിരുന്നു. ഇംഗ്ലണ്ടിനെ മഴ നിയമപ്രകാരം നെതര്‍ലന്‍ഡ്‌സും തോല്‍പ്പിച്ചു.

മൂന്നാം റൗണ്ടിലേക്ക് മത്സരങ്ങള്‍ കടക്കുമ്പോള്‍ പോരാട്ടം കൂടുതല്‍ ആവേശകരമാവുകയാണ്. പല വമ്പന്മാര്‍ക്കും ആദ്യ രണ്ട് റൗണ്ടുകളില്‍ മികവിനൊത്ത് തുടരാനായിട്ടില്ല. പല ടീമുകളുടെയും സെമി സാധ്യത പരുങ്ങലിലായതിനാല്‍ വരും ദിവസങ്ങളില്‍ ടീമുകളില്‍ മാറ്റം പ്രതീക്ഷിക്കാം. ആദ്യ റൗണ്ടുകളില്‍ അവസരം ലഭിക്കാത്തവരും എന്നാല്‍ പ്ലേയിങ് 11 സ്ഥാനം അര്‍ഹിക്കുന്നവരുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റീസ ഹെന്‍ഡ്രിക്‌സ്

റീസ ഹെന്‍ഡ്രിക്‌സ്

ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരങ്ങളില്‍ പ്ലേയിങ് 11 സ്ഥാനം ലഭിക്കാതെ പോയ താരമാണ് റീസ ഹെന്‍ഡ്രിക്‌സ്. 33കാരനായ താരം 48 മത്സരത്തില്‍ നിന്ന് 1372 റണ്‍സാണ് ഇതുവരെ നേടിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ റീസക്ക് അവസരം നല്‍കാവുന്നതാണ്. ഈ വര്‍ഷം 8 മത്സരത്തില്‍ നിന്ന് 323 റണ്‍സാണ് അദ്ദേഹം നേടിയത്. ഇപ്പോഴും സജീവ സെമി സാധ്യതയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ബാവുമക്ക് പകരം എന്തുകൊണ്ടും പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് റീസ. ഇന്ത്യക്കെതിരേ റീസക്ക് അവസരം ലഭിക്കുമോയെന്ന് കണ്ടറിയാം.

Also Read : T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

മിച്ചല്‍ ബ്രേസ്‌വെല്‍

മിച്ചല്‍ ബ്രേസ്‌വെല്‍

ഈ വര്‍ഷം കിവീസിനായി ടി20 അരങ്ങേറ്റം കുറിച്ച താരമാണ് മിച്ചല്‍ ബ്രേസ് വെല്‍. 13 മത്സരം കളിച്ച താരം 17 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതും 5.24 ഇക്കോണമിയില്‍. കിവീസിന്റെ ബൗളിങ് നിരയില്‍ ബ്രേസ്‌വെല്ലും സ്ഥാനം അര്‍ഹിക്കുന്നു. ഇഷ് സോധിക്ക് വിശ്രമം നല്‍കി കിവീസിന് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ബ്രേസ് വെല്‍. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ടീം തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഇത്തവണ ഭേദപ്പെട്ട തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് കിവീസ്.

ഹെന്റിച്ച് ക്ലാസന്‍

ഹെന്റിച്ച് ക്ലാസന്‍

ഇത്തവണ ദക്ഷിണാഫ്രിക്ക പുറത്തിരുത്തി പാഴാക്കുന്ന പ്രതിഭയാണ് ഹെന്‍ റിച്ച് ക്ലാസന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്ലാസന് ഏത് പൊസിഷനിലും തിളങ്ങാനുള്ള കെല്‍പ്പുണ്ട്. മധ്യനിരയിലാണ് സമീപകാലത്തായി ക്ലാസന് അവസരം ലഭിച്ചിരുന്നത്. നിലവില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനാണ് ദക്ഷിണാഫ്രിക്ക അവസരം നല്‍കുന്നത്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് ക്ലാസന്‍. അതുകൊണ്ട് തന്നെ ക്ലാസനെ ഞായറാഴ്ച ഇന്ത്യക്കെതിരായ മത്സരത്തില്‍ പ്രതീക്ഷിക്കാം. വലിയ ഷോട്ടുകള്‍ അനായാസമായി കളിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം.

കാമറൂണ്‍ ഗ്രീന്‍

കാമറൂണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയ ആദ്യ റൗണ്ടുകളില്‍ പരിഗണിക്കാതെ ബെഞ്ചിലിരുത്തിയ താരമാണ് കാമറൂണ്‍ ഗ്രീന്‍. വലംകൈയന്‍ ഓള്‍റൗണ്ടര്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ്. ഇന്ത്യക്കെതിരായ പരമ്പരകളിലൂടെ മികവ് കാട്ടിയ ഗ്രീനിന് ആദ്യം ഓസീസ് ടീം പ്രഖ്യാപിച്ചപ്പോള്‍ അവസരമില്ലായിരുന്നു. പകരക്കാരനായെത്തിയ ഗ്രീനിന് ആദ്യ മത്സരങ്ങളില്‍ അവസരമില്ലായിരുന്നു. എന്നാല്‍ നിലവിലെ ഓസ്‌ട്രേലിയയുടെ സെമി സാധ്യതകള്‍ മങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഗ്രീനിനെ അവര്‍ കളത്തിലിറക്കിയേക്കും. മിച്ചല്‍ മാര്‍ഷ് മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഗ്രീനിന് അവസരം ലഭിക്കാനാണ് സാധ്യത.

Also Read : T20 World Cup 2022: എന്തിന് ഇത്ര ഗൗരവം?, ഇന്ത്യ ജയിച്ചിട്ടും സന്തോഷമില്ല!, ഗംഭീറിന് വിമര്‍ശനം

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യന്‍ ടീം താരസമ്പന്നമാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിക്കുകയും ചെയ്തതിനാല്‍ പ്ലേയിങ് 11 വലിയ മാറ്റങ്ങള്‍ക്ക് തയ്യാറായേക്കില്ല. റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താത്തിനെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. എന്നാല്‍ റിഷഭിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ പുറത്തിരുത്തുന്നതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ ഇന്ത്യ ബെഞ്ചിലിരുത്തിയിരിക്കുന്നവരില്‍ അവസരം അര്‍ഹിക്കുന്നത് യുസ്‌വേന്ദ്ര ചഹാലിനാണ്. സൂപ്പര്‍ സ്പിന്നറെ ഇന്ത്യ ആദ്യ രണ്ട് മത്സരത്തിലും കളിപ്പിച്ചിട്ടില്ല. ആര്‍ അശ്വിന്‍ ബാറ്റിങ്ങിന്റെ മുന്‍തൂക്കത്തില്‍ പ്ലേയിങ് 11 ഉള്‍പ്പെടുന്നു. ചഹാല്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നവരിലൊരാളാണെന്ന് പറയാം.

Story first published: Saturday, October 29, 2022, 15:48 [IST]
Other articles published on Oct 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+