Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: എന്തിന് ഇത്ര ഗൗരവം?, ഇന്ത്യ ജയിച്ചിട്ടും സന്തോഷമില്ല!, ഗംഭീറിന് വിമര്‍ശനം

1

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ലോകം കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാകിസ്താനെ തകര്‍ത്തിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്താന്‍ മുന്നോട്ട് വെച്ച 160 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെ ഗംഭീര ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മറികടന്നത്. 53 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്. 154.71 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്.

ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സും മൂന്ന് വിക്കറ്റുമായി ഓള്‍റൗണ്ട് മികവ് കാട്ടിയാണ് കൈയടി നേടി. ഇന്ത്യയുടെ ജയം ഒട്ടുമിക്ക ഇന്ത്യന്‍ ആരാധകരും ആഘോഷമാക്കി മാറ്റി. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താനോട് മധുര പ്രതികാരമാണ് ഇന്ത്യ വീട്ടിയത്. സുനില്‍ ഗവാസ്‌കറടക്കം പ്രായം മറന്ന് മൈതാനത്ത് തുള്ളിച്ചാടിയപ്പോഴും ഗൗതം ഗംഭീറിന് മാത്രം സന്തോഷമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ വൈറലാണ്

ഗംഭീറിന് എന്തിനിത്ര ഗൗരവം

ഗംഭീറിന് എന്തിനിത്ര ഗൗരവം

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററി പാനലില്‍ സഞ്ജയ് ബംഗാറിനും സഞ്ജയ് മഞ്ജരേക്കര്‍ക്കുമൊപ്പം ഗൗതം ഗംഭീറും ഇന്ത്യ-പാക് മത്സരത്തിന്റെ കമന്ററി പറയാനുണ്ടായിരുന്നു. അവസാന ഓവറിലെ ഇന്ത്യയുടെ വിജയ നിമിഷങ്ങള്‍ ബംഗാറും മഞ്ജരേക്കറുമെല്ലാം ആവേശത്തോടെ കമന്ററി പറയുമ്പോഴും ഗൗരവ ഭാവത്തോടെയാണ് ഗൗതം ഗംഭീറിനെ കാണപ്പെട്ടത്. ഇന്ത്യ വിജയം ഉറപ്പിച്ചതിന് ശേഷം ഗംഭീര്‍ കൈയടിച്ചെങ്കിലും മുഖത്ത് വലിയ സന്തോഷമൊന്നും പ്രകടനമായിരുന്നില്ല.

എന്തിനാണ് ഗംഭീറിന് ഇത്ര ഗൗരവമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രായം പോലും മറന്ന് സുനില്‍ ഗവാസ്‌കര്‍ ഇന്ത്യയുടെ വിജയം തുള്ളിച്ചാടി ആഘോഷിക്കുമ്പോഴും ഗംഭീറിന് മാത്രം ഇന്ത്യയുടെ വിജയം ചിരിച്ചുകൊണ്ട് ആഘോഷിക്കാന്‍ സാധിക്കാത്തതിന്റെ കാരണം എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ഗംഭീറിന്റ ഗൗരവ മുഖഭാവം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read : T20 World Cup 2022: ഇവര്‍ക്ക് പ്ലേയിങ് 11 ഇടമില്ല, ബെഞ്ചിലിരുന്ന് കളികാണാം!, രണ്ട് ഇന്ത്യക്കാരും

കോലി ജയിപ്പിച്ചതുകൊണ്ടാണോ?

കോലി ജയിപ്പിച്ചതുകൊണ്ടാണോ?

പാകിസ്താനെതിരേ ഇന്ത്യയുടെ ജയം വിരാട് കോലിയുടെ ഗംഭീര പ്രകടനത്തിന്റെ കരുത്തിലായിരുന്നു. 53 പന്തില്‍ 6 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ കോലി മെല്‍ബണില്‍ ബാറ്റിങ് വിസ്മയമാണ് കാട്ടിയത്. ഇന്ത്യയുടെ ജയത്തിന് പിന്നാലെ വലിയ പ്രശംസയാണ് കോലിയെ തേടിയെത്തിയത്. ഒട്ടുമിക്ക പ്രമുഖരും കോലിയുടെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം കോലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചിരുന്നു.

ഗംഭീറിന് ഇന്ത്യയുടെ ജയം ആഘോഷിക്കാന്‍ സാധിക്കാത്തതിന് കാരണം കോലിയോടുള്ള ശത്രുതയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലില്‍ കോലിയും ഗംഭീറും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. അതിന് ശേഷം രണ്ട് പേരും തമ്മില്‍ നല്ല ബന്ധമല്ല. കോലിയുടെ പ്രകടനത്തില്‍ ഗംഭീറിന് അസൂയയാണെന്നാണ് ഒരു പക്ഷം ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

ഇന്ത്യ ജയിച്ചതില്‍ നിരാശയോ?

ഇന്ത്യ ജയിച്ചതില്‍ നിരാശയോ?

ഇന്ത്യ ജയിച്ചതില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ഇന്ത്യക്കായി രണ്ട് ലോകകപ്പ് കിരീടങ്ങളുടെ ഭാഗമായ ഗംഭീറിന് എന്തുകൊണ്ട് സന്തോഷിക്കാനാവുന്നില്ലെന്നതാണ് എല്ലാവരും ചോദിക്കുന്നത്. അവസാന പന്ത് വൈഡ് പോയപ്പോഴുള്ള ഗംഭീറിന്റെ മുഖഭാവം ഇന്ത്യ തോറ്റപോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീറിന്റെ ഉള്ളിലെ കോലിയോടുള്ള ശത്രുതയാണ് ഇത് തുറന്നുകാട്ടുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാസും ഗംഭീറിന്റെ നിരാശാ മുഖഭാവം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Story first published: Thursday, October 27, 2022, 15:04 [IST]
Other articles published on Oct 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+