T20 World Cup 2022: ഇവര്‍ക്ക് പ്ലേയിങ് 11 ഇടമില്ല, ബെഞ്ചിലിരുന്ന് കളികാണാം!, രണ്ട് ഇന്ത്യക്കാരും

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളെല്ലാം വലിയ ആവേശം തന്നെയാണ് സൃഷ്ടിച്ചത്. ലോകം കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടം ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ ജയിച്ചത്. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയ ന്യൂസീലന്‍ഡിനോട് തോറ്റ് തുടങ്ങിയതും ശ്രീലങ്കയ്‌ക്കെതിരേ വെടിക്കെട്ട് തിരിച്ചുവരവ് നടത്തിയതുമെല്ലാം ആരാധകരെ സംബന്ധിച്ച് മറക്കാനാവാത്ത ഓര്‍മകളായി മാറിയിരിക്കുന്നു.
ആദ്യ മത്സരത്തിലൂടെത്തന്നെ പല ടീമുകളുടെയും പ്ലേയിങ് 11 സംബന്ധിച്ച് കൃത്യമായ ധാരണ ലഭിച്ചിട്ടുണ്ട്. വിജയിച്ച് തുടങ്ങിയ ടീമുകള്‍ പെട്ടെന്ന് പ്ലേയിങ് 11 മാറ്റം വരുത്താന്‍ സാധ്യതയില്ല. ടൂര്‍ണമെന്റിലുടെനീളം ഒരു പ്ലേയിങ് 11 മായി മുന്നോട്ട് പോകുന്നത് ടീമെന്ന നിലയില്‍ കൂടുതല്‍ കെട്ടുറപ്പിന് സഹായിക്കും. അങ്ങനെ വന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിലുടെനീളം ബെഞ്ചിലിരിക്കേണ്ടി വരും. ഇത്തരത്തില്‍ ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്
ഓസ്‌ട്രേലിയയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് സ്റ്റീവ് സ്മിത്ത്. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമിലും സ്മിത്ത് ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. മൂന്നാം നമ്പറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സ്മിത്തിനാവുന്നില്ല. നിലവില്‍ മിച്ചല്‍ മാര്‍ഷ് ആ റോള്‍ നന്നായി ചെയ്യുന്നു. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ യുവതാരങ്ങള്‍ ഒന്നിനൊന്ന് മികവ് കാട്ടുന്ന സാഹചര്യത്തില്‍ സ്മിത്തിനെ ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലുടെനീളം പ്ലേയിങ് 11 പുറത്തിരുത്താനാണ് സാധ്യത. സ്മിത്തിന്റെ അവസാനത്തെ ടി20 ലോകകപ്പാണിതെന്നതില്‍ തര്‍ക്കമില്ല.

റിഷഭ് പന്ത്
ഇന്ത്യയുടെ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിച്ച് വമ്പന്‍ റെക്കോഡുകളുള്ള പന്തിനെ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനിയങ്ങോട്ടുള്ള മത്സരങ്ങളിലും റിഷഭിന് പ്ലേയിങ് 11 സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നത്. പന്ത് എക്‌സ് ഫാക്ടര്‍ താരങ്ങളിലൊരാളാണെങ്കിലും റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചേക്കില്ല. നിലവിലെ ഇന്ത്യന്‍ ടീമിന്റെ വിജയ കൂട്ടുകെട്ട് പൊളിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ലെന്ന് തന്നെ പറയാം.

മാര്‍ട്ടിന്‍ ഗപ്റ്റില്‍
ഏഴാം ടി20 ലോകകപ്പ് കളിക്കുന്ന താരമാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍. ഇത്തവണയും ന്യൂസീലന്‍ഡ് ടീമില്‍ ഇടം പിടിക്കാന്‍ ഗപ്റ്റിലിനായെങ്കിലും പ്ലേയിങ് 11 പുറത്താണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഫിന്‍ അലനെ ഓപ്പണറാക്കി ഇറങ്ങിയാണ് ന്യൂസീലന്‍ഡ് ജയം നേടിയത്. ഡെവോണ്‍ കോണ്‍വേ-ഫിന്‍ അലന്‍ കൂട്ടുകെട്ട് ക്ലിക്കായതോടെ ഗപ്റ്റിലിന്റെ പ്ലേയിങ് 11 സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിന് എളുപ്പമാവില്ലെന്ന് തന്നെ പറയാം. സീനിയര്‍ താരമാണെങ്കിലും നിലവില്‍ ഗപ്റ്റിലിനെക്കാള്‍ കിവീസിന് വിശ്വാസം ഫിന്‍ അലനെയാണ്.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

യുസ്‌വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. എന്നാല്‍ പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ചഹാലിനെ പുറത്തിരുത്തി ആര്‍ അശ്വിനുമായാണ് ഇന്ത്യ ഇറങ്ങിയത്. അശ്വിന്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുകയും പാകിസ്താനെതിരേ വിജയ റണ്‍സ് നേടി ഹീറോയാവുകയും ചെയ്ത സാഹചര്യത്തില്‍ അശ്വിനുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. ഓസീസ് പിച്ചില്‍ ബാറ്റിങ് കരുത്ത് പ്രധാനപ്പെട്ടതായതിനാല്‍ അശ്വിനില്‍ ഇന്ത്യ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ചഹാലിന് ടൂര്‍ണമെന്റിലുടെനീളം പുറത്തിരിക്കേണ്ടി വരും.

തബ്രൈസ് ഷംസി
ദക്ഷിണാഫ്രിക്കയുടെ ഇടം കൈയന്‍ സ്പിന്നര്‍ കുറച്ച് നാള്‍ മുമ്പുവരെ ടി20യില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ സമീപകാലത്തായി തല്ലുകൊള്ളി ബൗളറായി മാറിയിട്ടുണ്ട്. കേശവ് മഹാരാജിനെ മുഖ്യ സ്പിന്നറായാണ് ദക്ഷിണാഫ്രിക്ക പരിഗണിക്കുന്നത്. എയ്ഡന്‍ മാര്‍ക്രവും മോശമില്ലാത്ത രീതിയില്‍ സ്പിന്നെറിയും. അതുകൊണ്ട് തന്നെ തബ്രൈസ് ഷംസിയെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് 11 നിന്ന് ദക്ഷിണാഫ്രിക്ക തഴഞ്ഞിരുന്നു. ഇനി ഷംസി പ്ലേയിങ് 11ലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications