T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആവേശം അവസാന പന്തിലേക്ക് നീങ്ങിയ മത്സരത്തിലാണ് ഇന്ത്യയുടെ ജയം. വിരാട് കോലിയുടെ ഒറ്റയാള്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്. ഹര്‍ദിക് പാണ്ഡ്യയും (37 പന്തില്‍ 40) ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. വ്യക്തിഗത പ്രകടനത്തിന്റെ പേരില്‍ കോലിയും ഹര്‍ദിക്കുമെല്ലാം വമ്പന്‍ റെക്കോഡുകളാണ് സ്വന്തമാക്കിയത്.

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ജയം
ഇപ്പോഴിതാ ടീമെന്ന നിലയില്‍ ഇന്ത്യ വമ്പനൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ജയമെന്ന റെക്കോഡാണ് ഇന്ത്യ നേടിയെടുത്തത്. ഈ വര്‍ഷം ഇന്ത്യ നേടുന്ന 39ാമത്തെ ജയമാണിത്. രണ്ട് ടെസ്റ്റിലും 13 ഏകദിനത്തിലും 24 ടി20യിലും ഈ വര്‍ഷം ഇന്ത്യ ഇതുവരെ ജയിച്ചു. 2003ല്‍ ഓസ്‌ട്രേലിയയുടെ 38 ജയത്തിന്റെ റെക്കോഡാണ് ഇപ്പോള്‍ ഇന്ത്യ മറികടന്നത്. 8 ടെസ്റ്റിലും 30 ഏകദിനത്തിലുമാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഈ റെക്കോഡിനെയാണ് ഇപ്പോള്‍ ഇന്ത്യ മറികടന്നത്.
Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ഇന്ത്യയുടെ പ്രകടനങ്ങള്‍
ഈ വര്‍ഷം ഇന്ത്യ തുടങ്ങിയത് വളരെ മോശമായാണ്. അഞ്ച് മത്സരത്തില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ ഇന്ത്യക്കായില്ല. രോഹിത് ശര്‍മയുടെ അഭാവത്തിലായിരുന്നു ഈ തോല്‍വികള്‍. എന്നാല്‍ കോലി തിരിച്ചെത്തിയതോടെ കഥ മാറി. വെസ്റ്റ് ഇന്‍ഡീസിനെയും ശ്രീലങ്കയേയും നാണംകെടുത്തി. രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 2-2 സമനില പിടിച്ചു. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര 2-0ന് തൂത്തുവാരി.
ഇംഗ്ലണ്ടിനെതിരേ ഏകദിന, ടി20 പരമ്പര ഇന്ത്യ നേടി. വിന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര 3-0നും ടി20 പരമ്പര 4-1നും ഇന്ത്യ നേടി. സിംബാബ് വെയെ 3-0ന് തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോല്‍ക്കേണ്ടി വന്നു. ഓസ്‌ട്രേലിയയേയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് ടി20 പരമ്പര നേടിയാണ് ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പിലിറങ്ങിയത്.

ഏഴ് ക്യാപ്റ്റന്മാരെ പരീക്ഷിച്ചു
2022ലെ ഇന്ത്യയുടെ വിജയക്കുതിപ്പുകളെക്കുറിച്ച് പറയുമ്പോള്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും പറയേണ്ടതായുണ്ട്. ഈ വര്‍ഷം ഇന്ത്യ ഏഴ് നായകന്മാരെയാണ് പരീക്ഷിച്ചതെന്നാണ് എടുത്തു പറയേണ്ടത്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാമാണ് വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മയാണ് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ പ്രധാന നായകന്‍. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ടി20 ലോകകപ്പില്‍ ഇനിയും മത്സരങ്ങള്‍
ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. ഗ്രൂപ്പ് 12ല്‍ ഇനിയും മത്സരങ്ങളേറെ. ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇനി ഭീഷണി ഉയര്‍ത്താന്‍ മുന്നിലുള്ളത് ദക്ഷിണാഫ്രിക്ക മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇത്തവണ സെമി പ്രതീക്ഷകള്‍ സജീവമാണ്. ഇൗ വര്‍ഷത്തെ വിജയങ്ങളുടെ എണ്ണം 50ലെത്തിക്കാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് പര്യടനം ഈ വര്‍ഷം തന്നെ നടത്തുന്നുണ്ട്. ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ കളിക്കുന്നത്. ബംഗ്ലാദേശിനോട് ഏകദിന, ടെസ്റ്റ് പരമ്പരകളാണ് കളിക്കുന്നത്. ഇതിലെല്ലാം മികച്ച പ്രകടനം നടത്താനായാല്‍ ഒരു കലണ്ടര്‍ വര്‍ഷം 50 ജയം നേടുന്ന ആദ്യ ടീമെന്ന അപൂര്‍വ്വ റെക്കോഡിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications