'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുകയറി മുന്നേറിയ വഴികളിലെല്ലാം വിസ്മയം തീര്‍ത്ത ഇതിഹാസം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സച്ചിനോളം വളര്‍ന്ന മറ്റാരുമില്ലെന്ന് തന്നെ പറയാം. സച്ചിനെന്ന വലിയ പാഠപുസ്തകത്തെ റഫര്‍ ചെയ്താണ് പല താരങ്ങളുടേയും വളര്‍ച്ച. സച്ചിന്റെ ആരാധകരായിട്ടുള്ള താരങ്ങള്‍ പോലും നിരവധിയാണ്. പലരും സച്ചിനെ കണ്ടാണ് ക്രിക്കറ്റിലേക്കെത്തിയതെന്ന് പറയാം.
സച്ചിന്‍ കളിച്ചുകൊണ്ടിരുന്നപ്പോഴും അതിന് ശേഷവും ഓരോ താരങ്ങളെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഇന്നത്തെ പല താരങ്ങളെക്കുറിച്ചും സച്ചിന്‍ നേരത്തെ പറഞ്ഞ വാക്കുകളും ഒരു പരിധിവരെ സത്യമായിട്ടുണ്ട്. ഇത്തരത്തില്‍ സച്ചിന്‍ ഇതിഹാസമാവുമെന്ന് നേരത്തെ പ്രവചിക്കുകയും അതുപോലെ സത്യമാവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. ആധുനിക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായിപ്പോലും ആരാധകര്‍ താരതമ്യം ചെയ്യുന്നു. സച്ചിന്റെ കടുത്ത ആരാധകനായ കോലി തന്റെ റോള്‍ മോഡലുകളിലൊരാളായി സച്ചിനെത്തന്നെയാണ് പറയുന്നത്. കോലി വലിയ താരമാകുന്നതിന് മുമ്പ് തന്നെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോലി സൂപ്പര്‍ താരമാവുമെന്ന് സച്ചിന്‍ പറഞ്ഞിരുന്നു. 100 സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് കോലിയെന്നാണ് അന്ന് സച്ചിന്‍ പറഞ്ഞത്.

രോഹിത് ശര്‍മ
ഇന്ത്യന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമാണ് രോഹിത് ശര്‍മ. ആധുനിക ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. ഒരിക്കല്‍ സ്വകാര്യ പരിപാടിയില്‍ സല്‍മാന്‍ ഖാന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ രോഹിത്തിന്റെ വലിയ കരിയറിനെക്കുറിച്ച് സച്ചിന്‍ പ്രവചിച്ചത്. എന്റെ റെക്കോഡുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ചില യുവതാരങ്ങളെ ഞാന്‍ കാണുന്നു. വിരാട്, രോഹിത് എന്നിവരെല്ലാം അതിന് കഴിവുള്ളവരാണ്' എന്നാണ് സച്ചിന്‍ പറഞ്ഞത്. ഇന്ന് ഇന്ത്യയുടെ അഭിമാന താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ.

എംഎസ് ധോണി
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റില്‍ എംഎസ് ധോണിയെപ്പോലെ സ്വാധീനം സൃഷ്ടിച്ച മറ്റൊരു താരമില്ല. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന ധോണിക്ക് ലോക ക്രിക്കറ്റിലാകെമാനം വലിയ ആരാധക പിന്തുണയുമുണ്ട്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. ധോണി ഇതിഹാസമാവുമെന്ന് നേരത്തെ സച്ചിന്‍ പ്രവചിച്ചിരുന്നു. ഇത് സത്യമാവുകയും ചെയ്തു. ധോണിയെ നായകസ്ഥാനത്തേക്കെത്തിച്ചതിന് പിന്നിലും സച്ചിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു.

റിഷഭ് പന്ത്
റിഷഭ് പന്ത് ഇന്ത്യയുടെ യുവ സൂപ്പര്‍ താരമാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടെസ്റ്റിലാണ് കൂടുതല്‍ ശോഭിച്ചത്. ഇന്ത്യയുടെ വിശ്വസ്തരായ താരങ്ങളിലൊരാളായി റിഷഭ് മാറിക്കഴിഞ്ഞു. എന്നാല്‍ പരിമിത ഓവറില്‍ റിഷഭിന് വലിയൊരു പ്രകടനത്തിലേക്കുയരാനായിട്ടില്ല. റിഷഭ് കരിയര്‍ തുടങ്ങിയ സമയത്ത് തന്നെ സച്ചിന്‍ താരത്തിന്റെ പ്രതിഭ മനസിലാക്കിയിരുന്നു. അപകടകാരിയായ താരമാണ് അവനെന്ന് സച്ചിന്‍ ഇന്ത്യ ടുഡെയിലെഴുതിയ വാക്കുകള്‍ ഇന്ന് സത്യമായിരിക്കുകയാണെന്ന് പറയാം.
Also Read : T20 World Cup 2022: ഇന്ത്യക്കെതിരേ പാകിസ്താന്റെ പ്ലേയിങ് 11 എങ്ങനെ?, സാധ്യതാ 11 ഇതാ

അജിന്‍ക്യ രഹാനെ
ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് അജിന്‍ക്യ രഹാനെ. പരിമിത ഓവറില്‍ വലിയ കരിയര്‍ അവകാശപ്പെടാനാവില്ലെങ്കിലും ടെസ്റ്റ് ടീമിനൊപ്പം രഹാനെ കസറിയിരുന്നു. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു രഹാനെ. ഇന്ത്യയുടെ നായകനായിവരെ കളിച്ചിട്ടുള്ള രഹാനെയെക്കുറിച്ചും സച്ചിന്‍ നേരത്തെ പ്രവചിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ രഹാനെയെ പ്രശംസിച്ചത്. അത് ഏറെക്കുറെ സത്യമായിത്തീരുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications