Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഓസീസില്‍ ഒരു കാര്യം വെല്ലുവിളി, ബൗളര്‍മാരും സൂക്ഷിക്കണം- ഹര്‍ദിക് പാണ്ഡ്യ

1

പെര്‍ത്ത്: 2022ലെ ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഇനി വമ്പന്‍ പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം 23നാണ്. ചിരവൈരികളുടെ പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമാവുമെന്നത് കാത്തിരുന്ന് കാണാം. രണ്ട് ടീമുകളും ഒന്നിനൊന്ന് മെച്ചമായതിനാല്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഇത്തവണ ഏറ്റവും കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം ഓസ്‌ട്രേലിയയാണ്. ആതിഥേയരെന്ന നിലയിലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും കംഗാരുക്കള്‍ക്ക് മുന്‍തൂക്കമുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം വിറപ്പിക്കാന്‍ പിന്നാലെയുണ്ട്. എന്നാല്‍ ഓസീസിലെ പേസ് പിച്ചിലെ ബൗണ്‍സും വേഗവും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ തലവേദനയാവുമെന്നതില്‍ തര്‍ക്കമില്ല.

സാഹചര്യം വെല്ലുവിളി

സാഹചര്യം വെല്ലുവിളി

ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങുമ്പോള്‍ വലിയ വെല്ലുവിളി സാഹചര്യമാണെന്നാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്. 'ഓസ്‌ട്രേലിയയിലേക്ക് വരുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. വരുമ്പോഴെല്ലാം മികച്ച മുന്നൊരുക്കത്തിനും സമയം ലഭിക്കാറുണ്ട്. ടി20 ലോകകപ്പിന് 17 ദിവസം മുമ്പെങ്കിലും ഇവിടെയെത്തി പരിശീലനം നടത്തേണ്ടതായുണ്ടെന്നാണ് കരുതുന്നത്. എങ്കില്‍ മാത്രമേ പിച്ചിനോടും കാലാവസ്ഥയോടുമെല്ലാം പൊരുത്തപ്പെടാനാവു. ഓസ്‌ട്രേലിയയിലെ സാഹചര്യമാണ് പ്രധാന വെല്ലുവിളി. ഞങ്ങള്‍ക്ക് കൃത്യമായ മുന്നൊരുക്കത്തിന് സമയം നല്‍കിയ ബിസിസി ഐയോടാണ് നന്ദി പറയേണ്ടത്- ഹര്‍ദിക് പറഞ്ഞു.

Also Read : T20 World Cup 2022 : ഇന്ത്യ സെമി കളിക്കുമോ?, സാധ്യത 30% മാത്രം, പ്രവചനവുമായി കപില്‍

പ്രകടനം വിലയിരുത്തുന്നത് ഇങ്ങനെ

പ്രകടനം വിലയിരുത്തുന്നത് ഇങ്ങനെ

എന്നെ സംബന്ധിച്ച് സന്നാഹ മത്സരത്തില്‍ നേടിയ സ്‌കോറിനെക്കാള്‍ ഉപരി ഇവിടുത്തെ സാഹചര്യത്തോട് എങ്ങനെ പൊരുത്തപ്പെട്ടു എന്നതിലാണ് കാര്യം. 21 പന്തുകളോളം ക്രീസില്‍ നിന്ന് നേരിട്ടു. എന്നെ സംബന്ധിച്ച് അത് വളരെ പോസിറ്റീവായ കാര്യമാണ്. അവിടുത്തെ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സാധിച്ചാല്‍ റണ്‍സ് നേടുന്നത് പ്രശ്‌നമായിരിക്കില്ല. ബൗളര്‍മാരും ചെയ്യേണ്ടത് അത് തന്നെയാണ്. സാഹചര്യത്തോട് ഇണങ്ങിച്ചേരുകയെന്നതാണ് വലിയ വെല്ലുവിളി- ഹര്‍ദിക് പറഞ്ഞു.

പൂര്‍ണ്ണ ആരോഗ്യവാന്‍

പൂര്‍ണ്ണ ആരോഗ്യവാന്‍

2021ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക്കിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. പരിക്ക് താരത്തെ വേട്ടയാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഹര്‍ദിക് ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും ഹര്‍ദിക് തുറന്ന് പറഞ്ഞു. 'എന്റെ ഫിറ്റ്‌നസ് ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫീല്‍ഡിങ്ങിലും ഏറെ സമയം എനിക്ക് മൈതാനത്ത് ചിലവിടാനാവും.

ഫീല്‍ഡിങ് പരിശീലകന്റെ നിര്‍ദേശ പ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നത് കുറച്ചു. മുന്നൊരുക്കത്തിലാണ് കാര്യം. നന്നായി മുന്നൊരുക്കം നടത്തിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവും. എന്റെ കരിയറിലെ ഏറ്റവും മികച്ച ക്യാച്ചെടുക്കണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്- ഹര്‍ദിക് പറഞ്ഞുനിര്‍ത്തി.

Also Read : T20 World Cup 2022: ധോണി നല്‍കിയ ആ ഉപദേശം കരിയര്‍ മാറ്റി!, തന്ത്രം വെളിപ്പെടുത്തി ഹര്‍ദിക്

ഇന്ത്യ ഫേവറേറ്റുകള്‍

ഇന്ത്യ ഫേവറേറ്റുകള്‍

ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഇന്ത്യ. മികച്ച ബാറ്റിങ് കരുത്ത് ഇത്തവണ ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റനും വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ബാറ്റിങ്ങില്‍ കരുത്ത് പകരാനുണ്ട്. ബൗളിങ്ങിലാണ് ഇന്ത്യക്ക് ആശങ്ക. ജസ്പ്രീത് ബുംറ, ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ടെങ്കിലും റണ്ണൊഴുക്ക് തടയാന്‍ കെല്‍പ്പുള്ള ആരും തന്നെയില്ലെന്ന് പറയാം.

Story first published: Thursday, October 20, 2022, 12:52 [IST]
Other articles published on Oct 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+