Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022 : ഇന്ത്യ സെമി കളിക്കുമോ?, സാധ്യത 30% മാത്രം, പ്രവചനവുമായി കപില്‍

1

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. സന്നാഹ മത്സരങ്ങളും ക്വാളിഫയര്‍ പോരാട്ടങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം ഇന്ത്യക്ക് നേടിയെടുക്കേണ്ടതായുണ്ട്.

ഇത്തവണ കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ ലോകകപ്പിന് പോയിരിക്കുന്നത്. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ കരുത്തുറ്റ ബാറ്റിങ് നിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് ബൗളിങ്ങിലാണ് ചെറിയ ആശങ്ക. ആദ്യ രണ്ട് സന്നാഹ മത്സരത്തില്‍ ഓരോ ജയവും തോല്‍വിയും വഴങ്ങിയ ഇന്ത്യ ആദ്യ പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യ ഇത്തവണത്തെ ഫേവറേറ്റുകളാണെങ്കിലും സെമി സാധ്യതകള്‍ കുറവാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.

സെമി സാധ്യത 30%

സെമി സാധ്യത 30%

ഇന്ത്യയുടെ സെമി സാധ്യത 30% മാത്രമാണെന്നാണ് കപില്‍ ദേവ് പറയുന്നത്. 'ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്ഥിരതയില്ല. ഒരു മത്സരം ജയിച്ചാല്‍ അടുത്ത മത്സരം തോല്‍ക്കും. ടി20 ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് പറയുക പ്രയാസമാവും. അവസാന നാലിലെങ്കിലും എത്തുമോയെന്നതാണ് പ്രധാന ചോദ്യം. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഇന്ത്യ സെമി കളിക്കാനുള്ള സാധ്യത 30% മാത്രമാണ്-കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയുടെ ബൗളിങ് നിര താരതമ്യേനെ ദുര്‍ബലമാണെങ്കിലും അതിനെ മറികടക്കാന്‍ കഴിവുള്ള ബാറ്റിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ എല്ലാ എതിരാളികളും ഭയക്കുന്നു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ഓള്‍റൗണ്ടര്‍മാര്‍ ടീമിന് കരുത്ത് നല്‍കും

ഓള്‍റൗണ്ടര്‍മാര്‍ ടീമിന് കരുത്ത് നല്‍കും

ഓള്‍റൗണ്ടര്‍മാര്‍ ടി20 ലോകകപ്പില്‍ മാത്രമല്ല ഏത് മത്സരത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിവുള്ളവരാണ്. ഹര്‍ദിക് പാണ്ഡ്യയെപ്പോലൊരു താരം ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുന്നു. ഏത് ടീമിന്റെയും നിര്‍ണ്ണായക താരങ്ങള്‍ ഓള്‍റൗണ്ടര്‍മാരാണ്. ഹര്‍ദിക്കിനെപ്പോലെയൊരു ഓള്‍റൗണ്ടറുണ്ടെങ്കില്‍ രോഹിത്തിനത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. അവന്‍ മികച്ചൊരു ബാറ്റ്‌സ്മാനും ബൗളറും ഫീല്‍ഡറുമാണ്. രവീന്ദ്ര ജഡേജയും ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഞങ്ങളുടെ കാലത്ത് ഇന്ത്യന്‍ ടീം നിരവധി ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമായിരുന്നു.

ഷമി ബുംറയുടെ ഉത്തമ പകരക്കാരനോ ?

ഷമി ബുംറയുടെ ഉത്തമ പകരക്കാരനോ ?

മുഹമ്മദ് ഷമി മികച്ച ബൗളറാണ്. എന്നാല്‍ രോഹിത് അവനെ എങ്ങനെ ഉപയോഗിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും കാര്യങ്ങള്‍. ഇന്നത്തെ കാലത്ത് പേസര്‍മാര്‍ക്ക് പരിക്കാണ് വലിയ വെല്ലുവിളിയാവുന്നത്. സൂര്യകുമാര്‍ യാദവ് ഇത്രയും ഇംപാക്ട് സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാനാവുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അവന്റെ ബാറ്റിങ്ങുകൊണ്ട് തന്റെ പ്രാധാന്യം അവന്‍ തെളിയിക്കുന്നു. ഇപ്പോള്‍ അവനില്ലാത്ത പ്ലേയിങ് 11നെക്കുറിച്ച് ചിന്തിക്കാനാവില്ല. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം സൂര്യകുമാര്‍ കൂടിയെത്തുമ്പോള്‍ സ്വാഭാവികമായും ശക്തമാവും-കപില്‍ ദേവ് പറഞ്ഞു.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

സമ്മര്‍ദ്ദം പാടില്ലെന്ന് ഉപദേശം

സമ്മര്‍ദ്ദം പാടില്ലെന്ന് ഉപദേശം

ക്രിക്കറ്റ് കളിക്കുമ്പോള്‍ പാടില്ലാത്ത കാര്യങ്ങളിലൊന്ന് സമ്മര്‍ദ്ദമാണ്. ഓരോരുത്തരും തങ്ങളുടെ താല്‍പ്പര്യത്തെ ആസ്വദിച്ചാണ് ചെയ്യുന്നത്. അഭിനയം. നൃത്തം, സംഗീതം ഇതെല്ലാം പോലെയാണ് ക്രിക്കറ്റും. കായിക ഇനങ്ങളെയും രസകരമായി എടുക്കൂ. സമ്മര്‍ദ്ദത്തോടെ കാണരുത്-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താനാണ്. 23നാണ് മത്സരം. രണ്ട് ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നവര്‍ക്കാവും വിജയം നേടാനാവുക.

Story first published: Wednesday, October 19, 2022, 9:52 [IST]
Other articles published on Oct 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+