T20 World Cup 2022: സച്ചിന്‍, പ്ലീസ് സ്റ്റെപ് ബാക്ക്, വമ്പന്‍ റെക്കോഡ് തകര്‍ത്തു, കോലി തന്നെ കിങ്

മെല്‍ബണ്‍: ആവേശത്തിന്റെ പരകോടിയിലേക്ക് ക്രിക്കറ്റ് പ്രേമികളെ തള്ളിവിട്ട ഇന്ത്യ-പാക് പോരാട്ടത്തില്‍ നാല് വിക്കറ്റിന്റെ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിനൊടുവില്‍ വിരാട് കോലിയുടെ ഐതിഹാസിക ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യയുടെ ടോപ് ഓഡര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്ത മത്സരത്തില്‍ 53 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്.
6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ കോലിയുടെ സംഹാര താണ്ഡവമാണ് മെല്‍ബണില്‍ കണ്ടത്. ഓസ്‌ട്രേലിയയില്‍ ഗംഭീര റെക്കോഡുള്ള കോലിക്ക് പാകിസ്താനെതിരേ ബാറ്റെടുത്തപ്പോഴെല്ലാം മികച്ച റെക്കോഡുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. മെല്‍ബണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കോലി സ്വന്തം പേരിലാക്കിയ നാല് വമ്പന്‍ റെക്കോഡുകളെക്കുറിച്ചറിയാം.

ഒരു ടീമിനെതിരേ 500ലധികം റണ്‍സ്
ലോകകകപ്പ് മത്സരങ്ങളില്‍ ഒരു ടീമിനെതിരേ 500 ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡ് വിരാട് കോലി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. പാകിസ്താനെതിരേ 419 റണ്‍സാണ് മെല്‍ബണിലെ പോരാട്ടത്തിന് മുമ്പ് കോലിയുടെ പേരിലുണ്ടായിരുന്നത്. മെല്‍ബണിലെ പ്രകടനത്തിന് ശേഷം 501 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. പാകിസ്താനെതിരേ ടി20 ലോകകപ്പില്‍ എപ്പോഴും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പാകിസ്താനെതിരായ അവസാന അഞ്ച് ടി20 ലോകകപ്പ് മത്സരങ്ങളില്‍ നാലിലും ഫിഫ്റ്റി നേടാന്‍ കോലിക്കായിട്ടുണ്ട്.
Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

പാകിസ്താനെതിരേ ഉയര്‍ന്ന കൂട്ടുകെട്ട്
വിരാട് കോലിയുടെ ഗംഭീര ഇന്നിങ്‌സിനിടെ പലരും മറന്ന് പോകുന്ന ഒന്നാണ് ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് ഷോ. മൂന്ന് വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങിയ ഹര്‍ദിക് ബാറ്റിങ്ങിനിറങ്ങി വിരാട് കോലിക്ക് വലിയ പിന്തുണ നല്‍കിയാണ് കളിച്ചത്. 37 പന്തില്‍ 1 ഫോറും 2 സിക്‌സുമടക്കം 40 റണ്‍സാണ് ഹര്‍ദിക് നേടിയത്. കോലിയുമൊത്ത് 113 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഹര്‍ദിക്കിനായി. പാകിസ്താനെതിരായ ടി20യിലെ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടായി ഇത് മാറി. 2012ല്‍ യുവരാജ് സിങ്ങും എംഎസ് ധോണിയും ചേര്‍ന്ന് സൃഷ്ടിച്ച 97 റണ്‍സിന്റെ കൂട്ടുകെട്ടിനെയാണ് കോലിയും ഹര്‍ദിക്കും ചേര്‍ന്ന് മറികടന്നത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ ഫിഫ്റ്റി
ഐസിസിയുടെ ടൂര്‍ണമെന്റുകളിലും സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങളിലും പൊതുവേ കോലി തിളങ്ങാറുണ്ട്. പ്രധാനമായും റണ്‍സ് പിന്തുടരുമ്പോഴാണ് കോലി ഏറ്റവും അപകടകാരിയായി മാറുന്നത്. 2009ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് കോലി കളിച്ച ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ്. ഇതിന് ശേഷം ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കോലി 50ലധികം റണ്‍സ് നേടുന്നത് ഇത് 24ാം തവണയാണ്. മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. 23 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. രോഹിത് ശര്‍മ 22 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്
ടി20 ഫോര്‍മാറ്റിലും ടി20 ലോകകപ്പിലും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന റെക്കോഡ് ഇപ്പോള്‍ കോലി സ്വന്തം പേരിലാക്കിയിരിക്കുന്നു. ഇത് 14ാം തവണയാണ് കോലി ഈ നേട്ടത്തിലെത്തുന്നത്. അഫ്ഗാനിസ്ഥാന്‍െ മുഹമ്മദ് നബി 13 തവണ കളിയിലെ താരമായി രണ്ടാം സ്ഥാനത്താണ്. രോഹിത് ശര്‍മ 12 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ കോലി കളിയിലെ താരമാവുന്നത് ഇത് ആറാം തവണയാണ്. മറ്റൊരു താരത്തിനും ഇല്ലാത്ത നേട്ടമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications