T20 World Cup 2022: മണ്ടന്‍ ക്യാപ്റ്റന്‍!, ബാബറിനെ പുറത്താക്കൂ, പാക് ആരാധകര്‍ കലിപ്പില്‍

പെര്‍ത്ത്: ടി20 ക്രിക്കറ്റ് അത്ഭുതങ്ങളുടെ ഫോര്‍മാറ്റാണ്. തങ്ങളുടേതായ ദിവസം ഏത് വമ്പനെയും വീഴ്ത്താന്‍ ഏത് കുഞ്ഞന്മാര്‍ക്കും സാധിക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാകിസ്താനും സിംബാബ് വെയും തമ്മില്‍ പെര്‍ത്തില്‍ നടന്ന മത്സരം. ഇത്തവണത്തെ ഫേവറേറ്റുകളിലൊന്നായ പാകിസ്താനെ 1 റണ്‍സിനാണ് സിംബാബ് വെ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ 8 വിക്കറ്റിന് 130 എന്ന സ്‌കോറില്‍ പാകിസ്താന്‍ ഒതുക്കിയെങ്കിലും മറുപടിക്കിറങ്ങിയ പാകിസ്താനെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 129 എന്ന നിലയിലാണ് സിംബാബ് വെ പിടിച്ചുകെട്ടിയത്.
ഒരിക്കലും പ്രതീക്ഷിക്കാത്ത മത്സരഫലമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്ക് പോലും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ഇനി ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും പാകിസ്താന്റെ സെമി സാധ്യതകള്‍ തീരുമാനിക്കപ്പെടുക. ഇന്ത്യയോട് തോറ്റതിന് പിന്നാലെ ദുര്‍ബലരായ സിംബാബ് വെയോടും പാകിസ്താന്‍ തോറ്റത് പാക് ആരാധകരെ ശരിക്കും നിരാശരാക്കിയിരിക്കുകയാണ്.

ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റൂ
പാകിസ്താന്‍ ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമിയിലേക്കെത്തിക്കാന്‍ ബാബറിനായെങ്കിലും ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നു. ബാബറിന് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റന്റെ തീരുമാനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.
ബാബര്‍ മികച്ച ബാറ്റ്‌സ്മാനാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യത്തിനൊത്ത് തുടരാനാവുന്നില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും സാധിക്കുന്നില്ല. ബാബറിന്റെ മോശം തീരുമാനങ്ങള്‍ പാകിസ്താനെ പ്രതിസന്ധിയിലാക്കുന്നു. ബാബറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

ഇന്ത്യക്കെതിരേയും തെറ്റ് പറ്റി
ഇന്ത്യക്കെതിരേയും ബാബറിന് ക്യാപ്റ്റനെന്ന നിലയില്‍ പിഴച്ചെന്ന് ആരോപിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിക്കേണ്ട കളി നശിപ്പിച്ചത് ബാബറാണെന്ന വിമര്‍ശനം ആരാധകരും ഉന്നയിച്ചിരുന്നു. 18ാം ഓവര്‍ ഹാരിസ് റഊഫിനെക്കൊണ്ട് എറിയിക്കാത്തതടക്കം ബാബറിന് പറ്റിയ അബദ്ധങ്ങള്‍ നിരവധിയാണ്. സിംബാബ് വെക്കെതിരേ അമിത ആത്മവിശ്വാസം കാട്ടിയതും ചെറിയ ടീമെന്ന സമീപനത്തോടെ കളിച്ചതും പാകിസ്താന്റെ തോല്‍വിക്ക് കാരണമായെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
നായകനെന്ന നിലയില്‍ ബാബറിന് സഹതാരങ്ങളില്‍ നിന്ന് വലിയ വില ലഭിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നത്. റിവ്യു എടുക്കാന്‍ പോലും ക്യാപ്റ്റന്‍ ബാബറിനോട് സഹതാരങ്ങള്‍ അനുവാദം ചോദിക്കുന്നില്ലെന്നും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ബാബറിനാവുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
Also Read : T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

ബാബറിന്റെ ഫോമും പ്രശ്‌നം
ബാബര്‍ അസമിന്റെ ഫോമും പ്രശ്‌നമാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ അര്‍ഷദീപ് സിങ്ങിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ബാബര്‍ അസം പുറത്തായത്. സിംബാബ് വെക്കെതിരായ മത്സരത്തില്‍ ബാബറിന്റെ ഗംഭീര തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ 9 പന്തില്‍ 4 റണ്‍സെടുത്ത് പുറത്തായി. സിംബാബ് വെക്കെതിരേ ഗംഭീര ബാറ്റിങ് റെക്കോഡ് ബാബറിനുണ്ടെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ മികവ് കാട്ടാനായില്ല. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
അപ്രതീക്ഷിത തോല്‍വിയോടെ പാകിസ്താന്റെ സെമി പ്രവേശനം കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരഫലം നിര്‍ണ്ണായകം. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പാകിസ്താനത് പുറത്തേക്കുള്ള ടിക്കറ്റ് നല്‍കാനും സാധ്യത കൂടുതലാണ്. എന്തായാലും നിലവില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ആരാധക രോഷമാണ് ബാബറിനെതിരേ ഉയരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications