T20 World Cup 2022: അടുത്ത സഹീറാവാന്‍ അവനാവും!, വലിയ സാമ്യത, താരതമ്യവുമായി കുംബ്ലെ

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറെ നാളായി തേടുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അര്‍ഷദീപ് സിങ്. സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും കളം വിട്ടതിന് ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. പലരും എത്തിയെങ്കിലും ഇതില്‍ ആര്‍ക്കും തന്നെ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയായി അര്‍ഷദീപ് സിങ് എത്തിയിരിക്കുകയാണ്. ഐപിഎല്ലിലൂടെ വളര്‍ന്ന ഇടം കൈയന്‍ യുവ പേസര്‍ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുകയാണ്.
കന്നി ടി20 ലോകകപ്പ് കളിക്കാനെത്തിയ അര്‍ഷദീപ് ആദ്യ പന്തില്‍ത്തന്നെ പാകിസ്താന്‍ ഇതിഹാസവും ക്യാപ്റ്റനുമായ ബാബര്‍ അസമിനെ എല്‍ബിയില്‍ കുടുക്കി. പാകിസ്താന്റെ മറ്റൊരു സൂപ്പര്‍ താരമായ മുഹമ്മദ് റിസ്വാനെയും പുറത്താക്കാന്‍ അര്‍ഷദീപിനായി. ഇപ്പോഴിതാ സഹീര്‍ ഖാനുമായി അര്‍ഷദീപ് സിങ്ങിനെ താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെ.

കുംബ്ലെയുടെ പ്രശംസ ഇങ്ങനെ
'അര്‍ഷദീപ് സിങ് വളരെ പക്വതയോടെ കളിക്കുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ അവന് സാധിക്കട്ടെ. സഹീര്‍ ഖാന്‍ ഇന്ത്യക്ക് ചെയ്തത് ആവര്‍ത്തിക്കാന്‍ അര്‍ഷദീപിനും സാധിക്കട്ടെ. ഇന്ത്യക്കായി മനോഹര കാര്യങ്ങള്‍ ചെയ്യാന്‍ അര്‍ഷദീപ് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ കുംബ്ലെ പറഞ്ഞു. ഇന്ത്യക്ക് പരിമിത ഓവറില്‍ വലിയ പ്രതീക്ഷയാണ് അര്‍ഷദീപ് നല്‍കുന്നത്. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ അര്‍ഷദീപിന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.

അര്‍ഷദീപ് മികച്ച താരം
പഞ്ചാബ് കിങ്‌സില്‍ അര്‍ഷദീപിനൊപ്പം പ്രവര്‍ത്തിക്കാന്‍ അനില്‍ കുംബ്ലെക്ക് സാധിച്ചിരുന്നു. പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായി കുംബ്ലെ പ്രവര്‍ത്തിച്ചപ്പോള്‍ അര്‍ഷദീപ് ടീമിന്റെ ഭാഗമായിരുന്നു. 'അര്‍ഷദീപിന്റെ വളര്‍ച്ച എന്നെ വളരെ അത്ഭുതപ്പെടുത്തുന്നു. മൂന്ന് നാല് വര്‍ഷം ഞാന്‍ അവനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി20 ഫോര്‍മാറ്റിലെ അവന്റെ വളര്‍ച്ച കണ്ടുകൊണ്ടിരിക്കുകയാണ്. അവസാന സീസണിലെ ഐപിഎല്‍ തന്നെ എങ്ങനെ അവന്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ്.
ടീമിന്റെ പ്രതീക്ഷകള്‍ക്കും മുകളിലാണ് ആദ്യ മത്സരത്തിലെ അര്‍ഷദീപിന്റെ പ്രകടനം. അവന്‍ കാട്ടുന്ന ആക്രമണോത്സകത നോക്കുക. വളരെ മനോഹരമാണ്. ഇനിയൊരു ഇന്ത്യ-പാക് മത്സരത്തില്‍ ഇത് കാണാനാവുമോ എന്നറിയില്ല. 90000 കാണികളുള്ള മെല്‍ബണില്‍ ഇത്രയും മനോഹരമായ പ്രകടനം നടത്തുക വെല്ലുവിളി തന്നെയാണ്-കുംബ്ലെ പറഞ്ഞു.
Also Read : T20 World Cup 2022: അമ്പമ്പോ ഇന്ത്യ, ഓസീസിന്റെ ലോക റെക്കോഡ് തകര്‍ത്തു!, വമ്പന്‍ നേട്ടം

പാകിസ്താന്റെ പേസ് നിര ശക്തം
പാകിസ്താന്റെ പേസ് നിരയാണ് അതി ശക്തമായത്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം അവര്‍ക്കുണ്ട്. ഓസ്‌ട്രേലിയയാണ് വലിയ ടീം. വ്യത്യസ്തമായ ബൗളിങ് ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്. ഇന്ത്യക്കൊപ്പം മികച്ച സ്പിന്നര്‍മാരുണ്ട്. ഏറ്റവും മികച്ച ബൗളിങ് നിരയേതെന്ന ചോദ്യത്തിന് പാകിസ്താന്‍ എന്നാവും ഞാന്‍ മറുപടി നല്‍കുക- കുംബ്ലെ പറഞ്ഞു.
ഇത്തവണ മികച്ച ബൗളിങ് കരുത്താണ് പാകിസ്താനുള്ളത്. ഷഹിന്‍ ഷാ അഫ്രീദി, ഹാരിസ് റഫൗഫ്, നസീം ഷാ തുടങ്ങി ഗംഭീര പേസ് നിരയാണ് അവരുടേത്. എല്ലാ ബൗളര്‍മാരും 140 പ്ലസ് വേഗം കുറിക്കുന്നവരാണെന്നതാണ് എടുത്തു പറയേണ്ടത്. ഓസീസ് സാഹചര്യത്തില്‍ അതി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ പാക് പേസര്‍മാര്‍ക്ക് കഴിവുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications