T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

സിഡ്‌നി: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി നടക്കുകയാണ്. പ്രമുഖരെല്ലാം പ്രതീക്ഷ തെറ്റിക്കാതെ വിജയത്തോടെ തുടങ്ങിയിട്ടുമുണ്ട്. ലോകം കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിലെ അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് ഇത്തവണ കണക്കുവീട്ടാന്‍ ഇന്ത്യക്കായി.
ആതിഥേയരായ ഓസ്‌ട്രേലിയയെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചെങ്കിലും ശ്രീലങ്കയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാര്‍ തിരിച്ചുവന്നു. മഴ ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുകയാണ്. ഇത്തവണ കലാശപ്പോരാട്ടത്തിന് ആരൊക്കെ ടിക്കറ്റെടുക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ഇപ്പോഴിതാ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അഫ്ഗാന്‍.

ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ ഫൈനല്‍
ആരാധകനെന്ന നിലയില്‍ ഞാന്‍ പറയുന്നത് ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഫൈനല്‍ നടക്കുമെന്നാണ്. രണ്ടാമത്തെ സാധ്യത ഇന്ത്യ-പാക് ഫൈനലിനാണ്. ഇന്ത്യ-പാക് ഫൈനലാവാന്‍ ആഗ്രഹിക്കുന്നു. രണ്ടാം റൗണ്ടില്‍ പാകിസ്താന്‍ ഫൈനലിലെത്താന്‍ നിരവധി സാധ്യതകളുണ്ട്. ഇന്ത്യയും ഫൈനലിലെത്താന്‍ സാധ്യത കൂടുതലാണ്'-അസ്ഹര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും കരുത്തരുടെ നിരയാണ്. ആദ്യ മത്സരത്തില്‍ കോലിയുടെ കരുത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും പാകിസ്താനെ നിസാര എതിരാളികളായി കാണാനാവില്ല. ബാറ്റുകൊണ്ടും പന്തുകൊണ്ടും അവര്‍ ശക്തമാണ്. മികച്ച പേസ് കരുത്തുള്ള പാകിസ്താന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം മാത്രമാണ് മുന്നിലുള്ള വലിയ കടമ്പ.

പാകിസ്താന് കരുത്തര്‍
ഇന്ത്യയും പാകിസ്താനും ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ പാകിസ്താന് അല്‍പ്പം മുന്‍തൂക്കമുണ്ടെന്നാണ് എന്റെ അഭിപ്രായം. സൂപ്പര്‍ 12ലെ പോരാട്ടത്തില്‍ത്തന്നെ അവര്‍ പന്തെറിഞ്ഞത് നോക്കുക. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ കോലിക്ക് എല്ലാ മത്സരവും ഇത്തരത്തില്‍ വിജയിപ്പിക്കാനാവില്ല. കോലി പുറത്തായാല്‍ എങ്ങനെ ജയിക്കുമെന്നതിന് ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യയും പാകിസ്താനും ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു-അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.
Also Read : T20 World Cup 2022: 'കോലിയോ ഞാനോ അല്ല', തോല്‍വിയുടെ കാരണം പറഞ്ഞ് ബാബര്‍ അസം

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല
ഇന്ത്യന്‍ ടീം പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും ടീമിലേക്ക് നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് പ്രധാന തലവേദന. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ടിന് മികച്ച തുടക്കം നല്‍കാനാവുന്നില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. രണ്ട് പേരും ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമായി മാറിയിരിക്കുകയാണ്.
വമ്പനടിക്കാരന്‍ സൂര്യകുമാര്‍ യാദവിന്റെ സ്ഥിരതയും പ്രശ്‌നം. ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ട് ഷോ നടത്തുന്നു. ഫിനിഷര്‍ റോളില്‍ ഡികെയും മോശമാക്കില്ലെന്ന് പ്രതീക്ഷിക്കാം. പാകിസ്താനെതിരേ ന്യൂബോളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങിയെങ്കിലും ഡെത്ത് ഓവറുകളില്‍ നന്നായി തല്ലുവാങ്ങി. ഇതിന് പരിഹാരം കാണേണ്ടതും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications