For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

ജയത്തോടെ 4 മത്സരത്തില്‍ നിന്ന് 6 പോയിന്റുമായി ഇന്ത്യ സെമിയോട് വളരെയടുത്തു.

1

അഡ്‌ലെയ്ഡ്: മഴയിലും ചോരാത്ത മനോവീര്യത്തോടെ ഇന്ത്യയുടെ 11 പേര്‍ പടപൊരുതിയപ്പോള്‍ ബംഗ്ലാദേശിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ആവേശ ജയം. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 7 ഓവര്‍ എത്തിയപ്പോഴേക്കും മഴയെത്തി. ഇതോടെ 16 ഓവറില്‍ 151 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ടു. എന്നാല്‍ 16 ഓവറില്‍ 6 വിക്കറ്റിന് 145 റണ്‍സാണ് ബംഗ്ലാദേശിന് നേടാനായത്. അവസാന ഓവര്‍ എറിഞ്ഞ് അര്‍ഷദീപ് സിങ് ഇന്ത്യയുടെ പ്രതീക്ഷ കാത്തു. ജയത്തോടെ 4 മത്സരത്തില്‍ നിന്ന് 6 പോയിന്റുമായി ഇന്ത്യ സെമിയോട് വളരെയടുത്തു.

ഇന്ത്യയുടെ തുടക്കം മോശം

ഇന്ത്യയുടെ തുടക്കം മോശം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (8 പന്തില്‍ 2) പുറത്തായി. ഹസന്‍ മഹമ്മൂദാണ് രോഹിത്തിനെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റിലെ കെ എല്‍ രാഹുല്‍-വിരാട് കോലി കൂട്ടുകെട്ട് ഇന്ത്യക്ക് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രാഹുല്‍ പുറത്തായി. 32 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്ത രാഹുലിനെ ഷക്കീബ് അല്‍ ഹസനാണ് പുറത്താക്കിയത്. മോശം ഇന്നിങ്‌സുകളുടെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് രാഹുലിന്റെ മറുപടി കൂടിയായിരുന്നു ഈ പ്രകടനം.

Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

സൂര്യകുമാര്‍ വെടിക്കെട്ട്

സൂര്യകുമാര്‍ വെടിക്കെട്ട്

സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 30) തുടക്കം മിന്നിച്ചു. നാല് ബൗണ്ടറി ഉള്‍പ്പെടെ നേടി സൂര്യ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഷക്കീബ് അല്‍ഹസന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികും ഫ്‌ളോപ്പ് ഷോ തുടരുകയാണ്. 6 പന്തില്‍ 5 റണ്‍സെടുത്ത ഹര്‍ദിക്കിനെ ഹസന്‍ മഹമ്മൂദ് പുറത്താക്കിയപ്പോള്‍ ദിനേഷ് കാര്‍ത്തിക് (5 പന്തില്‍ 7) റണ്ണൗട്ടായി മടങ്ങി. അക്ഷര്‍ പട്ടേലിനും (6 പന്തില്‍ 7) കാര്യമായൊന്നും ചെയ്യാനായില്ല.

കരുത്തുകാട്ടി കോലി

കരുത്തുകാട്ടി കോലി

എന്നാല്‍ ഒരുവശത്ത് വിരാട് കോലി റണ്‍സുയര്‍ത്തി. 44 പന്തില്‍ 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 64 റണ്‍സുമായി മറ്റൊരു ഗംഭീര ഇന്നിങ്‌സാണ് കോലി കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം കോലി ബംഗ്ലാദേശിനെതിരേ തീര്‍ത്തു. ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മഹേല ജയവര്‍ധനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും കോലിക്കായി. ആര്‍ അശ്വിന്‍ (6 പന്തില്‍ 13*) നിര്‍ണ്ണായക റണ്‍സുകള്‍ വാലറ്റത്ത് കൂട്ടിച്ചേര്‍ത്തു. ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 184 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെത്തി. ബംഗ്ലാദേശിനായി ഹസന്‍ മഹമ്മൂദ് മൂന്നും ഷക്കീബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ലിറ്റന്‍ ദാസ് വെടിക്കെട്ട്

ലിറ്റന്‍ ദാസ് വെടിക്കെട്ട്

ബംഗ്ലാദേശിനെ പെട്ടെന്ന് എറിഞ്ഞിട്ട് വിജയം നേടാം എന്ന് പ്രതീക്ഷിച്ച ഇന്ത്യക്ക് തെറ്റി. ഓപ്പണര്‍ ലിറ്റന്‍ ദാസ് തുടക്കം മുതല്‍ കടന്നാക്രമിച്ചു. 21 പന്തില്‍ ഫിഫ്റ്റി നേടി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വേഗ അര്‍ധ സെഞ്ച്വറിക്കാരനാവാന്‍ ലിറ്റന്‍ ദാസിനായി. 26 പന്തില്‍ 7 ഫോറും 3 സിക്‌സുമടക്കം 59 റണ്‍സുമായി ലിറ്റന്‍ കത്തിക്കയറവെയാണ് മഴ വില്ലനായെത്തിയത്. 7 ഓവറില്‍ വിക്കറ്റ് പോവാതെ 66 എന്ന നിലയില്‍ ബംഗ്ലാദേശ് ഉള്ളപ്പോഴാണ് മഴമൂലം കളി തടസപ്പെട്ടത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (16 പന്തില്‍ 7) ലിറ്റന്‍ ദാസിന് മികച്ച പിന്തുണ നല്‍കി.

Also Read : T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

മഴ വില്ലനായി

മഴ വില്ലനായി

മഴനിയമം വന്നാല്‍ ഇന്ത്യ തോല്‍ക്കുമെന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഭാഗ്യത്തിന് മഴമാറി മത്സരം പുനരാരംഭിക്കാന്‍ സാധിച്ചു. വിജയലക്ഷ്യം 16 ഓവറില്‍ 151 എന്ന നിലയിലേക്ക് ചുരുക്കി. ലിറ്റന്‍ ദാസ് അപകടം വിതക്കുമെന്ന് തോന്നിക്കവെ (27 പന്തില്‍ 60) റണ്ണൗട്ടായി പുറത്തായി. 222.22 സ്‌ട്രൈക്കറേറ്റിലായിരുന്നു ലിറ്റന്‍ ദാസിന്റെ പ്രകടനം. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (25 പന്തില്‍ 21) മുഹമ്മദ് ഷമിയും മടക്കി. ആഫിഫ് ഹൊസൈനെ (5 പന്തില്‍ 3) അര്‍ഷദീപ് സിങ് പുറത്താക്കി. ഇതേ ഓവറില്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനെ (12 പന്തില്‍ 13) അര്‍ഷദീപ് ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു.

കരുത്തുകാട്ടി ബൗളര്‍മാര്‍

കരുത്തുകാട്ടി ബൗളര്‍മാര്‍


യാസിര്‍ അലിയെ (3 പന്തില്‍ 1) ഹര്‍ദിക് പാണ്ഡ്യ പുറത്താക്കുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ബോര്‍ഡ് 12.2 ഓവറില്‍ 5 വിക്കറ്റിന് 102 റണ്‍സ്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ മൊസാദക് ഹൊസൈനെ (3 പന്തില്‍ 6) പാണ്ഡ്യ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ അവസാന ഓവറില്‍ ജയിക്കാന്‍ ബംഗ്ലാദേശിന് 20 റണ്‍സെന്ന നിലയിലേക്കെത്തി. അവസാന ഓവറില്‍ നൂറുല്‍ ഹസന്‍ (14 പന്തില്‍ 25*) പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യത്തിനും അഞ്ച് റണ്‍സകലെ അര്‍ഷദീപ് സിങ് പിടിച്ചുകെട്ടി. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

Story first published: Wednesday, November 2, 2022, 18:03 [IST]
Other articles published on Nov 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+