For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ഇത്തവണത്തെ ലോകകപ്പില്‍ പേസുകൊണ്ട് വിസ്മയിപ്പിക്കുന്നര്‍ ഏറെയാണ്

1

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ടും പിന്നിട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഓസീസിലെ വേഗ പിച്ചില്‍ സൂപ്പര്‍ പേസര്‍മാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യ ആദ്യത്തെ രണ്ട് മത്സരവും ജയിച്ച് സെമിയോടടുത്തിരിക്കുകയാണ്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വലിയ കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അത് വിജയകരമായി ജയിച്ചാല്‍ ഇന്ത്യക്ക് ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായിത്തന്നെ മുന്നോട്ട് പോകാനായേക്കും.

ഇത്തവണത്തെ ലോകകപ്പില്‍ പേസുകൊണ്ട് വിസ്മയിപ്പിക്കുന്നര്‍ ഏറെയാണ്. ഇതിലെ ടോപ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ പറയുക പ്രയാസം. ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ന്‍ സ്റ്റെയിന്‍. ഒരു ഇന്ത്യന്‍ പേസര്‍പോലും സ്‌റ്റെയിന്റെ ഈ ടോപ് ഫൈവിലില്ല.

കഗിസോ റബാഡ

കഗിസോ റബാഡ

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ കഗിസോ റബാഡയെയാണ് സ്‌റ്റെയിന്‍ ആദ്യം തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി 145 പ്ലസ് വേഗത്തില്‍ പന്തെറിയുന്ന റബാഡ എതിരാളികളുടെ പേടി സ്വപ്‌നമാണെന്നതില്‍ തര്‍ക്കമില്ല. 'ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന്റെ നായകനാണ് കഗിസോ റബാഡ' എന്നാണ് സ്‌റ്റെയിന്‍ വിശേഷിപ്പിച്ചത്. ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങാന്‍ മികവുണ്ടെങ്കിലും സ്ഥിരത പ്രശ്‌നം. ചില സമയങ്ങളില്‍ നന്നായി തല്ലുവാങ്ങുന്ന ബൗളര്‍മാരിലൊരാളാണ് റബാഡ. ഫോമിലുള്ള ദിനം ഏത് വമ്പന്‍ ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ റബാഡക്കാവും.

Also Read : T20 World Cup 2022: മോശം ഫോം, ഇവര്‍ പ്ലേയിങ് 11 നിന്ന് പുറത്തായേക്കും!, അഞ്ച് സൂപ്പര്‍ താരങ്ങള്‍

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കയുടെ തന്നെ ആന്റിച്ച് നോക്കിയേയെയാണ് സ്റ്റെയിന്‍ രണ്ടാമത്തെ മികച്ച പേസ് ബൗളറെന്ന് വിശേഷിപ്പിച്ചത്. നോക്കിയേയും തുടര്‍ച്ചയായി 145 പ്ലസ് വേഗമുള്ള ബൗളറാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ മോശമില്ലാത്ത പ്രകടനം നോക്കിയേ കാഴ്ചവെക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് അദ്ദേഹത്തിന് തുടരാനാവുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ന്യൂബോളിലാണ് നോക്കിയേ കൂടുതല്‍ അപകടകാരി. റബാഡയെപ്പോലെ സ്റ്റില്‍ ആക്രമിക്കുന്ന താരമാണ് നോക്കിയേ. വിക്കറ്റുകള്‍ വീഴ്ത്താനും അദ്ദേഹത്തിന് മിടുക്കുണ്ട്.

മാര്‍ക്ക് വുഡ്

മാര്‍ക്ക് വുഡ്

ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡാണ് മൂന്നാമന്‍. അതിവേഗ പേസര്‍മാരിലൊരാളാണ് വുഡ്. 'ഇംഗ്ലണ്ട് പേസര്‍മാരിലെ എന്റെ ഇഷ്ട താരങ്ങളിലൊരാളാണ് മാര്‍ക്ക് വുഡ്. 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി 24 പന്തുകള്‍ എറിഞ്ഞ ലോകത്തിലെ ഏക ബൗളറാണ് വുഡെന്നാണ് കരുതുന്നത്. സ്ലോ ബോളുകള്‍ എന്താണെന്ന് അവന് അറിയില്ലെന്നാണ് തോന്നുന്നത്. മികച്ച യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയാന്‍ കഴിവുള്ള താരമാണവന്‍'-സ്‌റ്റെയിന്‍ പറഞ്ഞു. മാര്‍ക്ക് വുഡിന്റെ പേസ് മികച്ചതാണെങ്കിലും ഇംഗ്ലണ്ടിനായി മാച്ച് വിന്നിങ് പ്രകടനം നടത്തുന്ന നിലയിലേക്ക് വുഡ് ഉയരുന്നില്ല. അതിന് അദ്ദേഹം നന്നായി തന്നെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് സ്റ്റെയിന്‍ നാലാമനായി തിരഞ്ഞെടുത്തത്. മികച്ച വേഗവും ലൈനും ലെങ്തും കൈമുതലായുള്ള സ്റ്റാര്‍ക്കിന് ബാറ്റിങ് നിരയെ വിറപ്പിക്കാനുള്ള കഴിവുണ്ട്. സ്വിങ്ങിങ് യോര്‍ക്കറുകളെറിയാന്‍ സ്റ്റാര്‍ക്ക് മിടുക്കനാണ്. എന്നാല്‍ ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമെന്ന ചീത്തപ്പേര് സ്റ്റാര്‍ക്കിനുണ്ട്. ഇത്തവണത്തെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ മികവിനൊത്ത് ഉയരാന്‍ സ്റ്റാര്‍ക്കിനായിട്ടില്ല. അനുഭവസമ്പന്നനായ താരത്തെ ബാറ്റ്‌സ്മാന്‍മാരെല്ലാം ഭയക്കുന്നുണ്ടെന്നതാണ് വസ്തുത.

Also Read : T20 World Cup 2022: ആദ്യ ആഴ്ചയിലെ ഫ്‌ളോപ്പ് 11 ഇതാ, മൂന്ന് പാക് താരങ്ങള്‍, ഒരു ഇന്ത്യക്കാരനും

ഷഹീന്‍ ഷാ അഫ്രീദി

ഷഹീന്‍ ഷാ അഫ്രീദി

പാകിസ്താന്റെ ഷഹിന്‍ ഷാ അഫ്രീദിയെയാണ് അഞ്ചാമനായി സ്റ്റെയിന്‍ തിരഞ്ഞെടുത്തത്. പാക് പേസര്‍ ഇതിനോടകം മികവ് തെളിയിച്ച താരമാണ്. ഇടം കൈയന്‍ പേസറാണ് ഷഹിന്‍ ബൗണ്‍സുകളിലൂടെയും പന്തിന്റെ വേഗതയിലെ വ്യത്യാസങ്ങളിലൂടെയും യോര്‍ക്കറുകളിലൂടെയും വിക്കറ്റ് നേടിയെടുക്കാന്‍ കരുത്തുള്ളവനാണ്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഷഹീന് മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ഷഹീന്‍ ഫോമിലേക്കെത്തേണ്ടത് പാകിസ്താന്റെ സെമി സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല.

Story first published: Sunday, October 30, 2022, 15:13 [IST]
Other articles published on Oct 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+