Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ആദ്യ ആഴ്ചയിലെ ഫ്‌ളോപ്പ് 11 ഇതാ, മൂന്ന് പാക് താരങ്ങള്‍, ഒരു ഇന്ത്യക്കാരനും

buttler

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ഒരാഴ്ച പിന്നിടുന്നു. മൂന്നാം റൗണ്ട് പോരാട്ടങ്ങളാണ് ആവേശകരമായി പുരോഗമിക്കുന്നത്. മഴ വില്ലനായത് പല വമ്പന്മാര്‍ക്കും തലവേദനയായിട്ടുണ്ട്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയവരെയെല്ലാം മഴ ബാധിച്ചിട്ടുണ്ട്. പല അട്ടിമറികളും ഇതിനോടകം കണ്ടു. അപ്രതീക്ഷിത ടീമുകള്‍ സെമിയിലേക്കെത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇന്ത്യന്‍ ടീം ഏറെക്കുറെ സെമി ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് പറയാം. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടം ഒരാഴ്ച പിന്നിടുമ്പോള്‍ നിലവിലെ ഫ്‌ളോപ്പ് 11 പരിശോധിക്കാം.

ജോസ് ബട്‌ലര്‍-ഡേവിഡ് വാര്‍ണര്‍

ജോസ് ബട്‌ലര്‍-ഡേവിഡ് വാര്‍ണര്‍

ഇംഗ്ലണ്ട് നായകനും ഓപ്പണറുമായ ജോസ് ബട്‌ലറും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ബട്‌ലര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ രണ്ട് മത്സരത്തിലും കാഴ്ചവെച്ചത്. 18 റണ്‍സാണ് രണ്ട് മത്സരത്തില്‍ നിന്ന് ബട്‌ലര്‍ നേടിയത്. ഒരു മത്സരത്തില്‍ ബട്‌ലര്‍ ഡെക്കാവുകയും ചെയ്തു. ഡേവിഡ് വാര്‍ണറും മോശം ഫോമിലാണ്. അവസാന ലോകകപ്പിലെ താരമാണ് വാര്‍ണര്‍. 16 റണ്‍സ് മാത്രമാണ് രണ്ട് മത്സരത്തില്‍ നിന്ന് വാര്‍ണര്‍ നേടിയത്. ഇരുവരും ഇത്തവണ വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരങ്ങളാണ്.

Also Read : T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

കെ എല്‍ രാഹുല്‍, മുഹമ്മദ് റിസ്വാന്‍, ടെംബ ബാവുമ

കെ എല്‍ രാഹുല്‍, മുഹമ്മദ് റിസ്വാന്‍, ടെംബ ബാവുമ

ഇന്ത്യയുടെ കെ എല്‍ രാഹുലാണ് ഈ പട്ടികയിലെ ഒരാള്‍. 13 റണ്‍സാണ് രാഹുല്‍ രണ്ട് മത്സരത്തില്‍ നിന്ന് നേടിയത്. ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമില്‍ മുന്നോട്ട് പോകവെ രാഹുലിന്റെ മോശം ഫോം ഇന്ത്യക്ക് തലവേദനയാവുന്നു. പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് നാലാമന്‍. ടി20 റാങ്കിങ്ങില്‍ തലപ്പത്തുള്ള റിസ്വാന്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണെങ്കിലും ഇന്ത്യക്കെതിരേയും സിംബാബ് വെക്കേതിരേയും നിരാശപ്പെടുത്തി.

രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യതകള്‍ പോലും നിലവില്‍ പരുങ്ങലിലാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയും മോശം ഫോമില്‍ തുടരുകയാണ്. അവസാന പരമ്പരകളിലെല്ലാം മോശം ഫോമിലായിരുന്ന ബാവുമ ബാറ്റിങ്ങില്‍ നിറം മങ്ങിയ പ്രകടനം തുടരുന്നു. ഇതേ അവസ്ഥ തുടര്‍ന്നാല്‍ പ്ലേയിങ് 11 നിന്ന് ബാവുമ തഴയപ്പെട്ടേക്കും. ഇന്ത്യക്കെതിരേ ഞായറാഴ്ച നടക്കുന്ന പ്രകടനം ബാവുമക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണ്ണായകമാണ്.

ബാബര്‍ അസം, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്

ബാബര്‍ അസം, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്

പാകിസ്താന്‍ നായകനും ഓപ്പണറുമായ ബാബര്‍ അസം മോശം ഫോമിലാണ്. ഇന്ത്യക്കെതിരേ ഗോള്‍ഡന്‍ ഡെക്കായ ബാബര്‍ സിംബാബ് വെക്കെതിരേ നാല് റണ്‍സ് മാത്രമാണ് നേടിയത്. നായകനെന്ന നിലയിലും ബാബറിന് തിരിച്ചടി നേരിടുന്നു. ഇനിയുള്ള മത്സരങ്ങളിലെങ്കിലും ബാബര്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പാകിസ്താന്‍ സെമി കാണാതെ പുറത്താകാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

4

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ബെന്‍ സ്റ്റോക്‌സ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറാണ് സ്റ്റോക്‌സ്. എട്ട് റണ്‍സാണ് അദ്ദേഹത്തിന് രണ്ട് മത്സരത്തില്‍ നിന്ന് നേടാനായത്. ഓസീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. പന്തുകൊണ്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് സ്റ്റോക്‌സ് ഉയരുന്നില്ലെന്നതാണ് വസ്തുത. ഇംഗ്ലണ്ടിന്റെ മറ്റൊരു ഓള്‍റൗണ്ടറായ ക്രിസ് വോക്‌സും നിരാശപ്പെടുത്തുന്നു. പേസ് ഓള്‍റൗണ്ടര്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ മികവ് കാട്ടാനാവുന്നില്ല.

പാറ്റ് കമ്മിന്‍സ്, വനിന്‍ഡു ഹസരങ്ക, ഷഹിന്‍ അഫ്രീദി

പാറ്റ് കമ്മിന്‍സ്, വനിന്‍ഡു ഹസരങ്ക, ഷഹിന്‍ അഫ്രീദി

ഓസീസ് സൂപ്പര്‍ പേസറാണ് പാറ്റ് കമ്മിന്‍സ്. അതിവേഗ ബൗളറായ കമ്മിന്‍സിന്റെ പന്തില്‍ നല്ല ബൗണ്‍സുമുണ്ട്. ഓസീസ് സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്തുണ്ടെങ്കിലും കമ്മിന്‍സിനും മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ന്യൂസീലന്‍ഡിനെതിരേ നാല് ഓവറില്‍ 46 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേയും നിരാശപ്പെടുത്തി.

6

ശ്രീലങ്കയുടെ മാജിക്കല്‍ സ്പിന്നറാണ് വനിന്‍ഡു ഹസരങ്ക. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ള ഹസരങ്കയ്ക്കും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേ ഹസരങ്ക ചെണ്ടയായിരുന്നു. പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹിന്‍ ഷാ അഫ്രീദിയും ഫ്‌ളോപ്പാണ്. ആദ്യ രണ്ട് മത്സരത്തിലും ഷഹിന് തിളങ്ങാനായിട്ടില്ല. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ഷഹീന്റെ മോശം ഫോം പാകിസ്താനെ നന്നായി തളര്‍ത്തുന്നു.

Story first published: Friday, October 28, 2022, 20:29 [IST]
Other articles published on Oct 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+