For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഇന്ത്യ ഭാവി മുന്നില്‍ക്കാണാതെയുള്ള തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നാണ് ആരാധക പക്ഷം

prithvi shaw

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ഈ വര്‍ഷം കളിക്കുന്ന പരമ്പരകള്‍ ന്യൂസീലന്‍ഡിനും ബംഗ്ലാദേശിനും എതിരെയാണ്. ഈ പരമ്പരകള്‍ക്കായുള്ള ടീമിനെ ഇന്നലെയാണ് ബിസിസി ഐ പ്രഖ്യാപിച്ചത്. ടി20 ലോകകപ്പിലെ പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ മാറ്റങ്ങളോടെ മുന്നോട്ട് പോകുമെന്നാണ് കരുതിയതെങ്കിലും അങ്ങനെയല്ല സംഭവിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുല്‍ റണ്‍സടിക്കാനാവാതെ പ്രയാസപ്പെടുകയാണ്.

അതുകൊണ്ട് തന്നെ വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യ ഇനിയെങ്കിലും പൃഥ്വി ഷായെ പരിഗണിക്കുമെന്ന് കരുതിയിരുന്നവര്‍ ഏറെയാണ്. എന്നാല്‍ ന്യൂസീലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് പൃഥ്വിയെ തഴഞ്ഞതോടെ ആരാധകര്‍ കട്ട കലിപ്പിലായിരിക്കുകയാണ്. ഇന്ത്യ ഭാവി മുന്നില്‍ക്കാണാതെയുള്ള തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നാണ് ആരാധക പക്ഷം. പൃഥ്വിയെ ഇന്ത്യ തഴഞ്ഞതിലുള്ള ആരാധക പ്രതികരണങ്ങളറിയാം.

ഇന്ത്യക്ക് നന്നാവാന്‍ ആഗ്രഹമില്ല

ഇന്ത്യക്ക് നന്നാവാന്‍ ആഗ്രഹമില്ല

ഇപ്പോഴും ഇന്ത്യ പൃഥ്വി ഷായെ പുറത്തിരുത്തുന്നതിന്റെ യുക്തി മനസിലാവുന്നില്ല. ഓപ്പണറായി ഇറങ്ങി ആദ്യത്തെ ആറ് ഓവറിനുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് പൃഥ്വി ഷാ. ഐപിഎല്ലിലടക്കം പൃഥ്വിയുടെ വെടിക്കെട്ട് എല്ലാവരും കാണുന്നതാണ്. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ഭേദപ്പെട്ട പ്രകടനം താരം നടത്തിയിട്ടുണ്ട്. പവര്‍പ്ലേയില്‍ ഇന്ത്യയുടെ കെ എല്‍ രാഹുല്‍ പതറുകയാണ്. രോഹിത്തിനും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യ പൃഥ്വി ഷായെപ്പോലൊരു വെടിക്കെട്ട് ഓപ്പണറെ ആഗ്രഹിക്കുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് ഇപ്പോഴും പൃഥ്വിയുടെ മികവില്‍ വിശ്വാസം വന്നിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

പൃഥ്വിക്ക് വൈകാതെ അവസരമെന്ന് ചേതന്‍

പൃഥ്വിക്ക് വൈകാതെ അവസരമെന്ന് ചേതന്‍

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച ക്യാപ്റ്റനാണ് പൃഥ്വി ഷാ. വലിയ ഭാവി മുന്നില്‍ക്കണ്ടിരുന്ന താരം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഇതിനിടെ ശരീര ഭാരം കൂടിയത് പൃഥ്വിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. നിലവില്‍ പൃഥ്വിയെ പരിഗണിക്കാത്തതിന്റെ മുഖ്യ കാരണമായി പറയുന്നത് ഫിറ്റ്‌നസ് പ്രശ്‌നമാണ്. പൃഥ്വിക്ക് വേഗത്തില്‍ ഓടാനോ മികച്ച ഫീല്‍ഡിങ് നടത്താനോയുള്ള ഫിറ്റ്‌നസില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പറയുന്നത്. പൃഥ്വി വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പറയുന്നത്.

വിമര്‍ശിച്ച് ആരാധകര്‍

വിമര്‍ശിച്ച് ആരാധകര്‍

ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കാന്‍ കെല്‍പ്പുള്ള താരത്തെ വളര്‍ത്താന്‍ യാതൊരു താല്‍പ്പര്യവും ടീം മാനേജ്‌മെന്റിനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വി ഫോമായാല്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടി വരും. അത് സംഭവിക്കാതിരിക്കാനാണ് പൃഥ്വിയെ മനപ്പൂര്‍വ്വം തഴയുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെയാണ് ഇന്ത്യക്കാവശ്യം. എന്നിട്ടും പൃഥ്വി പുറത്താവുന്നതിന്റെ യുക്തി മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. റുതുരാജ് ഗെയ്ക് വാദിന് ലഭിക്കുന്ന പരിഗണന പോലും പൃഥ്വിക്ക് നല്‍കാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം. അടുത്ത ടി20 ലോകകപ്പിന് ശേഷമാണോ ഇനി പൃഥ്വിക്ക് അവസരം നല്‍കാന്‍ പോവുന്നതെന്നാണ് ഒരു ആരാധകന്റെ ചോദ്യം. കാത്തിരുന്ന് കാത്തിരുന്ന് പൃഥ്വിയുടെ കരിയര്‍ നശിച്ചുവെന്നും ആരാധകര്‍ പറയുന്നു.

Also Read : T20 World Cup 2022: എങ്ങനെ വമ്പന്‍ സിക്‌സര്‍ നേടാം?, ഇന്ത്യയെ പഠിപ്പിച്ച് ധോണി, തന്ത്രമിതാണ്

പൃഥ്വിയുടെ പ്രതികരണം ഇങ്ങനെ

പൃഥ്വിയുടെ പ്രതികരണം ഇങ്ങനെ

ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പരമ്പരകള്‍ക്ക് പൃഥ്വിയെ തഴഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം നിരാശ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തഴയപ്പെട്ടപ്പോള്‍ പൃഥ്വിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സായി ബാബയുടെ ചിത്രം പങ്കുവെച്ച് 'നിങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത് സായ് ബാബ' എന്നാണ് പൃഥ്വി ഇന്‍സ്റ്റയില്‍ കുറിച്ചത്. എന്തായാലും പൃഥ്വി ടീമില്‍ ഇടം അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം.

Story first published: Tuesday, November 1, 2022, 7:05 [IST]
Other articles published on Nov 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+