For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

2007ലെ ടി20 ലോകകപ്പില്‍ കുറിക്കപ്പെട്ട ചില റെക്കോഡുകള്‍ ഇതുവരെയായിട്ടും തകര്‍ക്കാനായിട്ടില്ല

india

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആരൊക്കെ സെമിയിലെത്തുമെന്നതാണ് കണ്ടറിയേണ്ടത്. നാല് റൗണ്ടുകള്‍ പൂര്‍ത്തിയാവുമ്പോഴും സെമി ഉറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പല വമ്പന്‍ പ്രകടനങ്ങളും ഇത്തവണത്തെ ടി20 ലോകകപ്പിലൂടെ കാണാന്‍ സാധിച്ചിട്ടുണ്ട്. പല റെക്കോഡുകളും ഇത്തവണ തിരുത്തപ്പെട്ടു. വിരാട് കോലിയടക്കം പല പ്രമുഖരും ഗംഭീര പ്രകടനമാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ 2007ലെ ടി20 ലോകകപ്പില്‍ കുറിക്കപ്പെട്ട ചില റെക്കോഡുകള്‍ ഇതുവരെയായിട്ടും തകര്‍ക്കാനായിട്ടില്ല. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഉയര്‍ന്ന ടീം സ്‌കോര്‍

ഉയര്‍ന്ന ടീം സ്‌കോര്‍

ടി20 ലോകകപ്പിലെ ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോഡ് ശ്രീലങ്കയുടെ പേരിലാണ്. 2007ലെ ടി20 ലോകകപ്പില്‍ കെനിയക്കെതിരേ 260 റണ്‍സാണ് ശ്രീലങ്ക അടിച്ചെടുത്തത്. ഈ റെക്കോഡ് ഇതുവരെയായിട്ടും തകര്‍ക്കാന്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ല. സനത് ജയസൂര്യ 44 പന്തില്‍ 88 റണ്‍സുമായി ടോപ് സ്‌കോററായി. 11 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ പ്രകടനം. മഹേല ജയവര്‍ധനയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് കൈയടി നേടി. 27 പന്തില്‍ 65 റണ്‍സാണ് ജയവര്‍ധന അടിച്ചെടുത്തത്. ജെഹാന്‍ മുബാറക്ക് 13 പന്തില്‍ 46 റണ്‍സും നേടി. ഈ ടീം ടോട്ടലിനെ മറികടക്കാനുള്ള പ്രകടനം ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു.

Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

റണ്‍സ് അടിസ്ഥാനത്തിലെ വലിയ തോല്‍വി

റണ്‍സ് അടിസ്ഥാനത്തിലെ വലിയ തോല്‍വി

റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേട് കെനിയയുടെ പേരിലാണ്. ശ്രീലങ്ക 260 റണ്‍സടിച്ച മത്സരത്തില്‍ 88 റണ്‍സിനാണ് കെനിയ ഓള്‍ഔട്ടായത്. 172 റണ്‍സിനാണ് കെനിയ തോറ്റത്. 21 റണ്‍സെടുത്ത അലെക്‌സ് ഒബന്‍ഡയാണ് കെനിയയുടെടോപ് സ്‌കോറര്‍. ചാമിന്ദ വാസ്, തിലകരത്‌ന ദില്‍ഷന്‍, ലസിത് മലിംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സനത് ജയസൂര്യയും ഗയന്‍ വിജിക്കോനും ഓരോ വിക്കറ്റും വീഴ്ത്തി. റണ്‍സ് അടിസ്ഥാനത്തില്‍ ഇതിലും വലിയ ജയം നേടാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.

വേഗ ഫിഫ്റ്റിയും തകര്‍ന്നില്ല

വേഗ ഫിഫ്റ്റിയും തകര്‍ന്നില്ല

ടി20 ലോകകപ്പിലെ വേഗ ഫിഫ്റ്റിക്കാരനെന്ന റെക്കോഡ് ഇപ്പോഴും യുവരാജ് സിങ്ങിന്റെ പേരിലാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 12 പന്തിലാണ് യുവരാജ് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സടക്കം പറത്തിയാണ് യുവിയുടെ വെടിക്കെട്ട്. 16 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയാണ് യുവരാജ് പുറത്തായത്. 362.50 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഈ റെക്കോഡിനെ ഇതുവരെ ആരും തകര്‍ത്തിട്ടില്ല. അത്ര പെട്ടെന്ന് തകര്‍ക്കാനാവാത്ത റെക്കോഡുകളിലൊന്നാണിത്.

ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്

ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്

ടി20 ലോകകപ്പിലെ ഉയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡ് പാകിസ്താന്റെ മിസ്ബാഹ് ഉല്‍ ഹഖ്-ഷുഹൈബ് മാലിക് എന്നിവരുടെ പേരിലാണ്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇത്. ഓസീസ് 165 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. പാകിസ്താന്‍ 6.4 ഓവറില്‍ 46 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും മിസ്ബാഹും (66*) മാലിക്കും (52*) ചേര്‍ന്ന് 119 റണ്‍സ് കൂട്ടുകെട്ടോടെ പാകിസ്താനെ വിജയത്തിലെത്തിച്ചു. ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ തകര്‍ക്കപ്പെട്ടിട്ടില്ല.

Also Read : ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

കൂടുതല്‍ എക്‌സ്ട്രാസ്

കൂടുതല്‍ എക്‌സ്ട്രാസ്

ഒരു മത്സരത്തില്‍ കൂടുതല്‍ എക്‌സ്ട്രാസ് വഴങ്ങിയ ടീമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണ്. 2007ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 28 എക്‌സ്ട്രാസാണ് വിന്‍ഡീസ് വഴങ്ങിയത്. ഇതില്‍ 23 വൈഡുകളാണ് ഇതിലുള്ളത്. ലോകകപ്പില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ വൈഡ് എറിഞ്ഞ ടീമെന്ന നാണക്കേടും വിന്‍ഡീസിന്റെ പേരിലാണ്.

Story first published: Friday, November 4, 2022, 10:06 [IST]
Other articles published on Nov 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+