For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

സമീപകാലത്തൊന്നും മികവ് കാട്ടാതെ പോയ പഞ്ചാബ് കിങ്‌സ് നിര്‍ണ്ണായക മാറ്റം വരുത്തിയിരിക്കുകയാണ്

1

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള പടയൊരുക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. അവസാന സീസണിലെ പോരായ്മകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്താനുള്ള പദ്ധതികളാണ് ടീമുകള്‍ ഇപ്പോള്‍ മെനയുന്നത്. ഇപ്പോഴിതാ സമീപകാലത്തൊന്നും മികവ് കാട്ടാതെ പോയ പഞ്ചാബ് കിങ്‌സ് നിര്‍ണ്ണായക മാറ്റം വരുത്തിയിരിക്കുകയാണ്. നായകനായിരുന്ന മായങ്ക് അഗര്‍വാളിനെ പുറത്താക്കി ശിഖര്‍ ധവാനെ നായകസ്ഥാനത്തേക്കെത്തിച്ചിരിക്കുകയാണ്. ഔദ്യോഗികമായി പഞ്ചാബ് കിങ്‌സ് തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ധവാന്റെ വരവ് തുണക്കുമോ?

ധവാന്റെ വരവ് തുണക്കുമോ?

സമീപകാലത്തൊന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. പ്രമുഖരായ പല താരങ്ങളും കളിച്ചിട്ടും കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. ധവാന്‍ നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ ഏകദിനത്തില്‍ ടീമിനെ നയിക്കുന്നത് ധവാനാണ്. പരിശീലകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അനുഭവസമ്പന്നന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കുക പ്രയാസം.

അവസാന സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്ക് പോയതോടെയാണ് മായങ്കിനെ പഞ്ചാബ് ക്യാപ്റ്റനാക്കിയത്. രാഹുലിനൊപ്പം ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചിരുന്ന മായങ്കിന് നായകസ്ഥാനം ലഭിച്ചതോടെ സമ്മര്‍ദ്ദമായി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും പുറത്തായതോടെ മായങ്കിനെ ഒഴിവാക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു.

Also Read : വെടിക്കെട്ട് സെഞ്ച്വറിയുമായി ഗില്‍, രാഹുലിന്റെ കസേര തെറിക്കും, പൃഥ്വിക്കും പ്രതീക്ഷ വേണ്ട!

ധവാന്റെ ബാറ്റിങ് സൂപ്പര്‍

ധവാന്റെ ബാറ്റിങ് സൂപ്പര്‍

ഇന്ത്യയുടെ ടി20 ടീമിന് പുറത്താണെങ്കിലും ഐപിഎല്ലിലെ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനം വളരെ മികച്ചതാണ് സ്ഥിരതയോടെ കളിക്കാന്‍ ഇടം കൈയന്‍ ഓപ്പണര്‍ക്ക് സാധിക്കുന്നു. അവസാന മെഗാ ലേലത്തില്‍ 8.25 കോടിക്കാണ് ധവാനെ പഞ്ചാബ് സ്വന്തമാക്കിയത്. 14 മത്സരത്തില്‍ നിന്ന് 460 റണ്‍സാണ് അദ്ദേഹം നേടിയത്. പുറത്താവാതെ 88 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ഇതേ മികവ് ഇനിയും തുടര്‍ന്ന് പോകാന്‍ ധവാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. 162 ഐപിഎല്ലില്‍ നിന്നായി 5881 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 701 ഫോറുമായി ടൂര്‍ണമെന്റില്‍ കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോഡ് ധവാന്റെ പേരിലാണ്.

Also Read : T20 World Cup 2022: ത്രില്ലറില്‍ കടുവകള്‍ വീണു, ഇന്ത്യക്ക് ആവേശ ജയം, സെമിക്കരികെ

കുംബ്ലെയേയും പുറത്താക്കി

കുംബ്ലെയേയും പുറത്താക്കി

പഞ്ചാബ് കിങ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയേയും പുറത്താക്കി. മൂന്ന് സീസണില്‍ ടീമിനെ പരിശീലിപ്പിച്ചിട്ടും കാര്യമായ നേട്ടത്തിലേക്കെത്തിക്കാന്‍ കുംബ്ലെക്ക് സാധിച്ചിരുന്നില്ല. ഇതോടെ കുംബ്ലെയെ ഒഴിവാക്കാന്‍ പഞ്ചാബ് തീരുമാനിക്കുകയായിരുന്നു. അവസാന മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. ട്രിവര്‍ ബൈലിസാണ് പഞ്ചാബിന്റെ പുതിയ പരിശീലകന്‍. ഇംഗ്ലണ്ടിന്റെ മുന്‍ പരിശീലകനെത്തുമ്പോള്‍ പഞ്ചാബിന് പ്രതീക്ഷകളേറെയാണ്. 2020, 2021 സീസണുകളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Thursday, November 3, 2022, 6:40 [IST]
Other articles published on Nov 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+