For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ഇത്തവണ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു

gambhir

കറാച്ചി: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ലോകം കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തില്‍ ഇത്തവണ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ആവേശം അവസാന പന്തിലേക്കെത്തിയ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ജയം. ഇതിന് ശേഷം നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യയുടെ സെമി പ്രതീക്ഷ സജീവമാണ്. മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും ഇന്ത്യക്ക് വലിയ ആശങ്കകള്‍ മുന്നിലില്ല.

അതേ സമയം ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താന്റെ അവസ്ഥ മറിച്ചാണ്. നിലവില്‍ പാകിസ്താന്‍ സെമി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഇത്തവണ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ ബാബറിനായിട്ടില്ല. ഇതിനിടെ ബാബറിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഷാഹിദ് അഫ്രീദിയും എത്തിയതോടെ വാക് പോരാട്ടം ചൂടുപിടിച്ചിരിക്കുകയാണ്.

ബാബര്‍ സ്വാര്‍ത്ഥനായ താരമെന്ന് ഗംഭീര്‍

ബാബര്‍ സ്വാര്‍ത്ഥനായ താരമെന്ന് ഗംഭീര്‍

എന്റെ അഭിപ്രായത്തില്‍ ആദ്യം ചിന്തിക്കേണ്ടത് ടീമിനെക്കുറിച്ചാണ്. അല്ലാതെ സ്വന്തം പ്രകടനത്തെക്കുറിച്ചല്ല. പദ്ധതികള്‍ക്കനുസരിച്ച് കാര്യങ്ങള്‍ പോകുന്നില്ലെങ്കില്‍ ഫഖര്‍ സമാനെ ഓപ്പണിങ്ങിലിറക്കി ബാബര്‍ പിന്നോട്ടിറങ്ങാന്‍ തയ്യാറാവണം. അതിന് തയ്യാറാവാത്തത് അവനൊരു സ്വാര്‍ത്ഥനായ നായകനായതിനാലാണ്. സ്വാര്‍ത്ഥനാവുക എളുപ്പമാണ്. റിസ്വാനും ബാബറും മികച്ച റെക്കോഡുള്ള ഓപ്പണര്‍മാരായതിനാല്‍ കാര്യങ്ങള്‍ എളുപ്പം. എന്നാല്‍ ഒരു നല്ല നായകനെന്ന നിലയില്‍ ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് -ഗംഭീര്‍ പറഞ്ഞു.

Also Read : IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

വായടക്കാന്‍ അഫ്രീഡി

വായടക്കാന്‍ അഫ്രീഡി

വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണം. താരങ്ങള്‍ക്ക് ഉപദേശം നല്‍കുന്ന തരത്തിലുള്ള വാക്കുകള്‍ വേണം ഉപയോഗിക്കാന്‍. വാക്കുകളുടെ മാന്യത എല്ലാവര്‍ക്കും തോന്നണം. ബാബറിന്റെ കാര്യം പറഞ്ഞാല്‍ അവന്‍ ഇതിനോടകം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അവന്‍ സ്ഥിരതയോടെ റണ്‍സ് നേടുന്ന താരങ്ങളിലൊരാളാണ്. പാകിസ്താന്‍ താരങ്ങളില്‍ സ്ഥിരതയോടെ കളിക്കുന്നവര്‍ വളരെ കുറവാണ്. നിലവില്‍ അവന്‍ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നത് വസ്തുതയാണ്- അഫ്രീഡി പറഞ്ഞു.

Also Read : T20 World Cup 2022 : ഇന്ത്യക്കാരില്ല, അഞ്ച് സൂപ്പര്‍ പേസര്‍മാരെ തിരഞ്ഞെടുത്ത് സ്റ്റെയിന്‍

ടി20യില്‍ അട്ടിമറിക്ക് സാധ്യതകളേറെ

ടി20യില്‍ അട്ടിമറിക്ക് സാധ്യതകളേറെ

ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിളിക്കുമ്പോഴും ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്രകടനം നിര്‍ണ്ണായകമാണ്. ടി20 ഫോര്‍മാറ്റില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അഫ്രീഡി. 'ടി20യില്‍ ഏത് വമ്പന്‍ ടീമിനെയും നിരാശപ്പെടുത്താന്‍ ചില സമയത്ത് ചെറിയ ടീമുകള്‍ക്കാവും. ബംഗ്ലാദേശിനൊപ്പം മികച്ച വ്യക്തിഗത പ്രകടനം നടത്താന്‍ കഴിവുള്ള ചില താരങ്ങളുണ്ട്. ഷക്കീബ് അല്‍ ഹസന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മികച്ച ഫലം സൃഷ്ടിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുന്നു. നിലവിലെ ഫോമില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം- അഫ്രീഡി കൂട്ടിച്ചേര്‍ത്തു.

ബാബറും റിസ്വാനും മോശം ഫോമില്‍

ബാബറും റിസ്വാനും മോശം ഫോമില്‍

ഇത്തവണ പാകിസ്താനെ പിന്നോട്ടടിക്കുന്ന കാര്യങ്ങളിലൊന്ന് ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും മോശം ഫോമാണ്. രണ്ട് പേരും മികവിനൊത്ത് റണ്‍സടിക്കുന്നില്ല. പാകിസ്താന്റെ ബൗളിങ് നിര ശക്തമാണെങ്കിലും ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരുന്നില്ല. ക്യാപ്റ്റനെന്ന നിലയിലെ ബാബര്‍ അസമിന്റെ പ്രകടനവും മോശം. ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പാക് നായകന്‍ ബാബര്‍ അസമിന്റെ പല തീരുമാനങ്ങളും മോശമായിരുന്നു. ബാബറും റിസ്വാനും ഫോമിലേക്കെത്തേണ്ടത് പാകിസ്താന്റെ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ നിര്‍ണ്ണായകമായിരിക്കുകയാണ്.

Story first published: Wednesday, November 2, 2022, 11:26 [IST]
Other articles published on Nov 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+