Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യയുടെ തോല്‍വി, ട്രോളുകളുമായി ആഘോഷിച്ച് പാക് ഫാന്‍സ്, വൈറല്‍

1

അഡ്‌ലെയ്ഡ്: ഇന്ത്യ-പാകിസ്താന്‍ സ്വപ്‌ന ഫൈനല്‍ കാണാം എന്ന പ്രതീക്ഷയിലായിരുന്നു വലിയൊരു വിഭാഗം ആരാധകര്‍. എന്നാല്‍ ഇൗ പ്രതീക്ഷകളെയെല്ലാം തകര്‍ത്തെറിയുന്ന പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. വെറും തോല്‍വിയല്ല, ഇന്ത്യ ജന്മത്ത് മറക്കാത്ത വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് നല്‍കിയത്.

10 വിക്കറ്റിന്റെ തോല്‍വിയോടെ ഇന്ത്യ പുറത്തായത് ആഘോഷമാക്കുകയാണ് പാകിസ്താന്‍ ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പരിഹാസമാണ് ഇന്ത്യക്കെതിരേ ഉയരുന്നത്. ഇന്ത്യക്കെതിരേ നിരവധി ട്രോളുകളാണ് ഇതിനോടകം പാകിസ്താന്‍ ആരാധകര്‍ പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യ-പാക് ആരാധകരുടെ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നത്.

കണക്കുവീട്ടി പാക് ഫാന്‍സ്

കണക്കുവീട്ടി പാക് ഫാന്‍സ്

ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ് പാകിസ്താന്‍ സെമി കാണാതെ പുറത്താവുമെന്ന സാഹചര്യം വന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഇത് ആഘോഷമാക്കിയിരുന്നു. നിരവധി ട്രോളുകളടക്കം ഇന്ത്യന്‍ ആരാധകര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഇതിന് കണക്കുവീട്ടിയിരിക്കുകയാണ് പാകിസ്താന്‍. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമിയിലെത്തുകയും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് സെമി കാണാതെ പുറത്താവുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താന്‍ ആരാധകര്‍ ഇന്ത്യന്‍ ആരാധകരോട് പകരം വീട്ടുകയാണെന്ന് പറയാം.

Also Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

വിരാട് കോലിക്കും ട്രോള്‍

വിരാട് കോലിക്കും ട്രോള്‍

ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത് വിരാട് കോലിയുടെ ഒറ്റയാള്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ്. അതുകൊണ്ട് തന്നെ വിരാടിനെതിരേയും പാക് ആരാധകര്‍ ട്രോളുകള്‍ ഉയര്‍ത്തുന്നു. പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന കോലിയുടെ ചിത്രവും ഇംഗ്ലണ്ടിനോട് തോറ്റ് തൊപ്പികൊണ്ട് കണ്ണ് മറച്ച് മടങ്ങുന്ന കോലിയുടെ ചിത്രവും ചേര്‍ത്തുവെന്നാണ് പാകിസ്താന്‍ ആരാധകര്‍ കോലിയെ ട്രോളുന്നത്. ടൂര്‍ണമെന്റില്‍ നാല് ഫിഫ്റ്റിയുള്‍പ്പെടെ നിലവിലെ ടോപ് സ്‌കോററാണ് കോലിയെന്നതൊന്നും പാക് ആരാധകര്‍ പരിഗണിക്കുന്നില്ല.

അഹങ്കാരത്തിനേറ്റ അടി

അഹങ്കാരത്തിനേറ്റ അടി

ഇന്ത്യ അനായാസം ഫൈനലില്‍ പ്രവേശിക്കുമെന്ന് കരുതി അഹങ്കാരം കാട്ടിയതിനും പാക് ആരാധകരെ പരിഹസിച്ചതിനുമുള്ള പ്രതിഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് പാക് ആരാധകര്‍ പറയുന്നത്. ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് വലിയ ആഘോഷമാക്കിയപ്പോള്‍ ഇത്തരമൊരു തിരിച്ചടി സ്വപ്‌നത്തില്‍ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വസ്തുത. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടായി സെമിയിലെ തോല്‍വി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം വേണം

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം വേണം

ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ മാറാനും പകരം ഹര്‍ദിക് പാണ്ഡ്യ ടി20 നായകസ്ഥാനത്തേക്കെത്താനും സാധ്യതയുണ്ട്. കെ എല്‍ രാഹുലിന്റെ ടീമിലെ സ്ഥാനം നഷ്ടമായേക്കും. റിഷഭ് പന്തിനൊപ്പം സഞ്ജു സാംസണിനും അവസരം ലഭിച്ചേക്കും. ഇന്ത്യയുടെ ബൗളിങ് നിരയില്‍ പൊളിച്ചെഴുത്തുറപ്പ്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുടെ ചീട്ടുകീറും. പരിശീലകനെന്ന നിലയിലെ രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനവും ഇപ്പോള്‍ ചോദ്യം ഉയര്‍ത്തുന്നു. ആക്രമണ ശൈലിയുള്ള പുതിയ ടീമിനെയാണ് ഇന്ത്യക്ക് വേണ്ടത്.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ഇംഗ്ലണ്ടിനോടേറ്റത് വലിയ തിരിച്ചടി

ഇംഗ്ലണ്ടിനോടേറ്റത് വലിയ തിരിച്ചടി

ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. ഇംഗ്ലണ്ടിനെതിരേ നേര്‍ക്കുനേര്‍ കണക്കുകളിലടക്കം ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ സെമിയില്‍ ഈ കണക്കുകളിലൊന്നും കാര്യമുണ്ടായില്ലെന്നതാണ് വസ്തുത. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. വളരെ അനായാസമായാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 24 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് വിജയിച്ചത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്.

Story first published: Thursday, November 10, 2022, 18:33 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+