For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022 : ഇംഗ്ലണ്ടിനെ മറികടക്കുക ഇന്ത്യക്ക് പ്രയാസം, മൂന്ന് പ്രശ്‌നങ്ങള്‍, പരിശോധിക്കാം

ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും സമീപകാലത്തായി നടത്തിയ പ്രകടനങ്ങളെല്ലാം മികച്ചതാണ്

rohit sharma

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ആവേശം സെമിയിലേക്ക് എത്തിനില്‍ക്കുകയാണ്. സൂപ്പര്‍ സെമിയില്‍ പാകിസ്താനും ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഇന്ത്യയുമാണ് നേര്‍ക്കുനേര്‍ പോരാടിക്കുന്നത്. ഇന്ത്യ-പാക് കലാശപ്പോരാട്ടമാണ് ഒട്ടുമിക്ക ആരാധകരും പ്രതീക്ഷിക്കുന്നതെങ്കിലും സെമി കടക്കുക ഇന്ത്യക്കും പാകിസ്താനും എളുപ്പമല്ല. ഇന്ത്യ കരുത്തരുടെ നിരയാണ്. എന്നാല്‍ ഇംഗ്ലണ്ട് നിസാരക്കാരല്ല.

നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ ഒരുപടി മുന്നിലാണ്. ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും സമീപകാലത്തായി നടത്തിയ പ്രകടനങ്ങളെല്ലാം മികച്ചതാണ്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുന്നുണ്ട്. ആശയക്കുഴപ്പം ഉണ്ടാക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കാര്‍ത്തിക് - റിഷഭ്, ആര് വേണം?

കാര്‍ത്തിക് - റിഷഭ്, ആര് വേണം?

ഇന്ത്യയുടെ പ്ലേയിങ് 11 റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആര് വേണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളില്‍ രണ്ടിലൊരാള്‍ക്ക് മാത്രമാവും അവസരം. അങ്ങനെ വരുമ്പോള്‍ ആരെയാണ് ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കേണ്ടതെന്നത് നിര്‍ണ്ണായക ചോദ്യമാണ്. ദിനേഷ് കാര്‍ത്തികിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ പരിഗണിക്കുമ്പോള്‍ റിഷഭിനെ മധ്യനിരയിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.

കാര്‍ത്തികിന് നാല് മത്സരത്തിലും റിഷഭിന് ഒരു മത്സരത്തിലുമാണ് ഇന്ത്യ അവസരം നല്‍കിയത്. എന്നാല്‍ ഈ അവസരങ്ങളൊന്നും മുതലാക്കാന്‍ ഇവര്‍ക്കായിട്ടില്ല. രണ്ട് പേരും മോശം ഫോമിലാണ് കളിക്കുന്നതെന്നതാണ് വസ്തുത. ഇവര്‍ രണ്ട് പേരിലൊരാളെ പരിഗണിക്കാതിരിക്കാനും ഇന്ത്യക്കാവില്ല. രണ്ട് പേരും മോശം ഫോമില്‍ കളിക്കുമ്പോള്‍ ഇവരിലാരെന്നത് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്.

Also Read : T20 World Cup 2022: ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ ടോപ് ക്ലാസ്, ധോണിയോളം കേമന്‍, മൂന്ന് കാരണങ്ങളിതാ

സ്പിന്‍ നിരയില്‍ മാറ്റം വേണോ?

സ്പിന്‍ നിരയില്‍ മാറ്റം വേണോ?

ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നം സ്പിന്നര്‍മാരുടെ പ്രകടനമാണ്. അവസാന മത്സരങ്ങള്‍ ആര്‍ അശ്വിന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും പ്രധാന മത്സരങ്ങളിലേക്ക് വരുമ്പോള്‍ ഫോമിലേക്കെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 40ലധികം റണ്‍സ് വിട്ടുകൊടുത്തു. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് ഇന്ത്യ സ്പിന്‍ നിരയിലേക്ക് പരിഗണിക്കുന്നത്. ടീമിലെ ഇടം കൈയന്‍മാരിലൊരാളാണെന്നത് അക്ഷറിന് ലഭിക്കുന്ന മുന്‍തൂക്കമാണ്.

എന്നാല്‍ മികവിനൊത്ത് തിളങ്ങാന്‍ അക്ഷറിന് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഇതുവരെ പരിഗണന ലഭിക്കാത്ത യുസ് വേന്ദ്ര ചഹാലിനെ നിര്‍ണ്ണായക സെമിയില്‍ ഇന്ത്യ കളിപ്പിക്കണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നന്നായി പന്ത് ടേണ്‍ ചെയ്യിക്കുന്ന ചഹാല്‍ വലിയ മൈതാനങ്ങളില്‍ വിക്കറ്റ് നേടാനും മിടുക്കനാണ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരവസരം പോലും നല്‍കാതെ ഇന്ത്യ ചഹാലിനെ സെമിയില്‍ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

ദീപക് ഹൂഡ പ്ലേയിങ് 11 വേണോ?

ദീപക് ഹൂഡ പ്ലേയിങ് 11 വേണോ?

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ദീപക് ഹൂഡ. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഹൂഡക്ക് അവസരം നല്‍കിയത്. എന്നാല്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് മധ്യനിരയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. കാര്‍ത്തിക്/റിഷഭ്, ഹര്‍ദിക്, അക്ഷര്‍ എന്നിവരൊന്നും ബാറ്റുകൊണ്ട് മികവ് കാട്ടാത്ത സാഹചര്യത്തില്‍ ഹൂഡയെപ്പോലൊരു താരത്തെ ഇന്ത്യ പരിഗണിക്കണമോയെന്നതും പ്രധാന ചോദ്യമാണ്.

Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

കോലിയും സൂര്യയും കസറുമോ?

കോലിയും സൂര്യയും കസറുമോ?

ഇന്ത്യയുടെ വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും പ്രകടനത്തിലാണ് പ്രതീക്ഷകള്‍. രണ്ട് പേരും മികച്ച ഫോമിലാണ്. റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കോലിയും രണ്ടാം സ്ഥാനത്ത് സൂര്യയുമാണ്. മോശം ഫോമിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ കോലി ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ വമ്പനൊരു റെക്കോഡ് കോലിയെ കാത്തിരിക്കുന്നുണ്ട്. 42 റണ്‍സ് നേടിയാല്‍ 4000 അന്താരാഷ്ട്ര ടി20 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാന്‍ കോലിക്ക് സാധിക്കും.

Story first published: Wednesday, November 9, 2022, 10:45 [IST]
Other articles published on Nov 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+