For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ ടോപ് ക്ലാസ്, ധോണിയോളം കേമന്‍, മൂന്ന് കാരണങ്ങളിതാ

ക്യാപ്റ്റനെന്ന നിലയിലേക്ക് വരുമ്പോള്‍ രോഹിത് വേറെ ലെവലാണ്

1

മെല്‍ബണ്‍: ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് ശര്‍മ മറക്കാനാഗ്രഹിക്കുന്ന ടി20 ലോകകപ്പാണ് കടന്ന് പോകുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ അഞ്ച് സെഞ്ച്വറിയടക്കം കസറിയ രോഹിത്തിന് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ല. നെതര്‍ലന്‍ഡ്‌സിനെതിരായ ഫിഫ്റ്റിയൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ഫ്‌ളോപ്പ്. സമ്മര്‍ദ്ദം രോഹിത്തിനെ വേട്ടയാടുന്നുണ്ടെന്നതാണ് വസ്തുത.

എന്നാല്‍ ക്യാപ്റ്റനെന്ന നിലയിലേക്ക് വരുമ്പോള്‍ രോഹിത് വേറെ ലെവലാണ്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും അനായാസമായി മികച്ച തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് സെമി കാണാനായിരുന്നില്ല. ഇത്തവണ സെമിയിലേക്കെത്താന്‍ രോഹിത്തിന് കീഴില്‍ ഇന്ത്യക്കായിട്ടുണ്ട്. നായകനെന്ന നിലയില്‍ രോഹിത് മികച്ചവനാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

കൃത്യമായ ബൗളിങ് ചെയ്ഞ്ചുകള്‍

കൃത്യമായ ബൗളിങ് ചെയ്ഞ്ചുകള്‍

രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ പ്രധാന ഗുണങ്ങളിലൊന്ന് ബൗളിങ് ചെയ്ഞ്ചുകള്‍ മികച്ച രീതിയില്‍ നടത്താനുള്ള കഴിവാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം പല തവണ ഇക്കാര്യത്തില്‍ മികവ് കാട്ടിയിട്ടുള്ള രോഹിത് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷവും ബൗളിങ് ചെയിഞ്ചുകളിലൂടെ അത്ഭുതപ്പെടുത്തുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലെ രോഹിത്തിന്റെ ബൗളിങ് പദ്ധതികള്‍ മികച്ചതായിരുന്നു.

മുഹമ്മദ് ഷമിയെ ന്യൂബോളില്‍ കൂടുതല്‍ ഉപയോഗിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും ഭുവനേശ്വര്‍ കുമാറിനെയും അര്‍ഷദീപ് സിങ്ങിനെയും ഉപയോഗിച്ചാണ് ന്യൂബോളില്‍ രോഹിത് തന്ത്രം മെനഞ്ഞത്. ഇത് ഫലം കാണുകയും ചെയ്തു. ഷമിയെ മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ഞെട്ടിക്കാന്‍ രോഹിത്തിന് കഴിവുണ്ട്.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

സാഹസിക തീരുമാനം എടുക്കാന്‍ മടിയില്ല

സാഹസിക തീരുമാനം എടുക്കാന്‍ മടിയില്ല

എംഎസ് ധോണിയെന്ന ഇന്ത്യന്‍ നായകനെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയുന്ന കാര്യങ്ങളിലൊന്ന് സാഹസിക തീരുമാനങ്ങളെടുക്കാന്‍ മടിയില്ലെന്നതാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ ജോഗീന്ദര്‍ ശര്‍മക്ക് നല്‍കിയതടക്കം ധോണി മികവ് കാട്ടിയ സംഭവങ്ങളേറെ. ഇതേ പാതയിലാണ് രോഹിതും സഞ്ചരിക്കുന്നത്. രണ്ട് പേരും കളത്തില്‍ ശാന്തരാണെങ്കിലും ബുദ്ധികൊണ്ട് മെനയുന്ന തന്ത്രങ്ങള്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്.

രോഹിത് റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന നായകനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 12 ലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 3 ഓവറില്‍ 25 റണ്‍സ് വേണ്ട സമയത്ത് ആര്‍ അശ്വിനെ പരീക്ഷിക്കാന്‍ രോഹിത് മടികാട്ടിയില്ല. ഇന്ത്യ മത്സരം തോറ്റെങ്കിലും രോഹിത്തിന്റെ തീരുമാനം വെല്ലുവിളി ഏറ്റെടുക്കുന്നതായിരുന്നു. അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് മടികാട്ടാത്തത് രോഹിത്തിന്റെ നായക ഗുണം തന്നെയാണ്.

താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ

ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് ടീമില്‍ നിന്ന് താരങ്ങളെ തഴയുന്ന നായകന്മാര്‍ ഏറെയാണ്. എന്നാല്‍ രോഹിത് ശര്‍മ താരങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നവരിലൊരാളാണ്. വിരാട് കോലി മോശം ഫോമിലായിരുന്നപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. കോലിയെ പ്ലേയിങ് 11 പുറത്താക്കണമെന്ന ആവിശ്യം ശക്തമായപ്പോഴും കോലിക്ക് ഉറച്ച പിന്തുണയാണ് രോഹിത് നല്‍കിയത്. കെ എല്‍ രാഹുലും മോശം ഫോമിലായപ്പോഴും രോഹിത് പിന്തുണ നല്‍കുകയാണ് ചെയ്തത്. മോശം ഫോമിലുള്ള താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിലും അവരെ ഫോമിലേക്കെത്തിക്കുന്നതിലും നായകനെന്ന നിലയിലെ രോഹിത്തിന്റെ പങ്ക് വളരെ വലുതാണ്. ഇത് മറ്റ് നായകന്മാര്‍ക്ക് മാതൃകയാണെന്ന് തന്നെ പറയാം.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

രോഹിത് കപ്പടിപ്പിക്കുമോ?

രോഹിത് കപ്പടിപ്പിക്കുമോ?

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ മോശം ബാറ്റിങ് പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. എന്നാല്‍ നായകനെന്ന നിലയില്‍ അദ്ദേഹം മികവ് കാട്ടുന്നു. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ കടുപ്പമുള്ള കാര്യം തന്നെയായിരിക്കുമെന്നുറപ്പ്.

Story first published: Tuesday, November 8, 2022, 15:09 [IST]
Other articles published on Nov 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+