Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

1

മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങളും കടന്ന് സെമി ഫൈനലിലേക്കെത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസീലന്‍ഡും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് രണ്ടാം സെമി പോരാട്ടം. ഇത്തവണ കരുത്തുറ്റ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും ബംഗ്ലാദേശിനെയും സിംബാബ്‌വെയും തോല്‍പ്പിച്ച ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് മാത്രമാണ് അടിതെറ്റിയത്.

ഇന്ത്യ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്നു എന്നതിലുപരിയായി ചില താരങ്ങളുടെ ഫോമിന്റെ കരുത്തിലാണ് കുതിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട രണ്ട് പേര്‍ വിരാട് കോലിയും സൂര്യകുമാര്‍ യാദവുമാണ്. കോലി ക്ലാസിക് താരമായി മിന്നും പ്രകടനം തുടരുമ്പോള്‍ സൂര്യകുമാര്‍ വിസ്മയിപ്പിക്കുന്ന ഷോട്ടുകളുമായി നിറഞ്ഞാടുന്നു. സെമിയിലും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ സൂര്യയാണ്. നിലവില്‍ സ്ഥിരതയോടെ മികവ് കാട്ടുന്നുണ്ടെങ്കിലും സൂര്യക്ക് മൂന്ന് ദൗര്‍ബല്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്‍.

സ്പിന്‍ ദൗര്‍ബല്യമാണ്

സ്പിന്‍ ദൗര്‍ബല്യമാണ്

പേസിനെ നന്നായി കളിക്കുന്ന താരമാണ് സ്‌കൈയെന്നാണ് പ്രശസ്ത ക്രിക്കറ്റ് ഡാറ്റാ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഫ്രഡ്ഡി വില്‍ഡി പറയുന്നത്. എന്നാല്‍ സ്പിന്‍ അവന്റെ ദൗര്‍ബല്യമാണ്. മികച്ച ഗൂഗ്ലികളില്‍ അവന്‍ പതറുന്നു. ക്രീസിലെത്തുന്ന ആദ്യ പന്തുകളില്‍ സ്പിന്നര്‍മാരെ പ്രതിരോധിക്കാനെ അവന്‍ ശ്രമിക്കുകയുള്ളൂ. ഇതിനെ മുതലാക്കിയാല്‍ വിക്കറ്റ് നേടാനാവുമെന്ന് ഫ്രഡ്ഡി പറഞ്ഞു.

ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണെങ്കിലും നല്ല സ്പിന്നറെത്തിയാല്‍ സൂര്യ ഭയക്കുമെന്നതാണ് വസ്തുത. സ്പിന്നിനെതിരേ സ്വീപ് ഷോട്ടുകളിലൂടെയാണ് കൂടുതലും സൂര്യ റണ്‍സുയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഒരു ഷോട്ട് പിഴച്ചാല്‍ പോലും വിക്കറ്റ് നേടാന്‍ സാധിച്ചേക്കും. മികച്ച ടേണും ഗൂഗ്ലിയും കണ്ടെത്തുന്ന ബൗളര്‍മാര്‍ക്ക് മുന്നില്‍ സൂര്യ പതറാന്‍ സാധ്യതയുണ്ട്.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

സ്ലോ ബൗണ്‍സുകള്‍

സ്ലോ ബൗണ്‍സുകള്‍

സ്ലോ ബൗണ്‍സുകള്‍ സൂര്യകുമാര്‍ യാദവിന്റെ ദൗര്‍ബല്യമാണെന്നാണ് ഫ്രഡ്ഡി പറയുന്നത്. തന്ത്രപരമായി സ്ലോ ബൗണ്‍സുകളെറിഞ്ഞാല്‍ സൂര്യയുടെ വിക്കറ്റ് നേടാന്‍ സാധിക്കുമെന്നാണ് ഫ്രഡ്ഡി പറയുന്നത്. സൂര്യയെ കുടുക്കേണ്ട ലെങ്തും ഫ്രഡ്ഡി ചൂണ്ടിക്കാട്ടുന്നു. 4-5 മീറ്റര്‍, 8-9 മീറ്റര്‍ ലെങ്തില്‍ സൂര്യ കുടുങ്ങുമെന്നാണ് ഫ്രഡ്ഡി പറയുന്നത്. എന്നാല്‍ സമീപകാലത്തായി സ്ലോ ബോളുകളൊന്നും സൂര്യക്കെതിരേ ഫലം ചെയ്യുന്നില്ല. സ്ലോ ബൗണ്‍സറുകളെ അത്ഭുത ഷോട്ടുകളിലൂടെ താരം അതിര്‍ത്തി കടത്തും.

വൈഡ് ലൈനില്‍ കുടുക്കാം

വൈഡ് ലൈനില്‍ കുടുക്കാം

സൂര്യ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിനില്‍ക്കുന്ന സമയത്ത് കുടുക്കാന്‍ സാധിക്കുന്നത് വൈഡ് ലൈനിലെ പന്തുകളിലൂടെയാണെന്നാണ് ഫ്രഡ്ഡ് ചൂണ്ടിക്കാട്ടുന്നത്. വൈഡ് ലൈനോട് ചേര്‍ന്നെത്തുന്ന പേസ് പന്തുകള്‍ സൂര്യയുടെ ദൗര്‍ബല്യമാണെന്ന് ഫ്രഡ്ഡ് പറയുന്നു. ഇത്തരം പന്തുകളെ വലിയ ഷോട്ടിന് മുതിരുമ്പോള്‍ വിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഫ്രഡ്ഡി പറയുന്നത്. എന്നാല്‍ ഇത്തരം പന്തുകളിലും വലിയ ഷോട്ടുകള്‍ കളിച്ച് മികവ് കാട്ടാന്‍ സൂര്യക്കായിട്ടുണ്ട്.

ഇത്തവണ മിന്നും ഫോമില്‍

ഇത്തവണ മിന്നും ഫോമില്‍

ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. 2021ലെ ടി20 ലോകകപ്പില്‍ നിറം മങ്ങിയ സൂര്യ ഇത്തവണ ഗംഭീര സ്‌ട്രൈക്കറേറ്റില്‍ കളിച്ച് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതകളെ സജീവമാക്കുകയാണ്. അഞ്ച് മത്സരത്തില്‍ നിന്ന് 225 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും. 150ന് താഴെ സ്‌ട്രൈക്കറേറ്റില്‍ സൂര്യ കളിച്ച ഇന്നിങ്‌സുകള്‍ വളരെ കുറവാണെന്ന് തന്നെ പറയാം.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

ഇംഗ്ലണ്ടിനെതിരേ കടുപ്പം

ഇംഗ്ലണ്ടിനെതിരേ കടുപ്പം

സെമിയില്‍ ന്യൂസീലന്‍ഡ് എന്ന പതിവ് അന്തകരെ ഇത്തവണ ഇന്ത്യക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ പകരം ഇംഗ്ലണ്ട് എന്ന വമ്പന്മാരെ ഇന്ത്യക്ക് വീഴ്‌ത്തേണ്ടതായുണ്ട്. സെമിയില്‍ ഇംഗ്ലണ്ട് കടമ്പ കടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് മികവിലേക്കെത്തേണ്ടതും കോലിയും സൂര്യയും ഫോം തുടരേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ ബൗളര്‍മാര്‍ പ്രതീക്ഷിച്ചതിലും മികവ് കാട്ടുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാവുന്നു.

Story first published: Tuesday, November 8, 2022, 13:08 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+