വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന ആവിശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു

1

മുംബൈ: ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലെ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയൊരു പാഠമാണ്. രോഹിത് ശര്‍മയെന്ന നായകനും കരുത്തുറ്റ സഹതാരങ്ങളും വാനോളം പ്രതീക്ഷ നല്‍കിയെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ തോല്‍വിയുമായി ഇന്ത്യക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായി സെമിയിലെത്തിയ ശേഷമാണ് ഇന്ത്യയുടെ ഈ തകര്‍ച്ച. വലിയ വിമര്‍ശനം ഇതിനോടകം ടീമിനെതിരേ ഉയരുന്നു.

ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന ആവിശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. നായകനായി ഹര്‍ദിക് പാണ്ഡ്യ എത്താനുള്ള സാധ്യതകളടക്കം ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലെ ഇന്ത്യന്‍ ടി20 ടീമില്‍ വലിയൊരു പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കമാവും ഇന്ത്യ നടത്തുക. ഇതുവരെ ഇന്ത്യക്കായി അരങ്ങേറാത്തവരും എന്നാല്‍ 2024ലെ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ളവരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശംAlso Read: T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശം

രജത് പാട്ടീധാര്‍

രജത് പാട്ടീധാര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തിളങ്ങിയ രജത് പാട്ടീധാര്‍ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരമാണ്. ഇതിനോടകം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. സമ്മര്‍ദ്ദം ബാധിക്കാത്ത താരമെന്ന രജത്തിനെ വിശേഷിപ്പിക്കാം. അവസാന ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സെഞ്ച്വറി നേടാന്‍ രജത്തിന് സാധിച്ചിരുന്നു. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും പ്രധാന മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ രജത്തിനെപ്പോലെയുള്ള താരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കും.

Also Read: T20 World Cup 2022: ഇന്ത്യ പരിശീലകരെ മാറ്റണം, മെന്ററായി എബിഡി വരണം!, നിര്‍ദേശിച്ച് മുന്‍ താരം

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇന്ത്യന്‍ ആരാധകരും ടീം മാനേജ്‌മെന്റും വളരെ പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാളാണ് മൊഹ്‌സിന്‍ ഖാന്‍. അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി തകര്‍പ്പന്‍ പ്രകടനമാണ് ഇടം കൈയന്‍ പേസര്‍ കാഴ്ചവെച്ചത്. ന്യൂ ബോളില്‍ ഗംഭീര ബൗളിങ്ങുമായി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കു കാട്ടുന്ന മൊഹ്‌സിന്‍ 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് വീഴ്ത്തിയത്. അതും 5.97 എന്ന മികച്ച ഇക്കോണമിയില്‍. പവര്‍പ്ലേയില്‍ പന്തെറിഞ്ഞിട്ടും ഇത്രയും മികച്ച ഇക്കോണമിയില്‍ പന്തെറിയാന്‍ സാധിച്ചുവെന്നത് മൊഹ്‌സിന്റെ മികവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്.

തിലക് വര്‍മ

തിലക് വര്‍മ

മുംബൈ ഇന്ത്യന്‍സിനൊപ്പം അവസാസ സീസണില്‍ നടത്തിയ പ്രകടനത്തോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ 397 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരെ അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ തിലകില്‍ പ്രതീക്ഷകളേറെ. സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും തിലക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം തിലകിന് നിര്‍ണ്ണായകമാവും. മുംബൈ ഇന്ത്യന്‍സ് തിലകിനെ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.

കുല്‍ദീപ് സെന്‍

കുല്‍ദീപ് സെന്‍

നിലവിലെ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് അതിവേഗ പേസര്‍മാരുടെ അഭാവമാണ്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കഴിവുള്ള ആരും തന്നെ നിലവിലെ ഇന്ത്യന്‍ ടീമിലില്ല. ഉമ്രാന്‍ മാലിക് അതിവേഗ പേസറാണെങ്കിലും മികച്ച ലൈനും ലെങ്തും കണ്ടെത്താനാവുന്നില്ല. അതുകൊണ്ട് തന്നെ കുല്‍ദീപ് സെന്നിനെ ഇന്ത്യ പേസ് നിരയിലേക്ക് വളര്‍ത്തിക്കൊണ്ട് വരേണ്ടതാണ്. ഐപിഎല്ലിലൂടെ കുല്‍ദീപ് സെന്‍ മികവ് കാട്ടിയിട്ടുണ്ട്. 7 മത്സരത്തില്‍ 8 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 9ന് മുകളിലാണ്. മികച്ച പരിശീലനം ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ള താരമാണ് കുല്‍ദീപ് സെന്‍.

Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

അഭിഷേക് ശര്‍മ

അഭിഷേക് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരങ്ങളിലൊരാളായ അഭിഷേക് ശര്‍മയും പിന്തുണ അര്‍ഹിക്കുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള താരം ഓപ്പണറായും ഫിനിഷറായുമെല്ലാം തിളങ്ങുന്നു. ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാം. ഓപ്പണിങ്ങിലും ഫിനിഷറായുമെല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അഭിഷേക്. 36 ഐപിഎല്ലില്‍ നിന്നായി 667 റണ്‍സും 7 വിക്കറ്റുമാണ് അഭിഷേക് നേടിയത്. മികച്ച ഓള്‍റൗണ്ടറായിത്തന്നെ അഭിഷേകിനെ പരിഗണിക്കാം.

Story first published: Sunday, November 13, 2022, 8:17 [IST]
Other articles published on Nov 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X