Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

1

ദോഹ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് ഫുട്‌ബോള്‍ ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഇനി നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം കാല്‍പ്പന്തുരുളുന്ന നാളുകള്‍. കണ്ണിമചിമ്മാതെ കുമ്മായവരക്കുള്ളിലെ പോരാട്ടങ്ങള്‍ക്കൊപ്പം കായികപ്രേമികളുടെ കണ്ണും മനസും സഞ്ചരിക്കും. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ലൂയിസ് സുവാരസ് തുടങ്ങി പല പ്രമുഖരുടെയും അവസാന ഫുട്‌ബോള്‍ ലോകകപ്പായി ഇത് മാറാന്‍ സാധ്യതയുള്ളതിനാല്‍ ആവേശം വാനോളം.

കാല്‍പ്പന്ത് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ ഖത്തറിലെ മണല്‍പ്പരപ്പുകളെപ്പോലും പുളകംകൊള്ളിച്ച് വിശ്വകിരീടം ചൂടുക ആരാവും?. മെസ്സിയോ റൊണാള്‍ഡോയോ നെയ്മറോ? ആരാവും ലോകകപ്പില്‍ മുത്തമിടുക?. മെസിയെന്ന മാന്ത്രികന്റെ കാലുകളില്‍ വിശ്വസിക്കുന്നവര്‍ ഏറെയായതിനാല്‍ അര്‍ജന്റൈന്‍ ഫാന്‍സ് വലിയ ആവേശത്തിലും പ്രതീക്ഷയിലുമാണ്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തവണ ഭീഷണി ഉയര്‍ത്തുന്ന രണ്ട് ടീമുകള്‍ ഏതൊക്കെയാണെന്ന്് ചൂണ്ടിക്കാട്ടുകയാണ് അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി.

ഫ്രാന്‍സ് ശക്തരായ നിര

ഫ്രാന്‍സ് ശക്തരായ നിര

ഫ്രാന്‍സ് കരുത്തരായ താരങ്ങളുടെ നിരയാണ്. അവരുടെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇപ്പോഴും വളരെ കരുത്തുറ്റ നിരയാണ് ഫ്രാന്‍സിന്റേത്. മികച്ച പരിശീലകനും അവര്‍ക്കുണ്ട്. നിലവിലെ ചാമ്പ്യന്മാരാണവര്‍- മെസി പറഞ്ഞു. കെയ്‌ലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറൗഡ്, ഉസ്മാന്‍ ഡെംബല്ലെ, കരിം ബെന്‍സമാം തുടങ്ങി മികച്ച സ്‌ട്രൈക്കര്‍മാരാല്‍ സമ്പന്നമാണ് ഫ്രാന്‍സ്. പോള്‍ പോഗ്ബയുടെ പരിക്കാണ് ഇത്തവണ ഫ്രാന്‍സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ബ്രസീലും ശക്തമായ നിര

ബ്രസീലും ശക്തമായ നിര

ബ്രസീലും കരുത്തരായ താരങ്ങളുടെ നിരയാണെന്നാണും അര്‍ജന്റീനക്ക് വലിയ വെല്ലുവിളിയാണെന്നും മെസി പറഞ്ഞു. ' പ്രതിഭാശാലികളായ താരങ്ങളുടെ കൂട്ടമാണ് ബ്രസീല്‍ ടീം. നെയ്മറിനെപ്പോലുള്ളവര്‍ അവര്‍ക്കുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ ബ്രസീലിനൊപ്പമുണ്ട്- മെസി പറഞ്ഞു. അര്‍ജന്റീനയപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുള്ളവരാണ് ബ്രസീല്‍. ഫുട്‌ബോള്‍ ലോകകപ്പില്‍ കൂടുതല്‍ തവണ മുത്തമിട്ട ബ്രസീല്‍ ആറാം കിരീടമാണ് ഇത്തവണ സ്വപ്‌നം കാണുന്നത്.

അര്‍ജന്റീനക്ക് പ്രതീക്ഷകളേറെ

അര്‍ജന്റീനക്ക് പ്രതീക്ഷകളേറെ

അര്‍ജന്റീനക്ക് ഇത്തവണ മികച്ച താരങ്ങളെ ലഭിച്ചിട്ടുണ്ട്. താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ചില താരങ്ങളുടെ പരിക്കുകള്‍ ഞങ്ങള്‍ക്ക് ദൗര്‍ഭാഗ്യകരമായി മാറിയിട്ടുണ്ട്. എന്നാല്‍ മികച്ച ബാക്കപ്പ് താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ശക്തമായ പോരാട്ടമാണ് ലക്ഷ്യം. അതാണ് പദ്ധതി. എന്നാല്‍ ആദ്യം ശ്രദ്ധ നല്‍കേണ്ടത് ആദ്യ മത്സരം ജയിക്കുന്നതിലാണ് - മെസി കൂട്ടിച്ചേര്‍ത്തു. 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീന ലോകകപ്പ് കളിക്കാനെത്തുന്നത്. ലിയോണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ ഇറങ്ങുന്ന അര്‍ജന്റീന ഇത്തവണത്തെ ലോകകപ്പിലെ ഫേവറേറ്റുകളാണ്.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

അര്‍ജന്റീന ഗ്രൂപ്പ് സിയില്‍

അര്‍ജന്റീന ഗ്രൂപ്പ് സിയില്‍

ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീനയുള്ളത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. നിലവിലെ ഫോമില്‍ അര്‍ജന്റീനക്കാണ് മുന്‍തൂക്കം. ഗ്രൂപ്പിലെ മറ്റുള്ളവരില്‍ മെസിക്കോയേയും പോളണ്ടിനേയും അര്‍ജന്റീന ഭയക്കണം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഉള്‍പ്പെടുന്ന പോളണ്ട് അപകടകാരികളാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ പോരാട്ടം ഗ്രൂപ്പില്‍ പ്രതീക്ഷിക്കാം.

Story first published: Tuesday, November 15, 2022, 16:25 [IST]
Other articles published on Nov 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+