Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ഇതിനോടകം ടീമുകള്‍ സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിന് സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണയും ടീമിനെ നയിക്കാന്‍ എംഎസ് ധോണിയുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത് ധോണിയുടെ അവസാന സീസണായിരിക്കും. ഇനിയും മുന്നോട്ട് പോകാന്‍ ധോണിയെ പ്രായം അനുവദിച്ചേക്കില്ല. ഇത്തവണ ത്തോടെ സിഎസ്‌കെ നായകസ്ഥാനം ധോണി ഒഴിഞ്ഞാല്‍ ഇനി ഭാവി നായകനായി ആരെ പരിഗണിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ സര്‍പ്രൈസ് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

റുതുരാജിനെ ക്യാപ്റ്റനാക്കാം

റുതുരാജിനെ ക്യാപ്റ്റനാക്കാം

സിഎസ്‌കെ ചാമ്പ്യന്മാരുടെ നിരയാണ്. ധോണിയെന്ന ഇതിഹാസത്തിന് കീഴില്‍ വളര്‍ന്ന സിഎസ്‌കെയെ നയിക്കുക ഒട്ടും എളുപ്പമുള്ള ജോലിയല്ല. ഇപ്പോഴിതാ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ഓപ്പണറാക്കണമെന്നാണ് വസിം ജാഫറിന്റെ നിര്‍ദേശം. 'സിഎസ്‌കെ ഭാവി വിക്കറ്റ് കീപ്പറായി ഡെവോന്‍ കോണ്‍വേയില്‍ ഉറച്ച് നില്‍ക്കാനാണ് സാധ്യത. ധോണി ഇനി വേറെയാരെയെങ്കിലും നോക്കുമോയെന്നത് അറിയില്ല. അത് ആരാവുമെന്നതും എനിക്കറിയില്ല.

സിഎസ്‌കെ പ്രധാനമോയും നോട്ടമിടുന്നത് ധോണിക്ക് ശേഷം നയിക്കാന്‍ ആരെന്നതാണ്. റുതുരാജാണ് ആ താരം. മഹാരാഷ്ട്രയുടെ ക്യാപ്റ്റനായിട്ടുള്ള താരമാണവന്‍. സിഎസ്‌കെ അവന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി നായകനായി വളര്‍ത്തിക്കൊണ്ട് വരാനാണ് സാധ്യത. ശിവം ദുബെ, മുകേഷ് ചൗധരി, രാജവര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ക്കെല്ലാം മികച്ച അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെ ജാഫര്‍ പറഞ്ഞു.

Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ജഡേജയില്‍ ഇനി പ്രതീക്ഷയില്ല

ജഡേജയില്‍ ഇനി പ്രതീക്ഷയില്ല

അവസാന സീസണില്‍ എംഎസ് ധോണിയുടെ സാന്നിധ്യത്തില്‍ രവീന്ദ്ര ജഡേജയെ നായകനാക്കി വളര്‍ത്താന്‍ സിഎസ്‌കെ ശ്രമിച്ചു. എന്നാല്‍ നായകനായി ജഡേജ പരാജയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിലെ പ്രകടനവും ബാറ്റ്‌സ്മാനെന്ന നിലയിലെയും ബൗളറെന്ന നിലയിലേയും പ്രകടനം മോശമായിരുന്നു. ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന സാഹചര്യം എത്തിയപ്പോള്‍ പരിക്കേറ്റ് താരം ടീമില്‍ നിന്ന് പുറത്തേക്കുപോയി. പിന്നീട് ജഡേജയും സിഎസ്‌കെയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ജഡേജ ടീം വിടുമെന്നുമെല്ലാമുള്ള അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ജഡേജയെ ഇത്തവണയും സിഎസ്‌കെ നിലനിര്‍ത്തി.

റുതുരാജിന് നറുക്ക് വീഴുമോ?

റുതുരാജിന് നറുക്ക് വീഴുമോ?

പൊതുവേ സീനിയര്‍ താരങ്ങളെ ആശ്രയിച്ച് കളിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വയസന്‍മാരുടെ പടയെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇതേ ടീമിനെവെച്ച് കപ്പടിച്ച് കാണിച്ചവരാണ് സിഎസ്‌കെ. അതുകൊണ്ട് തന്നെ ധോണിക്ക് ശേഷം നായകസ്ഥാനത്തേക്ക് എത്താന്‍ സാധ്യത അനുഭവസമ്പത്തുള്ള താരമാവും. റുതുരാജ് ഗെയ്ക്‌വാദ് യുവതാരമാണ്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുകയോ അനുഭവസമ്പത്ത് ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ റുതുരാജിനെ സിഎസ്‌കെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

യുവതാരങ്ങള്‍ക്ക് മുന്നില്‍ സുവര്‍ണ്ണാവസരം

യുവതാരങ്ങള്‍ക്ക് മുന്നില്‍ സുവര്‍ണ്ണാവസരം

സിഎസ്‌കെയുടെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇത്തവണ നിരവധി സീനിയര്‍ താരങ്ങളെ സിഎസ്‌കെ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പല യുവതാരങ്ങളെ ഇത്തവണ നിലനിര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ട് സിഎസ്‌കെയിലെ യുവതാരങ്ങള്‍ക്ക് മുന്നില്‍ മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമാണുള്ളതെന്നാണ് ജാഫര്‍ പറയുന്നത്. ധോണിയുടെ അവസാന സീസണായി ഇത് മാറാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കണമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 17, 2022, 10:27 [IST]
Other articles published on Nov 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+