നവംബര്‍ 18ന് കോലിയുടെ ക്യാപ്റ്റന്‍സി തെറിപ്പിച്ചു, അതേ തീയ്യതിയില്‍ സെലക്ടര്‍മാരും പുറത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശുദ്ധികലശം തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടതായി ഇന്നലെ വൈകിട്ടാണ് ബിസിസി ഐ ഔദ്യോഗികമായി അറിയിച്ചത്. സമീപകാലത്തെ പ്രധാന മത്സരങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തിയാണ് ഇത്തരമൊരു അപ്രതീക്ഷിത നീക്കത്തിലേക്ക് ബിസിസി ഐ കടന്നത്. 2022 ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ വലിയ പൊളിച്ചെഴുത്തിലേക്കാണ് ബിസിസി ഐ നീങ്ങുന്നത്.
നവംബര്‍ 18നാണ് ഇന്ത്യയുടെ സെലക്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് ബിസിസി ഐ പുറത്തുവിട്ടത്. ഇതേ തീയ്യതിയില്‍ മറ്റൊരു കാര്യം കഴിഞ്ഞ വര്‍ഷം സംഭവിച്ചിരുന്നു. വിരാട് കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് ഇതേ സെലക്ഷന്‍ കമ്മിറ്റി നീക്കിയത് 2021 നവംബര്‍ 18നായിരുന്നു. ഇപ്പോഴിതാ ഒരു വര്‍ഷം തികയുന്ന ഇതേ ദിവസം സെലക്ടര്‍മാരുടെ ചീട്ട് കീറിയിരിക്കുകയാണ്.

കര്‍മഫലമെന്ന് ആരാധകര്‍
വിരാട് കോലിയുടെ ആരാധകരാണ് ചേതന്‍ ശര്‍മ തലവനായുള്ള സെലക്ഷന്‍ കമ്മിറ്റിയെ നീക്കിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കാട്ടിയത് ഈ സെലക്ഷന്‍ കമ്മിറ്റിയായിരുന്നു. കോലിയെപ്പോലൊരു താരത്തിന്റെ വില മനസിലാക്കാതെ അവഹേളിക്കുകയാണ് അന്ന് സെലക്ടര്‍മാര്‍ ചെയ്തതെന്നും അതിന്റെ കര്‍മഫലമാണ് ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
Also Read: ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണം, ടെസ്റ്റില്‍ ശ്രദ്ധിക്കൂ, ഉപദേശിച്ച് ഷാഹിദ് അഫ്രീദി

കോലിയെ അപമാനിച്ചവര്‍
സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരുന്നപ്പോഴാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ ചേര്‍ന്ന് കോലിയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയത്. കോലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ഐസിസി ട്രോഫിയിലേക്കെത്തുന്നില്ല കാരണത്താലാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. പിന്നീട് ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞ കോലി നിലവില്‍ നായകനെന്ന പദവിയില്ലാതെയാണ് മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത്. കോലിയെപ്പോലെ ഇന്ത്യക്കായി സ്വയം അര്‍പ്പിച്ച് കളിക്കുന്ന താരത്തിനെ അപമാനിച്ചവര്‍ക്ക് കാലം കാത്തുവെന്ന നീതിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

സെലക്ടര്‍മാരുടെ പിഴവുകള്‍ ഇങ്ങനെ
നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ബിസിസി ഐക്ക് കടുത്ത അതൃപ്തിയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം തന്നെ എട്ട് നായകന്മാരെ പരീക്ഷിക്കാനുള്ള തീരുമാനം, താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുന്നതിലെ പരാജയം, ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം, മികവുള്ള യുവതാരങ്ങളെ തഴയല്‍ എന്നിവയെല്ലാം നിലവിലുണ്ടായിരുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവായാണ് ബിസിസി ഐ ചൂണ്ടിക്കാട്ടുന്നത്. ഇവരെ മാറ്റിയതിനെ അനുകൂലിച്ചാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.

സമീപകാലത്ത് കേട്ട നല്ല വാര്‍ത്ത
സമീപകാലത്ത് കേട്ട നല്ല വാര്‍ത്തകളിലൊന്നാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയെങ്കിലും അര്‍ഹിച്ച താരങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ പറഞ്ഞു. സഞ്ജു സാംസണ്‍, പൃഥ്വി ഷാ തുടങ്ങിയവര്‍ക്ക് ടി20യില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും നായകനായി ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരണമെന്നുമെല്ലാം ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Also Read: ടി20 ലോകകപ്പിലെ വലിയ തെറ്റ്! ദ്രാവിഡും രോഹിത്തും ഉത്തരം പറയണം, മുന്‍ ഇന്ത്യന്‍ താരം

വലിയ മാറ്റങ്ങള്‍ തുടരും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റോജര്‍ ബിന്നി ബിസിസി ഐ തലപ്പത്തേക്കെത്തിയതിന് പിന്നാലെ വനിതാ താരങ്ങള്‍ക്ക് പുരുഷന്മാരെപ്പോലെ തുല്യ വേതനമെന്ന ചരിത്രപതീരുമാനത്തിലേക്കെത്തിയിരുന്നു. ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കിയിരിക്കുകയാണ്. ടി20 നായകനെ മാറ്റി ടീമിനെ ഉടച്ചുവാര്‍ക്കുന്ന നടപടി ഇനി അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications