ടി20 ലോകകപ്പിലെ വലിയ തെറ്റ്! ദ്രാവിഡും രോഹിത്തും ഉത്തരം പറയണം, മുന്‍ ഇന്ത്യന്‍ താരം

മുംബൈ: ടി20 ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തോല്‍വി ആരാധകര്‍ക്ക് നല്‍കിയത് ചെറിയ നിരാശയല്ല. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീട പ്രതീക്ഷകളേറെയായിരുന്നെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട് തലതാഴ്‌ത്തേണ്ടി വന്നു. ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തോല്‍വിയായിരുന്നു ഇത്. ഇന്ത്യന്‍ ടി20 ടീമില്‍ മാറ്റത്തിനായുള്ള മുറവിളി ശക്തമാവുകയാണ്.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തന്ത്രങ്ങളെല്ലാം പാളി. ടീം തിരഞ്ഞെടുപ്പ് തൊട്ട് ഇന്ത്യക്ക് പിഴച്ചു. പ്ലേയിങ് 11 തിരഞ്ഞെടുപ്പിലും ഇന്ത്യക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ പറ്റിയ വലിയ പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അത് യുസ് വേന്ദ് ചഹാലിനെ കളിപ്പിക്കാതിരുന്നതാണെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്.

ലെഗ് സ്പിന്നര്‍ക്ക് നിര്‍ണ്ണായക റോള്‍
ടി20 ഫോര്‍മാറ്റില്‍ ലെഗ് സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്. അതുകൊണ്ട് തന്നെ എല്ലാ ടീമിലും ലെഗ് സ്പിന്നര്‍മാരെ പരിഗണിക്കാറുമുണ്ട്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളെ നോക്കുക. ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങിലെ ടോപ് 10ല്‍ നാല് അഞ്ചോ സ്പിന്നര്‍മാരെ ഇവരുടേതായി കാണാനാവും. ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വലിയ മികവ് കാട്ടാനാവില്ല. അതുകൊണ്ട് തന്നെ ചഹാലിനെ ഇന്ത്യ കളിപ്പിക്കേണ്ടതായിരുന്നു'- കൈഫ് സ്‌പോര്‍ട്‌സ് കീഡയോട് സംസാരിക്കവെ പറഞ്ഞു.
Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

ദ്രാവിഡും രോഹിത്തും വിശദീകരിക്കണം
എന്തുകൊണ്ടാണ് യുസ് വേന്ദ്ര ചഹാലിനെ കളിപ്പിക്കാത്തതെന്ന് ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയുമാണ് വിശദീകരിക്കേണ്ടതെന്നാണ് കൈഫ് പറയുന്നത്. മറ്റ് ടീമുകളെല്ലാം തങ്ങളുടെ കൈക്കുഴ സ്പിന്നറെ നന്നായി ഉപയോഗിക്കുന്നു. ടി20 ലോകകപ്പില്‍ ആദില്‍ റഷീദെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യ കൈക്കുഴ സ്പിന്നറായ ചഹാലിന് ഒരവസരം പോലും നല്‍കിയില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഐപിഎല്ലിലെ പ്രകടനമല്ല നോക്കേണ്ടത്
നിലവിലെ ഇന്ത്യന്‍ ടീമില്‍ ഐപിഎല്ലിലെ പ്രകടനം നോക്കുന്ന രീതിയുണ്ടെന്നും കൈഫ് അഭിപ്രായപ്പെട്ടു. 2021ലെ ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തി കളിച്ചത് ചൂണ്ടിക്കാട്ടിയാണ് കൈഫ് തന്റെ അഭിപ്രായം പങ്കുവെച്ചത്. '2021ലെ ടി20 ലോകകപ്പില്‍ വരുണ്‍ ചക്രവര്‍ത്തിയെ പരിഗണിച്ചത് ഐപിഎല്ലിലെ മികച്ച പ്രകടനം നോക്കിയാണ്. സെലക്ടര്‍മാരെ ഐപിഎല്‍ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ചഹാല്‍ 2021ലെ ലോകകപ്പും കളിച്ചില്ല. ഇത്തവണ അവനെ മുഴുവന്‍ സമയവും ബെഞ്ചിലിരുത്തി'- കൈഫ് പറഞ്ഞു.

ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍
ടി20യിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന ചഹാലാണ് ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നര്‍. വലിയ മൈതാനങ്ങളില്‍ വിക്കറ്റ് നേടാന്‍ ചഹാല്‍ മിടുക്കനാണ്. അല്‍പ്പം ടേണ്‍ പിച്ചില്‍ ലഭിച്ചാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ചഹാലിന് സാധിക്കും. എന്നിട്ടും ഓസ്‌ട്രേലിയയിലെ വലിയ പിച്ചില്‍ ഒരവസരം പോലും ചഹാലിന് നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല.

ഇന്ത്യക്ക് മികച്ച സ്പിന്‍ കൂട്ടുകെട്ട് വേണം
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും മികച്ച സ്പിന്‍ കൂട്ടുകെട്ടുണ്ടായിരുന്നു. അനില്‍ കുംബ്ലെ-ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍-കുല്‍ദീപ് യാദവ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഇത്തരമൊരു സ്പിന്‍ കൂട്ടുകെട്ട് കാണാനാവില്ല. മികച്ചൊരു സ്പിന്‍ കൂട്ടുകെട്ടിനെ ഇന്ത്യ കണ്ടെത്തി വളര്‍ത്തിക്കൊണ്ട് വരേണ്ട സമയമാണിത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇപ്പോഴെ ഇന്ത്യ പുതിയ താരങ്ങളെ കളത്തിലിറക്കേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications