വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണം, ടെസ്റ്റില്‍ ശ്രദ്ധിക്കൂ, ഉപദേശിച്ച് ഷാഹിദ് അഫ്രീദി

നായകനെന്ന നിലയിലും ബാബര്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഐസിസി കിരീടം ചൂടിക്കാനുള്ള ഭാഗ്യം ഇതുവരെ ബാബറിനുണ്ടായില്ല

babar azam

കറാച്ചി: പാകിസ്താന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമാണ് ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന ബാബര്‍ വിരാട് കോലിയെക്കാള്‍ കേമനെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്നവനാണ്. നായകനെന്ന നിലയിലും ബാബര്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഐസിസി കിരീടം ചൂടിക്കാനുള്ള ഭാഗ്യം ഇതുവരെ ബാബറിനുണ്ടായില്ല.

2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ സെമിയിലെത്തിച്ച ബാബര്‍ 2022ല്‍ പാകിസ്താനെ ഫൈനലിലുമെത്തിച്ചു. എന്നാല്‍ രണ്ട് തവണയും കപ്പിലേക്കെത്താന്‍ പാകിസ്താന് സാധിച്ചില്ല. ബാബറിനെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം ഇതിനോടകം പലരും ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബാബര്‍ ടി20 നായകസ്ഥാനത്ത് നിന്ന് മാറി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനായ ഷാഹിദ് അഫ്രീദി.

Also Read: ഇത്തവണ ടി20 ലോകകപ്പ് കളിച്ചു, എന്നാല്‍ 2024ന് മുമ്പ് വിരമിക്കും! ഇന്ത്യയുടെ അഞ്ച് പേര്‍Also Read: ഇത്തവണ ടി20 ലോകകപ്പ് കളിച്ചു, എന്നാല്‍ 2024ന് മുമ്പ് വിരമിക്കും! ഇന്ത്യയുടെ അഞ്ച് പേര്‍

ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണം

ബാബര്‍ ടി20 നായകസ്ഥാനം ഒഴിയണം

ടി20 നായകസ്ഥാനം ബാബര്‍ ഒഴിയണണെന്നാണ് എന്റെ അഭിപ്രായം. പ്രയാസകമായ തീരുമാനമാണത്. അവന്‍ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. ബാബറിനെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. അതുകൊണ്ടാണ് അവന്‍ ടി20 ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അനാവശ്യമായി എടുക്കേണ്ടെന്ന് പറയുന്നത്. ടെസ്റ്റില്‍ നായകനും ബാറ്റ്‌സ്മാനായും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഷദാബ്, റിസ്വാന്‍, ഷാന്‍ മസൂദ് എന്നിവരെല്ലാം പാകിസ്താനെ ടി20യില്‍ നയിക്കാന്‍ കഴിവുള്ളവരാണ്- അഫ്രീഡി പറഞ്ഞു.

Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തി

ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തി

ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പില്‍ ഷാഹിദ് അഫ്രീദിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. 7 മത്സരത്തില്‍ നിന്ന് 124 റണ്‍സാണ് ആകെ നേടാനായത്. സ്‌ട്രൈക്കറേറ്റ് 93 മാത്രം. ഇന്ത്യക്കെതിരേ ബാബര്‍ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. ബാബറിനെ മാനസികമായി വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് ഇതെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും വന്‍ ശക്തിയായി പാകിസ്താന്‍ ഉണ്ടാവുമെന്ന് തന്നെ പറയാം.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സിക്ക് സാധ്യതയില്ല

സ്പ്ലിറ്റ് ക്യാപ്റ്റന്‍സിക്ക് സാധ്യതയില്ല

പാകിസ്താന്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പരീക്ഷിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം. നിലവിലെ പാകിസ്താന്റെ ഏറ്റവും മികച്ച താരമാണ് ബാബര്‍. പാകിസ്താന്‍ ക്രിക്കറ്റിന്റെ മുഖമെന്ന് ബാബറിനെ വിശേഷിപ്പിക്കാം. നിലവില്‍ ബാബറിന്റെ പദ്ധതികള്‍ക്ക് കീഴിലാണ് പാകിസ്താന്റെ വളര്‍ച്ച. അവസാന രണ്ട് ഐസിസി ട്രോഫികളിലും സെമിയും ഫൈനലും കളിക്കാന്‍ പാകിസ്താനായിരുന്നു. നായകനെന്ന നിലയിലെ ബാബറിന്റെ റെക്കോഡുകളും മികച്ചതായതിനാല്‍ ബാബറിനെ മാറ്റാന്‍ നിലവില്‍ പിസിബി തയ്യാറായേക്കില്ല.

ബാബര്‍ അസം ടെസ്റ്റില്‍ ശ്രദ്ധിക്കണം

ബാബര്‍ അസം ടെസ്റ്റില്‍ ശ്രദ്ധിക്കണം

പാകിസ്താന്‍ ആരാധകര്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്ന താരമാണ് ബാബര്‍ അസം. എന്നാല്‍ അദ്ദേഹത്തിന്റെ ടെസ്റ്റിലെ കണക്കുകള്‍ കോലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ പാകത്തിനുള്ളതല്ല. ഇതിഹാസ താരമെന്ന നിലയിലേക്കെത്താന്‍ ടെസ്റ്റില്‍ കരുത്ത് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതുവരെ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ പോലും ബാബറിനായിട്ടില്ല. 42 ടെസ്റ്റില്‍ നിന്ന് 47.3 ശരാശരിയില്‍ 3122 റണ്‍സാണ് ബാബറിന്റെ പേരിലുള്ളത്. 92 ഏകദിനത്തില്‍ നിന്ന് 59.79 ശരാശരിയില്‍ 4664 റണ്‍സും 99 ടി20യില്‍ നിന്ന് 3355 റണ്‍സുമാണ് ബാബറിന്റെ സമ്പാദ്യം.

Also Read: IPL 2023: വില്യംസണ്‍ ക്യാപ്റ്റന്‍, മായങ്ക്-രഹാനെ ഓപ്പണിങ്, ഒഴിവാക്കപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

റിസ്വാനെ ടി20 നായകനാക്കുമോ?

റിസ്വാനെ ടി20 നായകനാക്കുമോ?

പാകിസ്താന്‍ ടി20 നായകസ്ഥാനം ബാബര്‍ ഒഴിഞ്ഞാല്‍ അടുത്തതായി അവസരം ലഭിക്കാന്‍ കൂടുതല്‍ സാധ്യത മുഹമ്മദ് റിസ്വാനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സമീപകാലത്തായി അല്‍പ്പം മോശം ഫോമിലാണ്. ടി20 ലോകകപ്പില്‍ റിസ്വാന് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡ് അദ്ദേഹത്തിനുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സടിച്ച താരമാണ് റിസ്വാന്‍.

Story first published: Friday, November 18, 2022, 12:52 [IST]
Other articles published on Nov 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X