വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കാന്‍ തയ്യാറെടുക്കുന്നുണ്ട്

virender sehwag

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് വലിയ മാറ്റത്തിന് ബിസിസി ഐ തയ്യാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ചുവടുവെപ്പെന്ന നിലയിലാണ് ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടത്. ചേതന്‍ ശര്‍മ തലവനായുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളിലും ബിസിസി ഐക്ക് വിയോജിപ്പുണ്ടായിരുന്നു. ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനം മോശമാവുകയും ചെയ്തതോടെ ഇന്ത്യ വലിയ മാറ്റത്തിന് നിര്‍ബന്ധിതരാവുകയാണ്.

ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി ബിസിസി ഐ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ പലരും പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കാന്‍ തയ്യാറെടുക്കുന്നുണ്ട്. 2023ലെ ഏകദിന ലോകകപ്പും 2024ലെ ടി20 ലോകകപ്പും മുന്നില്‍ക്കണ്ടാണ് ഇന്ത്യയുടെ മാറ്റങ്ങള്‍. പുതിയ സെലക്ടറാവാന്‍ അപേക്ഷ നല്‍കാനൊരുങ്ങുന്ന മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: സെലക്ടര്‍മാര്‍ മാറി, ഇനി അഞ്ച് പേരുടെ തലവര മാറും! ടീമില്‍ കൂടുതല്‍ അവസരം ഉറപ്പ്Also Read: സെലക്ടര്‍മാര്‍ മാറി, ഇനി അഞ്ച് പേരുടെ തലവര മാറും! ടീമില്‍ കൂടുതല്‍ അവസരം ഉറപ്പ്

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്ത സെവാഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച് നിലവില്‍ കമന്റേറ്ററെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് വെടിക്കെട്ട് താരങ്ങളെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്നവരിലൊരാളാണ് സെവാഗ്. ആക്രമണത്തിലൂന്നി കളിക്കാനും ഭയമില്ലാതെ ബാറ്റ് ചെയ്യാനും സെവാഗിനെപ്പോലെ മിടുക്കുള്ള മറ്റൊരാള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ലെന്ന് പറയാം. ലഭിക്കുന്ന സൂചനകള്‍ പ്രകാരം സെലക്ടര്‍ പോസ്റ്റിലേക്ക് സെവാഗ് അപേക്ഷ നല്‍കാന്‍ പോവുകയാണ്.

Also Read: ഇന്ത്യക്ക് ടി20 കളിക്കാനറിയില്ല! ഇനിയും ഒരുപാട് മനസിലാക്കാനുണ്ട്- ചൂണ്ടിക്കാട്ടി അശ്വിന്‍

ആകാശ് ചോപ്ര

ആകാശ് ചോപ്ര

മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങളെ സൂഷ്മതയോടെ വീക്ഷിക്കുന്നവരിലൊരാളാണ് ആകാശ് ചോപ്ര. പല അഭിപ്രായങ്ങളും പങ്കുവെച്ച് സജീവമായി അദ്ദേഹം രംഗത്തെത്താറുമുണ്ട്. സഞ്ജു സാംസണ്‍, പൃഥ്വി ഷാ തുടങ്ങിയ യുവതാരങ്ങള്‍ക്കെല്ലാം വലിയ പിന്തുണ നല്‍കുന്നവരിലൊരാളാണ് ആകാശ് ചോപ്ര. ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ ഇടം നേടാന്‍ അപേക്ഷ നല്‍കാന്‍ ആകാശും തയ്യാറെടുക്കുകയാണെന്നാണ് വിവരം.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി കൈഫ് പ്രവര്‍ത്തിക്കുന്നുണ്ട്. ടീമിനെക്കുറിച്ചും യുവതാരങ്ങളെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ളയാളാണ് കൈഫ്. അതുകൊണ്ട് തന്നെ കൈഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയിലേക്കെത്തിയാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. കൈഫ് അപേക്ഷ നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

അജിത് അഗാര്‍ക്കര്‍

അജിത് അഗാര്‍ക്കര്‍

ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടറാണ് അജിത് അഗാര്‍ക്കര്‍. ഒരു കാലത്ത് ഇന്ത്യയുടെ വാലറ്റത്തില്‍ നിര്‍ണ്ണായക കരുത്ത് പകര്‍ന്നിരുന്ന താരമാണ് അഗാര്‍ക്കര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ ഇപ്പോള്‍ കമന്റേറ്ററായും അവതാരകനായുമെല്ലാം ക്രിക്കറ്റില്‍ സജീവമാണ്. ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ അഗാര്‍ക്കറും അപേക്ഷ നല്‍കുമെന്നാണ് സൂചന. കരിയറില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന അഗാര്‍ക്കര്‍ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരിലൊരാളാണ്. അഗാര്‍ക്കറെത്തിയാല്‍ ഇന്ത്യക്കത് നേട്ടമായി മാറാനാണ് സാധ്യത കൂടുതല്‍.

Also Read: നവംബര്‍ 18ന് കോലിയുടെ ക്യാപ്റ്റന്‍സി തെറിപ്പിച്ചു, അതേ തീയ്യതിയില്‍ സെലക്ടര്‍മാരും പുറത്ത്

മുരളി കാര്‍ത്തിക്

മുരളി കാര്‍ത്തിക്

മുന്‍ ഇന്ത്യന്‍ സ്പിന്നറാണ് മുരളി കാര്‍ത്തിക്. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഇന്ത്യന്‍ സ്പിന്‍ നിരയില്‍ അരങ്ങുവാണ സമയത്തും ഇടം കൈ സ്പിന്നുകൊണ്ട് മികവ്കാട്ടാന്‍ കാര്‍ത്തികിനായിരുന്നു. വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായുമെല്ലാമാണ് കാര്‍ത്തിക് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനോട് സജീവമായി ചേര്‍ന്ന് നില്‍ക്കുന്ന കാര്‍ത്തികും സെലക്ഷന്‍ കമ്മിറ്റിയില്‍ ഇടം പ്രതീക്ഷിക്കുന്നു.

Story first published: Sunday, November 20, 2022, 7:56 [IST]
Other articles published on Nov 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X