For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരം സൈമണ്‍ ഡൗള്‍

1

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഗംഭീര ജയം നേടിയെടുത്തിയിരിക്കുകയാണ്. 65 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയതോടെ മൂന്ന് മത്സര പരമ്പരയില്‍ സമനില ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 126 റണ്‍സില്‍ ഓള്‍ഔട്ടായി.

സൂര്യകുമാര്‍ യാദവിന്റെ (111*) സെഞ്ച്വറി പ്രകടനവും ദീപക് ഹൂഡയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തില്‍ അടിത്തറ പാകിയത്. വിജയിച്ചെങ്കിലും ഇന്ത്യക്ക് മുന്നില്‍ ആശങ്കകളേറെ. ഇപ്പോഴിതാ ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് താരം സൈമണ്‍ ഡൗള്‍.

ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയാന്‍ തയ്യാറാവണം

ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയാന്‍ തയ്യാറാവണം

ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് എടുത്തു പറയേണ്ടത്. ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍. ഹര്‍ദിക്കിന് പരിക്കേറ്റാല്‍ ഇന്ത്യക്ക് ഓള്‍റൗണ്ടറെന്ന് പറയാന്‍ സാധിക്കുന്ന മറ്റാരുമില്ല. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയാന്‍ തയ്യാറാവേണ്ടതായുണ്ടെന്നാണ് ഡൗള്‍ അഭിപ്രായപ്പെട്ടത്. ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെ പന്തെറിയുന്നത് പഠിക്കണമെന്നാണ് ഡൗള്‍ പറയുന്നത്.

'ഇന്ത്യക്ക് ഓള്‍റൗണ്ടര്‍മാരില്ലെന്നതാണ് പ്രശ്‌നം. ഹര്‍ദിക്കിന് പരിക്കേറ്റാല്‍ ഇന്ത്യ എന്ത് ചെയ്യും?. ശര്‍ദുല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടത് പന്തെറിയാന്‍ കഴിവുള്ള സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയാണ്. ശ്രേയസ് അയ്യര്‍ക്ക് ഓഫ് സ്പിന്‍ എറിയാനാവും. എന്തുകൊണ്ട് അത് വളര്‍ത്താന്‍ ശ്രമിക്കുന്നില്ല?. ഓഫ് സ്പിന്നെറിയാന്‍ ശ്രേയസ് പഠിക്കേണ്ടതായുണ്ട്. ഭാവി വേണമെങ്കില്‍ യുവതാരങ്ങള്‍ അതിന് തയ്യാറാവണം'-ഡൗള്‍ പറഞ്ഞു.

Also Read: 'സെവാഗ് മുതല്‍ ആകാശ് വരെ', ഇന്ത്യയുടെ സെലക്ടര്‍മാരാകാന്‍ ഇവര്‍, തീരുമാനം ഉടന്‍

ഹര്‍ദിക്കും ചൂണ്ടിക്കാട്ടിയ പ്രശ്‌നം

ഹര്‍ദിക്കും ചൂണ്ടിക്കാട്ടിയ പ്രശ്‌നം

ന്യൂസീലന്‍ഡില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണ്. രണ്ടാം മത്സരത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളിലൊന്ന് ഓള്‍റൗണ്ടര്‍മാരുടെ അഭാവത്തെക്കുറിച്ചാണ്. 'ഞാന്‍ ഒരുപാട് പന്തെറിയുന്നു. എന്നാല്‍ മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ ഉണ്ടാവേണ്ടതായുണ്ട്. എപ്പോഴും ഒരു ഓള്‍റൗണ്ടറെ മാത്രം ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയേണ്ടതായുണ്ട്'- ഹര്‍ദിക് പറഞ്ഞു.

ബാറ്റ്‌സ്മാന്‍മാര്‍ ബൗളിങ്ങിന് തയ്യാറാവുന്നില്ല

ബാറ്റ്‌സ്മാന്‍മാര്‍ ബൗളിങ്ങിന് തയ്യാറാവുന്നില്ല

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ കാലങ്ങളിലേക്ക് നോക്കുമ്പോള്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരില്‍ മിക്കവരും പന്തുകൊണ്ടും മികവ് കാട്ടിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി എന്നിവരെല്ലാം നന്നായി പന്തെറിഞ്ഞവരും അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയിട്ടുള്ളവരുമാണ്. ഇവര്‍ക്ക് ശേഷം യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവരും പന്തുകൊണ്ടും ടീമിന് ഉപകാരികളായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ ഇത്തരത്തില്‍ ആരുമില്ല. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം പന്തെറിഞ്ഞിരുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ അതിന് തയ്യാറാവുന്നില്ല.

ദീപക് ഹൂഡയില്‍ വലിയ പ്രതീക്ഷ വെക്കണോ?

ദീപക് ഹൂഡയില്‍ വലിയ പ്രതീക്ഷ വെക്കണോ?

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് ദീപക് ഹൂഡ. ടോപ് ഓഡറിലും മധ്യനിരയിലും ബാറ്റ് ചെയ്യാനും സ്പിന്‍ എറിയാനും ഹൂഡക്ക് കഴിവുണ്ട്. കിവീസിനെതിരേ നാല് വിക്കറ്റുമായി തിളങ്ങിയെങ്കിലും സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വലിയ പ്രതീക്ഷ താരത്തില്‍ വെക്കാനാവില്ല. ഇന്ത്യയുടെ ടോപ് ഓഡറിലെ മറ്റ് താരങ്ങള്‍ പന്തെറിയാന്‍ തയ്യാറാവേണ്ടതായുണ്ട്. ഭാവിയില്‍ പരിഗണിക്കപ്പെടുന്ന ടോപ് ഓഡര്‍ താരങ്ങള്‍ക്കെങ്കിലും ഇതിന് സാധിക്കേണ്ടതായുണ്ട്.

Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

ഇന്ത്യയുടെ ശൈലി മാറണം

ഇന്ത്യയുടെ ശൈലി മാറണം

ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ജയിച്ചെങ്കിലും മികച്ച പ്രകടനമല്ല ബാറ്റിങ് നിര കാഴ്ചവെച്ചത്. സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ തകര്‍ച്ച നേരിടേണ്ടി വരുമായിരുന്നു. ഇന്ത്യക്ക് കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങളെ ബാറ്റിങ് നിരയിലേക്കാവശ്യമാണ്. റിഷഭ് പന്തുള്‍പ്പെടെ ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന പലര്‍ക്കും മികവ് കാട്ടാനാവാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Story first published: Monday, November 21, 2022, 11:48 [IST]
Other articles published on Nov 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+