IPL 2023: ടീമിന് യാതൊരു ഉപകാരവുമില്ല! എന്നിട്ടും നിലനിര്‍ത്തപ്പെട്ടു, നാല് ഭാഗ്യവാന്മാരിതാ

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണിന് മുന്നോടിയായി ടീമുകള്‍ തങ്ങളുടെ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. അവസാന സീസണിലെ മോശം പ്രകടനങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള കണക്കുക്കൂട്ടലുകളിലാണ് ഫ്രാഞ്ചൈസികള്‍. 2022 സീസണ്‍ പല വമ്പന്മാര്‍ക്കും നിരാശപ്പെടുത്തുന്ന ഓര്‍മയാണ് നല്‍കിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.
അതുകൊണ്ട് തന്നെ ഇത്തവണ വമ്പന്‍ ടീമുകളെല്ലാം വലിയ അഴിച്ചുപണികളോടെയാണ് പുതിയ സീസണിന് തയ്യാറെടുക്കുന്നത്. പല വമ്പന്‍ താരങ്ങളെയും ടീമുകള്‍ കൈവിട്ടു. പല ടീമും നായകന്മാരെത്തന്നെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമെന്ന് പറയാന്‍ സാധിക്കുന്ന ചില നിലനിര്‍ത്തലുകള്‍ ഇത്തവണ സംഭവിച്ചിട്ടുണ്ട്. ടീമിന് വലിയ ഉപകാരമില്ലാത്തവരെന്ന് വിലയിരുത്തപ്പെടുമ്പോഴും ഭാഗ്യംകൊണ്ട് ഇത്തവണയും ടീമില്‍ ഇടം പിടിച്ച അഞ്ച് താരങ്ങളെ അറിയാം.

വിജയ് ശങ്കര്‍
ഇത്തവണ എല്ലാവരെയും അത്ഭുതപ്പെടുത്തിയ തീരുമാനങ്ങളിലൊന്ന് വിജയ് ശങ്കറെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയതാണ്. അവസാന സീസണിലെ ചാമ്പ്യന്മാരായ ഗുജറാത്തിനായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് തമിഴ്‌നാട് ഓള്‍റൗണ്ടറായ വിജയ് കാഴ്ചവെച്ചത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റിലും വലിയ അവസരമില്ലാത്ത വിജയ് അവസാന സീസണില്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്തായി. ഇത്തവണ ഗുജറാത്ത് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും വിജയ് നിലനിര്‍ത്തപ്പെട്ടു. താരം ടീമിലുണ്ടെങ്കിലും പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യത കുറവ്. 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും വിജയ് ശങ്കര്‍ ഇടം പിടിച്ചിരുന്നു.
Also Read: IND vs NZ: എന്തുകൊണ്ട് ശ്രേയസ് അതിന് തയ്യാറാവുന്നില്ല? ശ്രമം നടത്തണം-സൈമണ്‍ ഡൗള്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിക്കാന്‍ അവസരം കൊടുക്കാത്ത താരമാണ് ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രണ്ട് സീസണിലായി മുംബൈയുടെ ഭാഗമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മുംബൈ തഴഞ്ഞ അര്‍ജുന്‍ ഗോവക്കായി കളിക്കുന്നുണ്ട്. എന്നാല്‍ മുംബൈ പോലൊരു വമ്പന്‍ ടീമിനൊപ്പം കളിക്കാനുള്ള അനുഭവസമ്പത്തോ പ്രകടന മികവോ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കില്ല. എന്നിട്ടും മുംബൈ യുവതാരത്തെ നിലനിര്‍ത്തിയത് സച്ചിന്റെ മകനായതിനാലാണെന്ന ആക്ഷേപം ശക്തം. മുംബൈ ഇത്തവണയും അര്‍ജുന് അവസരം നല്‍കിയേക്കില്ല. വാട്ടര്‍ബോയിയായി മാത്രം അര്‍ജുന്‍ തുടര്‍ന്നേക്കും.

മനാന്‍ വോറ
ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള താരമാണ് മനാന്‍ വോറ. കരിയറിന്റെ തുടക്ക കാലത്ത് ചില മികച്ച പ്രകടനങ്ങള്‍ നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ മനാന്‍ വോറക്ക് കാര്യമായൊന്നും അവകാശപ്പെടാനാവില്ല. ഇന്ത്യന്‍ ടീമില്‍ ഇതുവരെ ഇടം പിടിക്കാന്‍ സാധിക്കാത്ത മനാന്‍ വോറയെ ഇത്തവണയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിലനിര്‍ത്തി. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് താരം. ആഭ്യന്തര ക്രിക്കറ്റിലും വലിയ സജീവമല്ലാത്ത വോറയെ ലഖ്‌നൗ ഇപ്പോഴും വിശ്വസിക്കുന്നുവെന്നതിലാണ് ആരാധകര്‍ക്ക് കൗതുകം. പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെയെല്ലാം ഭാഗമായിട്ടുള്ള വോറയുടെ ശരാശരി 22.35ഉും സ്‌ട്രൈക്കറേറ്റ് 131.17ഉുമാണ്. എന്നിട്ടും നിലനിര്‍ത്തപ്പെട്ടുവെന്നതാണ് കൗതുകം.

റിയാന്‍ പരാഗ്
രാജസ്ഥാന്‍ റോയല്‍സ് വലിയ വിശ്വാസം അര്‍പ്പിക്കുന്ന യുവ ഓള്‍റൗണ്ടറാണ് റിയാന്‍ പരാഗ്. സമീപകാല സീസണുകളിലൊന്നും മികവ് കാട്ടാന്‍ പരാഗിനായിട്ടില്ല. മധ്യനിരയില്‍ ഫിനിഷര്‍ റോളിലടക്കം പരാഗിനെ രാജസ്ഥാന്‍ പരിഗണിക്കുന്നു. അവസാന സീസണില്‍ 17 മത്സരം കളിച്ച് 16.64 ശരാശരിയില്‍ 183 റണ്‍സാണ് നേടിയത്. സ്പിന്നറെന്ന നിലയില്‍ തല്ലുകൊള്ളിയാണ് പരാഗ്. എന്നിട്ടും താരം നിലനിര്‍ത്തപ്പെട്ടു. ഇത്തവണയും പരാഗ് ഫ്‌ളോപ്പായാലും രാജസ്ഥാന്‍ വീണ്ടും പരാഗിനെ പിന്തുണക്കുമെന്നതാണ് ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോഴുള്ള വസ്തുത.
Also Read: IND vs NZ T20: ഫോമിന്റെ രഹസ്യമെന്ത്? ഒരു കാര്യം മുടക്കാറില്ല! തുറന്ന് പറഞ്ഞ് സൂര്യകുമാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications